തിരുവനന്തപുരം > ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള തെക്കൻ മേഖലാജാഥ പൊളിക്കാൻ സംസ്ഥാന വക്താവ് എം എസ് കുമാറിന്റെ വീട്ടിൽ രഹസ്യഗ്രൂപ്പ് യോഗം. മറ്റൊരു ജനറൽ സെക്രട്ടറി എം ടി രമേശ്, ആർഎസ്എസ് നിയോഗിച്ച സംഘടനാ സെക്രട്ടറി ഗണേശ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു രഹസ്യയോഗം.
മുരളീധര പക്ഷക്കാരനായ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ജാഥ പൊളിക്കാനാണ് യോഗം ചേർന്നത്. ഇതിനെതിരെ മുരളീധരൻ ബിജെപി പ്രസിഡന്റ് അമിത് ഷാ, സംഘടനാ സെക്രട്ടറി രാംലാൽ എന്നിവർക്കു പരാതി നൽകി. സുരേന്ദ്രൻ സംഘടനയിൽ ശക്തനാകുന്നതിൽ എതിർചേരിക്കുള്ള അതൃപ്തിയാണ് മറനീക്കിയത്. തിരുവനന്തപുരം ലോക്സഭാ സീറ്റ് ലക്ഷ്യംവയ്ക്കുന്ന സുരേന്ദ്രന്റെ നേതൃത്വത്തിൽ നടക്കുന്ന ജാഥ പൊളിച്ചാൽ കാര്യങ്ങൾ എളുപ്പമാകുമെന്നവർ കരുതുന്നു.
ബിജെപി നേതൃത്വത്തെ വിശ്വാസമില്ലാത്തതിനാലാണ് ആർഎസ്എസുകാരെ സംഘടനാ ചുമതലയിൽ നിയോഗിച്ചത്. എന്നാൽ, ഈ ചുമതലയുള്ള ആൾതന്നെ ഗ്രൂപ്പ് യോഗത്തിൽ പങ്കെടുത്തത് ആർഎസ്എസും തമ്മിലടിയുടെ ഭാഗമാണെന്ന് വ്യക്തമാക്കുന്നു.
ചൊവ്വാഴ്ചയാണ് കാഞ്ഞിരപ്പള്ളിയിൽനിന്ന് തിരുവനന്തപുരത്തേക്ക് സുരേന്ദ്രന്റെ ജാഥ തുടങ്ങുക. ബൂത്ത് യോഗങ്ങൾ ചേർന്ന് ഒരുക്കം നടത്തണമെന്ന് നിർദേശമുണ്ടായിരുന്നു. ഒരുതരത്തിലുള്ള പ്രവർത്തനവും നടന്നിട്ടില്ല. സമൂഹമാധ്യമങ്ങളളിൽ സുരേന്ദ്രന് അമിത പ്രാധാന്യം നൽകുന്നുവെന്ന് ആരോപിച്ച് മുരളീധര പക്ഷക്കാരനായ ഐടി സെൽ കൺവീനർ ആനന്ദിനെ ഒഴിവാക്കിയിരുന്നു. പകരം ശ്രീധരൻപിള്ളയുടെ അടുപ്പക്കാരനായ കൃഷ്ണകുമാറിനെയാണ് നിയോഗിച്ചത്. മുരളീധരനെയും സുരേന്ദ്രനെയും പരമാവധി ഒതുക്കാൻ ശ്രീധരൻപിള്ളയുമായി ഇടഞ്ഞുനിൽക്കുന്നവർ കൂടി ഒന്നിച്ചുവെന്ന് ബിജെപി വക്താവിന്റെ വീട്ടിൽ നടന്ന യോഗം വ്യക്തമാക്കുന്നു.
from Kerala || Deshabhimani Online News https://ift.tt/2NEIwaS
via IFTTT
No comments:
Post a Comment