ഓപ്പറേഷൻ അനാക്കൊണ്ട ; തകർത്തത‌് മാവോയിസ്റ്റ‌് സംഘത്തിന്റെ ആസൂത്രിതനീക്കം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 8, 2019

ഓപ്പറേഷൻ അനാക്കൊണ്ട ; തകർത്തത‌് മാവോയിസ്റ്റ‌് സംഘത്തിന്റെ ആസൂത്രിതനീക്കം

‘അധികാരം കൊയ്യാൻ ആയുധങ്ങൾക്ക‌് മൂർച്ച കൂട്ടുക...’ വയനാട‌് പൂക്കോട‌് വെറ്ററിനറി സർവകലാശാലയിലെ പ്രവേശനകവാടത്തിൽ കഴിഞ്ഞ സെപ‌്തംബർ 27ന‌് മാവോയിസ്റ്റ‌് സംഘം പതിച്ച പോസ്റ്ററിലെ ആഹ്വാനം ഇതായിരുന്നു. ഒറീസ‌, ജാർഖണ്ഡ‌്, ഛത്തീസ‌്ഗഢ‌്‌ എന്നിവിടങ്ങളിൽനിന്ന‌് ആയുധപരിശീലനം നേടിയ എഴുപതോളം മാവോയിസ്റ്റുകൾ എകെ 47 തോക്കുകളുമായി കേരളം, തമിഴ‌്നാട‌്, കർണാടകം അതിർത്തി പങ്കിടുന്ന   ട്രൈ ജങ‌്ഷന‌ുകളിൽ എത്തിയിട്ടുണ്ടെന്ന‌് ഇന്റലിജൻസ‌് റിപ്പോർട്ട‌ുണ്ടായിരുന്നു.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മൂന്ന‌് സംസ്ഥാനങ്ങളിലെയും പൊലീസിന്റെ സംയുക്തപരിശോധന വ്യാപിപ്പിച്ചു. ആയുധപരിശീലനത്തിനും ഏറ്റുമുട്ടലിനും നേതൃത്വം നൽകുന്ന വിക്രംഗൗഡയും  ലതയും സംഘത്തിലുണ്ടെന്ന‌് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ യോഗവും വിലയിരുത്തി. തുടർന്നാണ‌് ഡിസംബറിൽ മലപ്പുറം, കോഴിക്കോട‌്, പാലക്കാട‌്, വയനാട‌് ജില്ലകൾ കേന്ദ്രീകരിച്ച‌് ഓപ്പറേഷൻ അനാക്കൊണ്ട തുടങ്ങിയത‌്. ഈ ഓപ്പറേഷനാണ‌് ലക്കിടിയിലെ ആക്രമണത്തെ പ്രതിരോധിക്കാൻ പൊലീസിന‌് സഹായകമായത‌്.

ജനവാസ മേഖലകളിലും ക്വാറികളിലും വിനോദ സഞ്ചാരകേന്ദ്രങ്ങളിലും മിന്നലാക്രമണത്തിനുള്ള മാവോയിസ്റ്റുകളുടെ പദ്ധതിയെ കുറിച്ച‌് പൊലീസിന‌് വിവരം കിട്ടിയിരുന്നു. നിരീക്ഷണം ശക്തമാക്കിയതോടെ നാട്ടിലിറങ്ങി ഭക്ഷണം സംഭരിക്കാൻ കഴിയാതെയായി. ആദിവാസികളെ ഉപയോഗിച്ച‌് ഭക്ഷണം വാങ്ങാനാണ‌് റിസോർട്ടുകളിൽനിന്നും ക്വാറികളിൽനിന്നും പണം വാങ്ങാൻ തുടങ്ങിയത‌്.

മാവോയിസ്റ്റുകൾ നാട്ടിലിറങ്ങി ജനങ്ങളുടെ സ്വൈരജീവിതം തടസ്സപ്പെടുത്തുന്നതായി പൊലീസി‌ന‌് പരാതികളും ലഭിച്ചു. ദുരിതാശ്വാസ ക്യാമ്പുക‌ളും വ്യാപാരസ്ഥാപനങ്ങളും കൊള്ളയടിച്ച സംഭവങ്ങളും റിപ്പോർട്ട‌് ചെയ‌്തു. ആദിവാസികൾ പൊലീസിനെ സഹായിക്കാൻ തുടങ്ങിയതും ഇവർക്ക‌് തിരിച്ചടിയായി. നാട്ടുകാരും അപ്പപ്പോൾ പൊലീസിന‌് വിവരം കൈമാറി. വിനോദസഞ്ചാരികളെ ബന്ദികളാക്കി മോചനദ്രവ്യം തട്ടിയെടുക്കാനും സംഘം പദ്ധതിയിട്ടിരുന്നതായി വിവരം ലഭിച്ചു. ഇതോടെയാണ‌് റിസോർട്ടുകളും മറ്റും നിരീക്ഷിച്ചത‌്.

2016 നവംബർ 24ന‌് നിലമ്പൂരിലെ കരുളായി വനത്തിൽ കുപ്പുദേവരാജും അജിതയും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിന‌് ശേഷം മാവോയിസ്റ്റുകൾക്ക‌് കീഴടങ്ങാൻ പൊലീസ‌് അവസരം നൽകിയിരുന്നതാണ‌്. എന്നാൽ, ഇതിന‌് സംഘം തയ്യാറായില്ല.

ആദിവാസികളെയും ഭീഷണിപ്പെടുത്തുന്നു
സ്വന്തം ലേഖകൻ
നൂറ്റാണ്ടുകളായി വനത്തിൽ താമസിക്കുന്ന പട്ടികവർഗവിഭാഗങ്ങളെയും മാവോയിസ‌്റ്റുകൾ നിരന്തരം ഭീഷണിപ്പെടുത്തുന്നു. പ്രളയകാലത്ത‌് ആദിവാസികൾക്ക‌് വിതരണം ചെയ്യാനെത്തിയ ഭക്ഷ്യവസ‌്തുക്കൾ വരെ ഇവർ കൊള്ളയടിച്ചു.

ഈ പരാതികളും വിവരങ്ങളുമെല്ലാം പൊലീസ് ഗൗരവമായി പരിഗണിച്ചു. രഹസ്യാന്വേഷണവിഭാഗങ്ങൾ നിരീക്ഷണം ശക്തിപ്പെടുത്തി. നിരീക്ഷണക്യാമറകൾ സ്ഥാപിച്ചു. മാവോയിസ്റ്റുകളുടെ നീക്കങ്ങൾ കൃത്യമായി മനസ്സിലാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ‌് റിസോർട്ടിൽ എത്തിയത‌് മാവോയിസ്റ്റുകളാണെന്ന‌് പെട്ടെന്ന‌് തിരിച്ചറിയാനായതും, നടപടിക്ക‌് സായുധ പൊലീസിനെത്തന്നെ വിനിയോഗിച്ചതും.ഓപ്പറേഷൻ അനക്കൊണ്ട എന്ന പേരിൽ പൊലീസ് തെരച്ചിൽ ഊർജിതമാക്കി.

തണ്ടർ ബോൾട്ട്, ആന്റി നക്സൽ സ്ക്വാഡ്, ലോക്കൽ പൊലീസ് എന്നിവയുടെ പൂർണപങ്കാളിത്തത്തോടെ പ്രത്യേകം പരിശീലനം ലഭിച്ച പൊലീസ് സേനാംഗങ്ങളാണ് തെരച്ചിലിൽ പങ്കെടുക്കുന്നത്.

രാത്രി മുഴുവൻ വെടിയൊച്ച
സ്വന്തം ലേഖകൻ
ഒരു രാത്രി മുഴുവൻ തങ്ങളെ ലക്ഷ്യമിട്ട‌് മാവോയിസ‌്റ്റുകൾ വെടിയുതിർത്തതായി പൊലീസ‌്. ലക്കിടിയും പരിസരവും  വെടിയൊച്ചകളിൽ വിറങ്ങലിച്ചു. എന്താണ‌്  സംഭവിക്കുന്നതെന്നറിയാതെ ആളുകൾ ഭയവിഹ്വലരായി. വീടുകളിലും സ്ഥാപനങ്ങളിലുമുള്ളവർ പുറത്തിറങ്ങിയില്ല. മാവോയിസ‌്റ്റുകളോട‌് ഏറ്റുമുട്ടുമ്പോഴും പൊലീസ‌് പ്രദേശവാസികളുടെ സുരക്ഷ ഉറപ്പുവരുത്തി. റിസോർട്ടിലെ കോട്ടേജുകളിലുണ്ടായിരുന്ന സഞ്ചാരികളെയും സംരക്ഷിച്ചു. ഓരോ കോട്ടേജിനും പൊലീസ‌് കവചമൊരുക്കി. ദേശീയപാതയിൽ ഗതാഗതം നിയന്ത്രിച്ച‌് യാത്രക്കാർക്കും സുരക്ഷിത യാത്രയൊരുക്കി.

ബുധനാഴ‌്ച രാത്രി എട്ടരയോടെയാണ‌് പൊലീസിനെ ആദ്യം വെടിവെച്ചത‌്. മരിച്ച ജലീലിന്റെ കൈയിൽ നാടൻതോക്കാണുണ്ടായിരുന്നത‌്.
ഒപ്പമുണ്ടായിരുന്ന ആളുടെ കൈയിൽ അത്യാധുനിക തോക്കുണ്ടായിരുന്നു.  ആക്രമണത്തിൽ ആദ്യം പൊലീസ‌് പതറിയെങ്കിലും ചെറുത്തുനിന്നു. ആദ്യവെടിവെപ്പിൽത്തന്നെ പൊലീസ‌് വാഹനത്തിന്റെ ചില്ല‌് തകർന്നു.   കീഴടങ്ങാൻ നിർദേശിച്ചെങ്കിലും വെടിവയ‌്ക്കുകയായിരുന്നുവെന്ന‌് പൊലീസ‌്  പറഞ്ഞു.

പ്രത്യാക്രമണത്തിലാണ‌് ജലീലിന‌് വെടിയേറ്റത‌്. ഒപ്പമുണ്ടായിരുന്നയാൾ വനത്തിലേക്ക‌് രക്ഷപ്പെട്ടു. രണ്ടുപേരാണ‌് റിസോർട്ടിലെത്തിയതെങ്കിലും സംഘത്തിൽ 10 പേരുണ്ടായിരുന്നതായാണ‌്  പൊലീസ‌് നൽകുന്ന വിവരം. വനത്തിനുള്ളിലേക്ക‌് രാത്രിയിൽ പൊലീസ‌് കടക്കാൻ ശ്രമിച്ചിരുന്നെങ്കിലും മാവോയിസ‌്റ്റുകളുടെ ഭാഗത്തുനിന്നും ഇടക്കിടെ വെടിവെപ്പ‌് ഉണ്ടായതിനാൽ  നീക്കം ഉപേക്ഷിച്ചു.  വ്യാഴാഴ‌്ച പുലർച്ചെ നാലരക്കും വനത്തിനുള്ളിൽനിന്നും വെടിയൊച്ച കേട്ടതായി  പ്രദേശവാസികളും പറഞ്ഞു. റിസോർട്ടിലെ കോട്ടേജുകളിലുണ്ടായിരുന്ന  സഞ്ചാരികളെ വ്യാഴ‌ാഴ‌്ച രാവിലെയാണ‌് മാറ്റിയത‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2TpxPzc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages