കേരള ബാങ്ക‌്: യുഡിഎഫ‌് തോൽപ്പിച്ചത‌് മലപ്പുറത്തെ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 8, 2019

കേരള ബാങ്ക‌്: യുഡിഎഫ‌് തോൽപ്പിച്ചത‌് മലപ്പുറത്തെ


മലപ്പുറം ജില്ലാ ബാങ്ക‌് ഭരിക്കുന്ന യുഡിഎഫ‌് നേതൃത്വം കേരളാ ബാങ്ക‌് ലയനത്തിനെതിരെ വോട്ടുചെയ്തതോടെ വഞ്ചിതരായത‌് മലപ്പുറത്തെ ജനങ്ങൾ. കേരളത്തിലെ മറ്റെല്ലാ ജില്ലാ ബാങ്കുകളും അനുകൂലമായ തീരുമാനമെടുത്തപ്പോൾ എതിർത്ത  മലപ്പുറം ജില്ലാബാങ്ക‌് ജനങ്ങളെ ഫലത്തിൽ ഒറ്റപ്പെടുത്തി.

കേരള ബാങ്കിന്റെ പ്രവർത്തനപരിധിക്കു പുറത്താകുന്നതോടെ മലപ്പുറത്തുകാർക്ക‌് പല ആനുകൂല്യങ്ങളും സേവനങ്ങളും നഷ്ടമാകും. 
യുഡിഎഫിന്റെയും ഒരുവിഭാഗം മാധ്യമങ്ങളുടെയും ശക്തമായ എതിർപ്പും കുപ്രചാരണങ്ങളും അതിജീവിച്ചാണ‌് ജില്ലാബാങ്കുകൾ വോട്ടുചെയ്തത‌്. തെരഞ്ഞെടുപ്പ‌് നടത്താതിരിക്കാനും അട്ടിമറിക്കാനും യുഡിഎഫ‌് പല ശ്രമവും നടത്തി. ഇതിനായി കോടതിയെ സമീപിച്ചു. നിരന്തരം വ്യാജവാർത്തകൾ നൽകി സഹകാരികളിൽ ആശങ്കയുണ്ടാക്കാൻ ചില മാധ്യമങ്ങളും ശ്രമിച്ചു. ലയനം നടക്കില്ല എന്നായിരുന്നു  പ്രചാരണം. റിസർവ‌് ബാങ്ക‌്, നബാർഡ‌് എന്നീ സ്ഥാപനങ്ങളെക്കൂടി വലിച്ചിഴച്ച‌് വ്യാജവാർത്ത നൽകി. കേരള ബാങ്ക‌് രൂപീകരണം പ്രതിസന്ധിയിലാകുമെന്നും യുഡിഎഫും ചില മാധ്യമങ്ങളും പ്രചരിപ്പിച്ചു.

ജില്ലാ ബാങ്കുകളിൽ ലയന ജനറൽബോഡിയും വോട്ടെടുപ്പും നടത്താതിരിക്കാൻ യുഡിഎഫ‌് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കലക്ടർമാരുടെ നിരീക്ഷണത്തിൽ തെരഞ്ഞെടുപ്പ‌് നടത്താമെന്ന‌് അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ ഈ നിലപാടിനെ അഭിനന്ദിച്ച കോടതി കലക്ടർമാരുടെ സാന്നിധ്യത്തിൽ തെരഞ്ഞെടുപ്പ‌് നടത്താൻ അംഗീകാരം നൽകി. ഇതിനിടെ, വിധി എതിരായതോടെ അഞ്ചു ജില്ലാബാങ്കുകൾ ലയനത്തിനെതിരെ വോട്ടുചെയ്യുമെന്ന അവകാശവാദവുമായി യുഡിഎഫ‌് രംഗത്തുവന്നിരുന്നു.

ലയനത്തിന‌് അനുകൂലമായ തീരുമാനം എടുത്ത സഹകാരികളെ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭിനന്ദിച്ചു. കേരള ബാങ്ക‌് രൂപീകരിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നിശ്ചയദാർഢ്യത്തിനുള്ള അംഗീകാരമാണ‌് ഈ തെരഞ്ഞെടുപ്പ‌്. കേരള ബാങ്ക‌് യാഥാർഥ്യമാക്കാനുള്ള പ്രവർത്തനം സർക്കാർ ഊർജിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2EIJ8rU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages