ലീഗിന‌് മൂന്നാം സീറ്റില്ല; അണികൾ നിരാശയിൽ , പിൻവാങ്ങിയത‌് കോൺഗ്രസ‌് ഭീഷണിയിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 9, 2019

ലീഗിന‌് മൂന്നാം സീറ്റില്ല; അണികൾ നിരാശയിൽ , പിൻവാങ്ങിയത‌് കോൺഗ്രസ‌് ഭീഷണിയിൽ

ലോക‌്സഭാ തെരഞ്ഞെടുപ്പിൽ  മുസ്ലിംലീഗിന‌് മൂന്നാം സീറ്റില്ല.  ഇതു സംബന്ധിച്ച പ്രഖ്യാപനം ശനിയാഴ‌്ച ലീഗ‌് നേതൃത്വത്തിൽ നിന്നുണ്ടാകും.  ഉഭയകക്ഷി ചർച്ചയിൽ ലീഗിന്റെ ആവശ്യം കോൺഗ്രസ‌്  തള്ളി. വെള്ളിയാഴ‌്ച നടന്ന ചർച്ചയിൽ കാര്യങ്ങൾ ലീഗിനെ ബോധ്യപ്പെടുത്തിയതായി  പ്രതിപക്ഷ നേതാ‌വ‌് രമേശ‌് ചെന്നിത്തല പറഞ്ഞു. ശനിയാഴ‌്ച സംസ്ഥാന പ്രവർത്തകസമിതിക്ക‌് ശേഷം അറിയിക്കാമെന്ന‌് മുസ്ലിംലീഗ‌് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി  പറഞ്ഞു.

നിയമസഭയിലേക്ക‌് കൂടുതൽ സീറ്റ‌്, രാജ്യസഭാ സീറ്റ‌് എന്നീ ആവശ്യങ്ങൾ ലീഗ‌് ചർച്ചയിൽ ഉന്നയിച്ചതായാണ‌് അറിവ‌്‌. എന്നാൽ ചർച്ചയിലുണ്ടായ ധാരണ വെളിപ്പെടുത്താനാകില്ലെന്ന‌് നേതാക്കൾ പറഞ്ഞു.

ലീഗിന‌് കൂടുതലായി ഒരു ഉറപ്പും നൽകിയിട്ടില്ലെന്നാണ‌് കോൺഗ്രസ‌് നേതാക്കൾ നൽകുന്ന സൂചന. കോഴിക്കോട്ട‌് നടന്ന ഉഭയകക്ഷി ചർച്ചയിൽ കെപിസിസി പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രൻ, യുഡിഎഫ‌് കൺവീനർ ബെന്നി ബെഹനാൻ,  ലീഗ‌് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ  മജീദ‌്, പ്രതിപക്ഷ ഉപനേതാവ‌് എം കെ മുനീർ, പി വി അബ്ദുൾ വഹാബ‌് എന്നിവരും പങ്കെടുത്തു.

പിൻവാങ്ങിയത‌് കോൺഗ്രസ‌് ഭീഷണിയിൽ
മലപ്പുറം
ലോക‌്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മൂന്നാം സീറ്റ‌് ഇല്ലെന്ന് ഉറപ്പായതോടെ മുസ‌്ലിംലീഗ‌് അണികൾ നിരാശയിൽ. അർഹതയുമുണ്ടായിട്ടും മൂന്നാം സീറ്റ് വാങ്ങിയെടുക്കാനാകാത്തത് നേതൃത്വത്തിന്റെ പിടപ്പുകേടാണെന്ന വികാരമാണ് അണികൾക്ക‌്. പരാജയഭീതിയിലായ സിറ്റിങ്‌ എംപിമാരാണ‌് മൂന്നാം സീറ്റിന‌് വിലങ്ങുതടിയായതെന്നും ആക്ഷേപമുണ്ട്‌. കോൺഗ്രസിനെ പ്രകോപിപ്പിച്ച് കൂടുതൽ കുഴപ്പത്തിലേക്ക‌് പോകാൻ ആഗ്രഹിക്കാത്ത എംപിമാർ  മൂന്നാം സീറ്റ് എന്ന ആവശ്യം മുളയിലേ നുള്ളുകയായിരുന്നു.

തമിഴ‌്നാട്ടിലും കർണാടകയിലും ബംഗാളിലും സീറ്റുവാങ്ങുമെന്ന‌് പറഞ്ഞ‌് അണികളെ വിശ്വസിപ്പിക്കാനാണ‌് ലീഗിന്റെ സിറ്റിങ്‌ എംപിമാരടക്കം നേതൃത്വത്തിലെ പ്രബല വിഭാഗം ശ്രമിച്ചത‌്. അധിക സീറ്റ് വാങ്ങിയാൽ അഞ്ചാം മന്ത്രി വിവാദത്തേക്കൾ വലിയ തിരിച്ചടി ഉണ്ടാകുമെന്ന കോൺഗ്രസിന്റെ മുന്നറിയിപ്പ് മുഖവിലയ്ക്കെടുക്കുകയായിരുന്നുവെന്നാണ്‌ ലീഗ‌് നേതാക്കളുടെ വിശദീകരണം. പൊന്നാനിയിൽ ഇ ടി മുഹമ്മദ്‌ ബഷീറിനെ മത്സരിപ്പിക്കരുതെന്ന യൂത്ത‌് കോൺഗ്രസ‌് പ്രമേയംകൂടി വന്നതോടെ ലീഗ‌് മൂന്നാം സീറ്റ‌് ആവശ്യം ഉപേക്ഷിക്കുകയായിരുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2TBj0Zz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages