കൊല്ലത്ത്‌ ആർഎസ്‌എസ്‌ അക്രമം: വീട്ടമ്മയെ ആക്രമിച്ച്‌ വസ്‌ത്രം വലിച്ചുകീറി; ഭർത്താവിനും മക്കൾക്കും മർദ്ദനം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 5, 2019

കൊല്ലത്ത്‌ ആർഎസ്‌എസ്‌ അക്രമം: വീട്ടമ്മയെ ആക്രമിച്ച്‌ വസ്‌ത്രം വലിച്ചുകീറി; ഭർത്താവിനും മക്കൾക്കും മർദ്ദനം

കൊല്ലം>കൊല്ലം മനയിൽകുളങ്ങരയിൽ ആർഎസ്‌എസുകാർ വീട്ടമ്മയെയും ഭർത്താവിനേയും ആക്രമിച്ച്‌ പരിക്കേൽപ്പിച്ചു. തടയാൻ ചെന്ന മക്കളേയും അടിച്ചു പരിക്കേൽപ്പിച്ചു. സിപിഐ എം പ്രവർത്തകനായ രെഞ്ചുവിനേയും ഭാര്യ ശ്രീദേവിയേയുമാണ്‌ ആക്രമിച്ചത്‌.  ഇന്നലെ രാത്രിയാണ്‌ സംഭവം.
 
രഞ്ചുവിന്റെ വീട്ടിലെ വേലി വണ്ടി കൊണ്ടിടിച്ച് പൊളിച്ചതിനെ ചോദ്യം ചെയ്തതിനെ തുടർന്നാണ് 9 പേർ ഉൾപ്പെട്ട ആർഎസ്‌ എസ്‌ പ്രവർത്തകർ വീടുകയറി ആക്രമിച്ചത്.



തടയാൻ ശ്രമിച്ച ശ്രീദേവിയെ ചവിട്ടി വീഴ്ത്തുകയും ഉടു വസ്ത്രം വലിച്ചു കീറുകയും ചെയ്തു.വടികൊണ്ടുള്ള അടിയേറ്റ്‌  രഞ്ചുവിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.രക്ഷിതാക്കളെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച മക്കളായ രജിത്ത്, റെജിൻ എന്നിവരേയും മർദ്ദിച്ചു.ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 



from Kerala || Deshabhimani ​Online ​News https://ift.tt/2XA8hh3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages