പെരുമകാത്ത‌് ഇന്നസെന്റ‌് ; ചുമരെഴുതാൻ എംഎൽഎ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 27, 2019

പെരുമകാത്ത‌് ഇന്നസെന്റ‌് ; ചുമരെഴുതാൻ എംഎൽഎ


പെരുമ്പാവൂർ
അറയ‌്ക്കപ്പടിക്കടുത്ത‌് കനാൽബണ്ടിന‌ു സമീപമുള്ള ടാങ്ക‌് സിറ്റിയിൽ ഒരു ജനകീയ ഉത്സവത്തിന്റെ പ്രതീതി. രാവിലെ എട്ടുമണിയാകുന്നതേയുള്ളൂ. ചുവന്ന ഷർട്ടും വെളുത്ത മുണ്ടും ധരിച്ച ചെറുപ്പക്കാർ. ചുവന്ന ബലൂണുകൾ കൈയിലേന്തി സ‌്ത്രീകളുടെ നീണ്ടനിര. കുട്ടികളും പ്രായം ചെന്നവരുമെല്ലാമായി ഇരുന്നൂറിലേറെപ്പേർ കൂടിനിൽക്കുന്നു. ഒരു കുല കണിക്കൊന്നപ്പൂവോ ഒരു ചുവന്ന റോസപ്പൂവോ കയ്യിലില്ലാത്തവരാരുമില്ല.

എൽഡിഎഫ‌് സ്ഥാനാർഥി ഇന്നസെന്റിന്റെ പൊതുപര്യടനം അവിടെനിന്ന‌ു തുടങ്ങുകയാണ‌്. പര്യടനത്തിന്റെ തുടക്കം ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ‌് ടാങ്ക‌് സിറ്റിക്കാർ. സ്ഥാനാർഥിയെത്തിയതും വാദ്യമേളങ്ങൾ തുടങ്ങി. ചുവപ്പുമാലകളും പൂക്കളും നൽകി ഓരോരുത്തരായി ഇന്നസെന്റിനെ സ്വീകരിക്കുകയാണ‌്. സ‌്നേഹം ഏറ്റുവാങ്ങി ഇന്നസെന്റിന്റെ മറുപടിയിങ്ങനെ–-

‘കഴിഞ്ഞതവണ മത്സരിച്ചപ്പോൾ എന്നെക്കുറിച്ച‌് എതിരാളികൾ പറഞ്ഞു, ഇയാൾ, ഈ സിനിമാക്കാരൻ പാർലമെന്റിൽപ്പോയിട്ട‌് എന്തുചെയ്യാൻ എന്ന‌്. ആദ്യം ഞാനും ഇതേ ചോദ്യം സ്വയം ചോദിച്ചു. നിങ്ങൾ എന്നെ ജയിപ്പിച്ചു. രണ്ടുമൂന്നു ദിവസത്തെ പാർലമെന്റ‌് അനുഭവംകൊണ്ട‌് എനിക്ക‌ു മനസ്സിലായി ചെയ്യാൻ ഒരുപാടുണ്ടെന്ന‌്. അതുകൊണ്ടാണ‌് മുമ്പില്ലാത്തതരത്തിൽ വികസനത്തിന‌് ഈ മണ്ഡലം മാതൃകയാകണമെന്ന‌് ആഗ്രഹിച്ചത‌്. അത‌ു ചെയ്യാൻ കഴിഞ്ഞതിന്റെ സംതൃപ‌്തിയുണ്ട‌്. എതിരാളികളുടെ ചോദ്യത്തിന‌് ഉത്തരം നൽകാനായി. ആ ഉത്തരത്തിന്റെ ബലത്തിലാണ‌് ഞാൻ വീണ്ടും എത്തുന്നത‌്. വോട്ട‌് തരിക, ഇക്കുറി ചുറ്റിക, അരിവാൾ, നക്ഷത്രം അടയാളത്തിൽ’.

പറഞ്ഞുനിർത്തുമ്പോൾ നിലയ‌്ക്കാത്ത കൈയടി. പിന്നെ ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ അടുത്ത സ്വീകരണകേന്ദ്രത്തിലേക്ക‌്.

അറയ‌്ക്കപ്പടി കവലയിൽ ഓറഞ്ചുകോർത്ത‌് മാലകളിട്ടും തണ്ണിമത്തൻ നൽകിയുമൊക്കെയാണ‌് സ്ഥാനാർഥിയെ വരവേറ്റത‌്. ഒരു കൊച്ചുകുട്ടി നൽകിയ ചെമ്പരത്തിപ്പൂക്കൾ ഉയർത്തിക്കാട്ടി ഇന്നസെന്റ‌് സ‌്നേഹം പ്രകടിപ്പിക്കാൻ മറന്നില്ല. പെരുമാനിയിൽനിന്ന‌് അറയ‌്ക്കപ്പടിയിലേക്കുള്ള യാത്രയ‌്ക്കിടെയാണ‌് യുഡിഎഫ‌് സ‌്ഥാനാർഥി ബെന്നി ബഹനാനെ വഴിയിൽ കണ്ടത‌്. ഇന്നസെന്റ‌് തുറന്ന വാഹനത്തിലിരുന്ന‌് കൈവീശി ചിരിച്ചു. മേപ്രത്തുപടിയിൽ ബെന്നിയുടെ തറവാട്ടുവീടിരിക്കുന്ന സ്ഥലത്ത‌് മുൻകൂട്ടി നിശ‌്ചയിച്ച സ്വീകരണകേന്ദ്രമില്ലാതിരുന്നിട്ടും നിരവധി പേർ ഇന്നസെന്റിനെ കാത്തുനിന്നത‌് കൗതുകമായി.
നെടുമല കോളനിയിൽ സ്ഥാനാർഥിയെ വരവേൽക്കാൻ കുട്ടികളുടെ നാസിക‌് ഡോൽ. ‘ചെറുകുന്ന‌് ചെമ്പട’ എന്നെഴുതിയ നീല ടി ഷർട്ടണിഞ്ഞ കുട്ടിക്കലാകാരന്മാർ കൊട്ടിക്കയറിയപ്പോൾ കണ്ടുനിന്നവർക്കും ആവേശം.

വെങ്ങോല പഞ്ചായത്തിലെ നെടുംതോട‌് ചുവന്ന ഉടുപ്പുകളണിഞ്ഞ കുരുന്നുകൾ റോസാപ്പൂക്കളുമായി ഇന്നസെന്റിനെ എതിരേൽക്കാൻ നിന്നിരുന്നു. നെടുംതോട‌് ബാലസംഘം യൂണിറ്റിലെ കൂട്ടുകാരായിരുന്നു ഇവർ.

പെരുമ്പാവൂർ ടൗണിനടുത്തുള്ള പാറപ്പുറത്തെ സ്വീകരണകേന്ദ്രത്തിൽ സ്ഥാനാർഥിയെ സ്വീകരിക്കാനെത്തിയവരിൽ വിവിധ രാഷ‌്ട്രീയ കക്ഷികളിൽപ്പെട്ട ചെറുപ്പക്കാരുമുണ്ടായിരുന്നു. മുനിസിപ്പൽ ചെയർപേഴ‌്സൻ സതി ജയകൃഷ‌്ണനും വൈസ‌് ചെയർപേഴ‌്സൻ നിഷ വിജയനും പൂക്കൾ നൽകി വരവേറ്റു. വല്ലം റയോൺപുരത്തുനിന്ന‌് ചേലാമറ്റം അമ്പലപ്പടിയിലേക്കുള്ള യാത്രയ‌്ക്കിടെ തൊഴിലുറപ്പു തൊഴിലാളികൾ വഴിയരികിൽ കാത്തുനിൽക്കുന്നു. ഒരാളെയും നിരാശരാക്കാതെ അവരോട‌് അൽപ്പം കുശലംപറഞ്ഞു ചിരിച്ച സ്ഥാനാർഥി മറ്റൊന്നുകൂടി ഓർമിപ്പിച്ചു, ‘അധികം വെയിൽകൊണ്ട‌് അസുഖമൊന്നും വരുത്തിവയ‌്ക്കരുത‌്. ഇനി മൂന്നിനുശേഷം പണിയെടുക്കാം, വിശ്രമിക്കൂ’ എന്ന‌്. നാല‌ു സ്വീകരണകേന്ദ്രങ്ങൾകൂടി പിന്നിട്ട‌്  ഉച്ചയ‌്ക്കുമുമ്പുള്ള പര്യടനമവസാനിച്ചു.
ഉച്ചഭക്ഷണത്തിനും വിശ്രമത്തിനുംശേഷം മൂന്നിന‌് പര്യടനം കോടനാടുനിന്നാണ‌് തുടങ്ങിയത‌്. പ്രളയം പൂർണമായും ബാധിച്ച അമ്പലംപടി, ആലാട്ടുചിറ, പാണംകുഴി, കൊമ്പനാട‌് തുടങ്ങിയ പ്രദേശങ്ങളിലൂടെ ഈസ‌്റ്റ‌് ഐമുറി, കുറുപ്പംപടി, തുരുത്തി, പയ്യാൽ, അശമന്നൂർ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം രാത്രി ഏഴരയോടെ പനിച്ചയത്ത‌് സമാപിച്ചു..

ചുമരെഴുതാൻ എംഎൽഎ
കോലഞ്ചേരി
ചാലക്കുടി പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഇന്നസെന്റിനുവേണ്ടി ചുമരെഴുതുന്നതിന് നേതൃത്വം നൽകാൻ എംഎൽഎ എത്തിയത് ആവേശമായി. മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാമാണ് മഴുവന്നൂർ പഞ്ചായത്തിലെ 50–--ാം നമ്പർ ബൂത്തിലെ ചുമരെഴുത്തിന‌് നേതൃത്വം നൽകിയത്. ജില്ലാ പഞ്ചായത്ത് അംഗം എൻ അരുണും ഒപ്പമുണ്ടായി.



from Kerala || Deshabhimani ​Online ​News https://ift.tt/2UTd6Ad
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages