ലിംഗ സമത്വത്തിൽ കേരളം ഒന്നാമത‌്: മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 9, 2019

ലിംഗ സമത്വത്തിൽ കേരളം ഒന്നാമത‌്: മുഖ്യമന്ത്രി


ഐക്യരാഷ്ട്രസഭയും നിതി ആയോഗും തയ്യാറാക്കിയ സുസ്ഥിര വികസന സൂചികയിൽ ലിംഗസമത്വത്തിൽ ഒന്നാംസ്ഥാനത്താണ് കേരളമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ്‌ബുക്ക്‌ പോസ‌്റ്റിൽ കുറിച്ചു. സ്ത്രീസാക്ഷരതയിലും സ്ത്രീകളുടെ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും രാജ്യത്തിനു മാതൃകയാണ്  സംസ്ഥാനം. രാജ്യത്ത് സ്ത്രീസാക്ഷരത 65.46 ശതമാനം ആയിരിക്കുമ്പോൾ കേരളത്തിൽ അത് 91.98 ശതമാനമാണ്. മാതൃമരണനിരക്ക് രാജ്യത്ത് ഏറ്റവും കുറവ് രേഖപ്പെടുത്തുന്ന സംസ്ഥാനവും കേരളമാണ്.  സ്ത്രീകളുടെ ആയുർദൈർഘ്യം 77 ആണ്.

സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള നയസമീപനങ്ങളാണ് സർക്കാർ ആയിരം ദിനങ്ങൾക്കുള്ളിൽ നടപ്പാക്കിയത്. പ്രകടനപത്രികയിൽ ഉറപ്പുനൽകിയതുപോലെ സ്ത്രീകൾക്കുവേണ്ടി പ്രത്യേകമായൊരു വകുപ്പ് രൂപീകരിച്ചു. സ്ത്രീകളുടെ സാന്നിധ്യമില്ലാതിരുന്ന അഗ്നിശമനസേനയിൽ വനിതകൾക്ക് മാത്രമായി 100 പുതിയ തസ്തിക ഉണ്ടാക്കി. പൊലീസിൽ വനിതാ ബറ്റാലിയൻ സുസജ്ജമായി.  കുടുംബശ്രീയെ വിപുലപ്പെടുത്തി പുതിയ മേഖലകളിലേക്ക് വ്യാപിപ്പിച്ചു. തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനുള്ള നൈപുണ്യ പരിശീലനം നടപ്പാക്കി. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ അമർച്ച ചെയ്യാൻ കർശന നടപടികൾ കൈക്കൊണ്ടു. ഇത്തരം സംഭവങ്ങൾ ഉണ്ടായപ്പോൾ കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിച്ചു.

   സ്വയം പ്രതിരോധത്തിന് സ്ത്രീകളെ സജ്ജമാക്കുന്ന പരിശീലന പരിപാടികൾ സംഘടിപ്പിച്ചും പിങ്ക് പൊലീസ് വ്യാപകമാക്കിയും നടത്തിയ ഇടപെടലുകൾ ചെറുതല്ല. രാത്രികാല താമസത്തിന് എന്റെ കൂട്, ഷീ ലോഡ്ജ് തുടങ്ങിയ പദ്ധതികളും സ്ത്രീസുരക്ഷയിൽ ഊന്നിയുള്ളതാണ്. സാമൂഹ്യസുരക്ഷയും തുല്യനീതിയും ഉറപ്പാക്കിക്കൊണ്ട് കഴിവുകൾ പൂർണമായി വളർത്താൻ തുല്യ അവസരങ്ങൾ നൽകി, സ്ത്രീകളെ വികസനത്തിൽ തുല്യ പങ്കാളികളാക്കുന്നതിനുള്ള സാഹചര്യവും സാമൂഹ്യ അന്തരീക്ഷവും ഒരുക്കാനാണ് സർക്കാർ ശ്രമം. ഈ നയം കൂടുതൽ ഫലപ്രദമായി നടപ്പാക്കുമെന്ന സന്ദേശമാണ് വനിതാദിനത്തിൽ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2TxD533
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages