പൊൻകുന്നം> കോളേജ് വിദ്യാർഥികളുടെ സത്യസന്ധതയിൽ ഉടമയ്ക്ക് അൻപതിനായിരം രൂപയടങ്ങിയ ബാഗ് തിരികെ ലഭിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് കാർയാത്രക്കിടെ വഴിയിൽ തെറിച്ചുവീണ ബാഗാണ് വിദ്യാർഥികൾ തിരിച്ചു നൽകിയത്. ചിറക്കടവ് മണ്ണംപ്ലാവ് വീട്ടിൽ ജോർജ് ജേക്കബ് എന്ന ചാക്കോച്ചന്റെ ബാഗാണ് നഷ്ടപ്പെട്ടത്. പത്ര ഏജന്റായ ചാക്കോച്ചൻ ഓഫീസ് പൂട്ടി മടങ്ങുന്നതിനിടെ കാറിന്റെ ഡിക്കിക്കു മുകളിൽ ബാഗ് വച്ചു. എടുക്കാൻ മറന്ന ബാഗ് കാറോടിച്ചുപോകുമ്പോൾ വഴിയിൽ തെറിച്ചുവീഴുകയായിരുന്നു.
ബൈക്കിൽ യാത്ര ചെയ്യുമ്പോഴാണ് എരുമേലി എംഇഎസ് കോളേജിലെ ബിഎസ്‌സി ഇലക്ട്രോണിക്‌സ് വിദ്യാർഥികളായ വിഴിക്കത്തോട് സ്വദേശി അക്ഷയ്, മുണ്ടക്കയം സ്വദേശി പ്രണവ്, റാന്നി സ്വദേശി വിഗ്‌നേഷ്, വിഴിക്കത്തോട് സ്വദേശി ലിജോ എന്നിവർക്ക‌് ബാഗ് കിട്ടിയത്. ലോട്ടറി വിൽപനക്കാരന്റെ പക്കൽ നിന്ന് നഷ്ടപ്പെട്ടതാണെന്നാണ് ആദ്യം കരുതിയത്. പിന്നീട് ബാഗിൽ അൻപതിനായിരം രൂപയും ഉടമയുടെ ആധാർ കാർഡുൾപ്പെടെയുള്ള രേഖകളും കണ്ടു. ഇവർ പൊൻകുന്നം പോലീസ് സ്‌റ്റേഷനിലെത്തി ബാഗ് ഏൽപിച്ചു. ഉടമയെ വിളിച്ചുവരുത്തി സിഐ അജിചന്ദ്രൻ നായർ, പിആർഒ ഹാഷിം, സിപിഒ രാജേഷ് മോഹൻ എന്നിവരുടെയും വിദ്യാർഥികളുടെയും സാന്നിധ്യത്തിൽ ബാഗ് കൈമാറി.
from Kerala || Deshabhimani Online News https://ift.tt/2URRjsZ
via IFTTT
No comments:
Post a Comment