കൊച്ചി> കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിച്ചേക്കും. രവി പൂജാരി മുഖ്യപ്രതിയായ കേസില്‍ ആദ്യ ഘട്ട കുറ്റപത്രമാണ് എറണാകുളം എ സി ജെ എം കോടതിയില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിക്കുക.
നടി ലീനാ മരിയാ പോളിന്‍റെ കടവന്ത്രയിലെ ബ്യൂട്ടി പാര്‍ലറിനു നേരെ വെടിയുതിര്‍ത്ത സംഭവത്തിന്റെ മുഖ്യ സൂത്രധാരന്‍ മുംബൈ അധോലോക നേതാവ് രവി പൂജാരിയാണെന്ന് ക്രൈംബ്രാഞ്ച് തയ്യാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നു.
ഭീഷണിപ്പെടുത്തി പണംതട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു വെടിവെയ്‌പ്പെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ബൈക്കിലെത്തി വെടിയുതിര്‍ത്ത യുവാക്കളെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.
കഴിഞ്ഞ ഡിസംബര്‍ 15 നാണ് കടവന്ത്രയിലെ ബ്യൂട്ടി പാര്‍ലറിനു നേരെ വെടിയുതിര്‍ത്ത ശേഷം രണ്ട് യുവാക്കള്‍ കടന്നുകളഞ്ഞത്. ഇവരെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
from Kerala || Deshabhimani Online News https://ift.tt/2EMM0W4
via IFTTT
No comments:
Post a Comment