വാർത്തയ്ക്കുപിന്നിൽ കോൺഗ്രസ‌് നേതാക്കളെന്ന‌് സംശയം: പി ജെ കുര്യൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 24, 2019

വാർത്തയ്ക്കുപിന്നിൽ കോൺഗ്രസ‌് നേതാക്കളെന്ന‌് സംശയം: പി ജെ കുര്യൻ

പത്തനംതിട്ട> ബിജെപി സ്ഥാനാർഥിയായി പത്തനംതിട്ടയിൽ മത്സരിക്കുമെന്ന രീതിയിൽ ചില മാധ്യമങ്ങളിൽ വന്ന വാർത്തയ്ക്ക് പിന്നിൽ കോൺഗ്രസ‌് നേതാക്കൾ  ഉണ്ടോയെന്ന് സംശയിക്കുന്നതായി പി ജെ കുര്യൻ. വാർത്തയുടെ ഉറവിടം എവിടെനിന്നാണെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയിൽ സ്ഥാനാർഥിയാക്കുന്നതിന് ഇന്നുവരെ ഒരു ബിജെപിക്കാരും സമീപിച്ചിട്ടില്ല.

ബിജെപിയുടെ ഓഫർ സ്വീകരിച്ചെങ്കിൽ തനിക്ക് ഉപരാഷ്ട്രപതിയാകാമായിരുന്നു. അതേസമയം കോൺഗ്രസിന്റെ സ്ഥാനാർഥിത്വം അന്ന‌് ലഭിച്ചിരുന്നെങ്കിൽ അത് സ്വീകരിക്കുമായിരുന്നു. പത്തനംതിട്ടയിൽ സ്ഥാനാർഥിയാകാൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു. മത്സരത്തിനില്ലെന്ന് അവരോടും ഹൈക്കമാൻഡിനോടും പറഞ്ഞു.  ക്രിക്കറ്റ് താരം ശ്രീശാന്ത് വീട്ടിലെത്തിയത‌് വ്യക്തിപരമായ കാര്യം സംസാരിക്കാനാണ‌്. ശ്രീശാന്തിനിപ്പോൾ ബിജെപിയുമായി ബന്ധമില്ലെന്നാണ‌് അറിയുന്നതെന്നും  കുര്യൻ പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2FuOY1E
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages