എൽഡിഎഫ‌് കളത്തിൽ ; സ്ഥാനാർഥി പ്രഖ്യാപനം ഇന്ന‌്, ഔപചാരികമായ തെരഞ്ഞെടുപ്പ‌് പ്രചാരണം ഞായറാഴ‌്ച - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 9, 2019

എൽഡിഎഫ‌് കളത്തിൽ ; സ്ഥാനാർഥി പ്രഖ്യാപനം ഇന്ന‌്, ഔപചാരികമായ തെരഞ്ഞെടുപ്പ‌് പ്രചാരണം ഞായറാഴ‌്ച

തിരുവനന്തപുരം > സീറ്റ‌് വിഭജനം പൂർത്തിയാക്കിയ എൽഡിഎഫ‌്  ശനിയാഴ‌്ച സ്ഥാനാർഥികളെ  പ്രഖ്യാപിച്ച‌് കളത്തിലിറങ്ങും.  ഞായറാഴ‌്ച ഔപചാരികമായ തെരഞ്ഞെടുപ്പ‌് പ്രചാരണവും തുടങ്ങും. എന്നാൽ, സീറ്റ‌്  തർക്കത്തിലും സ്ഥാനാർഥി നിർണയത്തിലെ അവ്യക്തതയിലും കുരുങ്ങി നട്ടംതിരിയുകയാണ‌്  യുഡിഎഫും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയും.  അസ്വാരസ്യമൊന്നുമില്ലാതെയാണ‌് എൽഡിഎഫിൽ സീറ്റ‌് വിഭജന ചർച്ചയ‌്ക്ക‌് വിരാമമായത‌്. മുന്നണിയിലെ ചില കക്ഷികൾ സീറ്റിന‌് അവകാശം ഉന്നയിച്ചെങ്കിലും അതൊന്നും തർക്കത്തിനോ പിടിവാശിക്കോ വഴിവച്ചില്ല. സൗഹൃദാന്തരീക്ഷത്തിൽ ചർച്ച പൂർത്തിയാക്കിയപ്പോൾ കേരളത്തിന‌് കാണാൻ കഴിഞ്ഞത‌് മുന്നണിയിലെ ഐക്യവും കെട്ടുറപ്പും. എൽഡിഎഫ‌് മണ്ഡലം കൺവൻഷൻ ഉൾപ്പെടെയുള്ള പ്രചാരണ പരിപാടികളും നിശ‌്ചയിച്ചുകഴിഞ്ഞു.

അതേസമയം, അധിക സീറ്റിന‌് വേണ്ടി കക്ഷികൾ തമ്മിലുള്ള തർക്കവും കക്ഷികൾക്കുള്ളിലെ പോരുംമൂലം കലങ്ങിമറിഞ്ഞ സ്ഥിതിയിലാണ‌്  യുഡിഎഫ്.  മൂന്ന‌് സീറ്റിന‌ുവേണ്ടി കടുത്ത പിടിവാശിയിൽ നിൽക്കുന്ന മുസ്ലിംലീഗുമായി പലവട്ടം കോൺഗ്രസ‌് ഉഭയകക്ഷി ചർച്ച നടത്തി. വെള്ളിയാഴ‌്ചയും ലീഗ്‌ നേതാക്കളുമായി കോൺഗ്രസ‌് ചർച്ച നടത്തി. കേരള കോൺഗ്രസിന്റെ രണ്ട‌് സീറ്റ‌് ആവശ്യം നിരസിച്ച കോൺഗ്രസ‌് ഇനി ചർച്ചയില്ലെന്നും വ്യക്തമാക്കി. ഇതോടെ ഭാവിനടപടി തീരുമാനിക്കാൻപോലും കഴിയാത്ത അവസ്ഥയിലായി കേരള കോൺഗ്രസ‌്. കോൺഗ്രസ‌് നൽകാമെന്ന‌് അറിയിച്ച ഏകസീറ്റിൽ ആര‌് മൽസരിക്കുമെന്നതാണ‌് കേരള കോൺഗ്രസ‌് നേരിടുന്ന വെല്ലുവിളി. സ്ഥാനാർഥിനിർണയം ഉൾപ്പെടെ തീരുമാനിക്കാൻ ഞായറാഴ‌്ച കേരള കോൺഗ്രസ‌് സ്റ്റിയറിങ‌് കമ്മിറ്റി കോട്ടയത്ത‌് ചേരും.  തർക്കം ഈ നിലയിൽ തുടർന്നാൽ വലിയ പൊട്ടിത്തെറിയാകും ഉണ്ടാകുക.

അധിക സീറ്റില്ലെന്ന‌് വെള്ളിയാഴ‌്ചയും കോൺഗ്രസ‌് ആവർത്തിച്ച‌് വ്യക്തമാക്കിയ സ്ഥിതിക്ക‌് എന്തുവേണമെന്നതാണ‌് ലീഗിനെ കുഴക്കുന്നത‌്.
കോൺഗ്രസിലെ സ്ഥാനാർഥിപ്പട്ടികയ‌്ക്ക‌് ഇതുവരെ അന്തിമ രൂപമായിട്ടില്ല. സിറ്റിങ‌് സീറ്റുകൾ ഒഴികെയുള്ളവയിൽ സ്ഥാനാർഥി നിർണയത്തിനായി ശനിയാഴ‌്ച കെപിസിസി പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ‌് ചെന്നിത്തല, ഉമ്മൻചാണ്ടി എന്നിവർ ചർച്ച നടത്തുമെന്നാണ‌് സൂചന. രണ്ട‌് സിറ്റിങ‌് എംപിമാരുടെ കാര്യത്തിൽ അനിശ‌്ചിതത്വം തുടരുകയാണ‌്. എറണാകുളത്ത‌് കെ വി തോമസിനും പത്തനംതിട്ടയിൽ ആന്റോ ആന്റണിക്കും വിജയസാധ്യതയില്ലെന്ന‌് എഐസിസിയുടെ സർവേയിൽ കണ്ടെത്തിയെന്ന വാദം ഉയർത്തിയാണ‌് ഇരുവർക്കുമെതിരെ വാളോങ്ങിയിരിക്കുന്നത‌്. മറ്റ‌് സിറ്റിങ‌് സീറ്റുകളിൽ സ്ഥാനാർഥികൾക്ക‌് മാറ്റമുണ്ടാകില്ല. എം ഐ ഷാനവാസ‌് മരിച്ചതിനാൽ വയനാട്ടിൽ സ്ഥാനാർഥിത്വത്തിന‌് തർക്കം രൂക്ഷമാണ‌്. മറ്റ‌് സീറ്റുകളിൽ ഒരു പേര‌് വീതം നൽകാൻ കഴിയുമെന്ന പ്രതീക്ഷയാണ‌് കെപിസിസി നേതൃത്വത്തിന‌്. അടുത്തയാഴ‌്ച സ‌്ക്രീനിങ‌് കമ്മിറ്റിക്ക‌് പട്ടിക നൽകുമെന്നാണ‌് കോൺഗ്രസ‌് വൃത്തങ്ങൾ അവകാശപ്പെടുന്നത‌്.

ബിജെപിയിൽ മിസോറം ഗവർണർ പദവി വിട്ട‌് കുമ്മനം രാജശേഖരൻ സ്ഥാനാർഥിയാകാൻ വരുന്നുണ്ട‌്. കുമ്മനത്തിന്റൈ സ്ഥാനാർഥിത്വം തീരുമാനിച്ചാൽ മറ്റ‌് സ്ഥാനാർഥികളുടെ കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന‌് ബിജെപി പറയുന്നു. എന്നാൽ, ഘടകകക്ഷിയായ ബിഡിജെഎസ‌് ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ‌്. തുഷാർ വെള്ളാപ്പള്ളിയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. സ്ഥാനാർഥിനിർണയം ഉൾപ്പെടെ ആർഎസ‌്എസ‌് വരുതിയിലാക്കിയെന്ന‌് ബിജെപിയിൽ മുറുമുറുപ്പുണ്ട‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2IZ9RWt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages