ജലീലിന്‌ മുൻവശത്തും വെടിയേറ്റു; പണം തട്ടാനായി സിസിടിവികൾ മാറ്റിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 9, 2019

ജലീലിന്‌ മുൻവശത്തും വെടിയേറ്റു; പണം തട്ടാനായി സിസിടിവികൾ മാറ്റിച്ചു

തിരുവനന്തപുരം > വയനാട‌് ലക്കിടിയിൽ പൊലീസ‌ുമായുള്ള ഏറ്റുമുട്ടലിൽ മരിച്ച മാവോയിസ‌്റ്റ‌് പ്രവർത്തകൻ സി പി ജലീലിന‌് മുന്നിൽനിന്നും വെടിയേറ്റു. അദ്ദേഹത്തിന്റെ വലതു തോളിൽ മുൻവശത്താണ‌് വെടിയേറ്റത‌്. വെടിയുണ്ട പുറത്തേക്ക‌് തുളച്ച‌് പോയതിന്റെ ‘എക‌്സിറ്റ‌് വൂണ്ട‌്’ ആണ‌് ജലീലിന്റെ തലയുടെ പുറകിൽ കാണുന്നതെന്ന നിഗമനത്തിലുമാണ‌് പൊലീസ‌്.

ഇതു സംബന്ധിച്ച‌് പോസ‌്റ്റ‌്മോർട്ടം നടത്തിയ ഡോക്ടർമാരിൽനിന്ന‌് പൊലീസ‌് പ്രാഥമിക വിവരം ശേഖരിച്ചു. പോസ‌്റ്റ‌്മോർട്ടവും ഇൻക്വസ‌്റ്റും പൂർണമായും കാമറയിൽ പകർത്തിയിട്ടുണ്ട‌്.

മൃതദേഹത്തിൽ പിറകിലെ മുറിവ‌് ചൂണ്ടിക്കാട്ടിയാണ‌് ജലീലിനെ പിറകിൽനിന്നാണ‌് പൊലീസ‌് വെടിവച്ചതെന്ന‌് പ്രചരിപ്പിക്കുന്നത‌്. എന്നാൽ അദ്ദേഹത്തിന്റെ ശരീരത്തിൽ മുമ്പിൽ വെടിയേറ്റ മുറിവ‌് ഇവർ മറച്ചുവെക്കുന്നു.

സാധാരണ വെടിയേറ്റാൽ ബുള്ളറ്റ‌് എൻട്രിയും എക‌്സിറ്റുമായി രണ്ട‌് മുറിവുണ്ടാകും. ഇവ വ്യത്യസ‌്ത രീതിയിലാകും. അതിനാൽ തലയിലെ മുറിവ‌് വെടിയുണ്ട പുറത്തേക്ക‌് വന്നതിന്റെ സ്വഭാവത്തിലുള്ളതാണെന്നാണ‌് പ്രാഥമിക നിഗമനം. പൊലീസിനെ വെടിവച്ച‌് തിരിഞ്ഞോടുമ്പോഴും പിറകിൽ വെടിയേൽക്കും.

മാവോയിസ‌്റ്റുകൾ ഒന്നിലേറെത്തവണ പൊലീസിനെ വെടിയുതിർത്തതിനും തെളിവു ലഭിച്ചു. സംഭവം നടന്ന ഉപവൻ റിസോർട്ടിനു സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചിരുന്നു. ജലീലിന്റെ നേതൃത്വത്തിൽ റിസോർട്ട‌ിൽ വന്നതും റിസ‌്പഷനിൽവച്ച‌് പണത്തിന്റെ പേരിൽ തർക്കിക്കുന്നതുമായ ദൃശ്യങ്ങൾ ലഭിച്ചെങ്കിലും പൊലീസ‌് വരുന്നതിന്റെയോ ഏറ്റുമുട്ടലിന്റെയോ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല. എന്നാൽ റിസോർട്ടിലെ കാർപോർച്ചിന്റെ മുകൾ ഭാഗത്ത‌് വെടിയേറ്റ‌് ഓട‌് തകർന്നിട്ടുണ്ട‌്. ഈ പോർച്ചിലായിരുന്നു പൊലീസുകാർ നിന്നത‌്. ജലീൽ വീണുകിടന്നതിന്റെ 25 മീറ്റർ മാറി ഒരുമരത്തിലും ഒന്നിലേറെ വെടിയേറ്റ പാടുണ്ട‌്. രക്ഷപ്പെട്ടവർ ആ സമയം പൊലീസിനെ വെടിവച്ചതിന്റെ പാടാണിതെന്ന‌് പൊലീസ‌് പറയുന്നു. പൊലീസ‌് വാഹനത്തിലും വെടിയേറ്റു.

ജലീലിന്റെ കൈവശമുണ്ടായിരുന്ന നാടൻതോക്ക‌ിന്റെ ബാരൽ നീളം കുറച്ച നിലയിലാണ‌്. ഈ തോക്കും രണ്ട‌ുവർഷം മുമ്പ‌് നിലമ്പൂർ കരുളായി വനത്തിൽ ഏറ്റുമുട്ടലിൽ മരിച്ച കുപ്പു ദേവരാജ‌് ഉപയോഗിച്ച നാടൻ തോക്കും സാമ്യമുണ്ടോയെന്ന‌് പൊലീസ‌് പരിശോധിക്കുന്നുണ്ട‌്.

പണം തട്ടാനായി സിസിടിവികൾ മാറ്റിച്ചു

സ്വന്തം ലേഖകന്‍


കല്‍പ്പറ്റ > പണം തട്ടാനായി മാവോയിസ‌്റ്റുകൾ റിസോർട്ടുകാരെ നിരന്തരം ഭീഷണിപ്പെടുത്തി സ്ഥാപനങ്ങളിലെ സിസിടിവികൾ മാറ്റിച്ചു.  പൊഴുതന സേട്ടുക്കുന്ന‌്, മേപ്പാടി കള്ളാടി എന്നിവിടങ്ങളിലുള്ള റിസോർട്ടുകളിലെ സിസിടിവിയാണ‌് മാറ്റിയത‌്. സിസിടിവികൾ മാറ്റിച്ചശേഷമാണ‌് പണപ്പിരിവ‌് നടത്തിയത‌്. ലക്ഷങ്ങളാണ‌് ആവശ്യപ്പെട്ടിരുന്നത‌്. ഭയംകൊണ്ട‌് പലരും ഇക്കാര്യങ്ങൾ പുറത്ത‌് പറഞ്ഞിരുന്നില്ല.

പൊലീസ‌് പരിശോധനകളിൽ റിസോർട്ടുകളിൽ സിസിടിവികൾ കാണാതിരിക്കുകയും ഉള്ളവ പ്രവർത്തനരഹിതമായതായും കണ്ടെത്തിയത‌് അന്വേഷിച്ചപ്പോഴാണ‌് മാവോയിസ‌്റ്റ‌് ഭീഷണി ഇവർ പൊലീസിനോട‌് പറഞ്ഞത‌്. പൊലീസ‌് മുൻകൈയെടുത്ത‌് സ്ഥാപിച്ച സിസിടിവികൾ ഇവർ വീണ്ടും മാറ്റിച്ചു. സേട്ടുക്കുന്നിലെ റിസോർട്ടിൽ സിസിടിവി സ്ഥാപിക്കുമ്പോഴെല്ലാം ഇവർ എത്തി എടുത്തുമാറ്റിച്ചു. പിന്നീട‌് പൊലീസ‌് പ്രദേശത്ത‌് നിരീക്ഷണം ശക്തമാക്കിയപ്പോഴാണ‌് ഇവർ പിൻമാറിയത‌്.   ജൂലൈ 20ന‌് രാത്രിയിൽ കള്ളാടി എമറാൾഡ‌് എസ‌്റ്റേറ്റിൽ എത്തിയ മാവോയിസ‌്റ്റുകൾ ഇതരസംസ്ഥാനക്കാരായ നിർമാണതൊഴിലാളികളെ തോക്ക‌്ചൂണ്ടി ബന്ദികളാക്കി.

മൂന്ന‌് തൊഴിലാളികളാണിവിടെ ഉണ്ടായിരുന്നത‌്. രണ്ടുപേരെയാണ‌് ബന്ദിയാക്കിയത‌്. ഒരാൾ ഓടി രക്ഷപ്പെട്ടു. ഇയാൾ വിവരം അറിയിച്ചതിനെ തുടർന്ന‌് പ്രദേശത്തേക്ക‌് പൊലീസ‌്  എത്തിയതറിഞ്ഞ‌് ഇവർ തൊഴിലാളികളെ വിട്ട‌് രക്ഷപ്പെട്ടു. പണപ്പിരിവിനായിട്ടായിരുന്നു ഇവർ ഇവിടെയും എത്തിയത‌്.

തെരച്ചിൽ ഉൾക്കാട്ടിലേക്ക‌്
മാവോയിസ‌്റ്റുകൾക്കായി വനമേഖലകളിൽ പൊലീസ‌് തെരച്ചിൽ ഊർജിതമാക്കി. പൊലീസ‌് ഏറ്റുമുട്ടലിൽ രക്ഷപ്പെട്ട മാവോയിസ‌്റ്റ‌് പ്രവർത്തകനും സംഘാംഗങ്ങൾക്കുമായി സേന കേരള, കർണാടക, തമിഴ‌്നാട‌് സംസ്ഥാനങ്ങളിലെ കാടുകൾ അരിച്ചുപെറുക്കുകയാണ‌്. തണ്ടർബോൾട്ട‌്, കർണാടകയുടെ തീവ്രവാദവിരുദ്ധ സേന,  തമിഴ‌്നാട്ടിലെ ക്യൂ ബ്രാഞ്ച‌് എന്നീ സംഘങ്ങൾ സംയുക്തമായാണ‌് തെരയുന്നത‌്.
 ബുധനാഴ‌്ച റിസോർട്ടിനു സമീപം വെടിവയ‌്പ്പിൽ പരിക്കേറ്റ പ്രവർത്തകനെ സംഘം കടത്തിക്കൊണ്ടുപോയിരുന്നു. പൊലീസ‌് നടപടികൾ ശക്തമായതിനാൽ മാവോയിസ‌്റ്റുകൾ ഉൾക്കാടുകളിലേക്ക‌് വലിഞ്ഞതായി പൊലീസ‌് സംശയിക്കുന്നു.

അട്ടപ്പാടി റോഡിൽ മാവോയിസ്റ്റ‌് പോസ‌്റ്റർ
അട്ടപ്പാടിയിലേക്കുള്ള വഴിയില്‍ മാവോയിസ്റ്റുകളുടെ പേരിൽ വീണ്ടും പോസ്റ്റർ. തെങ്കര ആനമൂളി ചെക്ക്പോസ്റ്റിന് സമീപത്തെ ബസ് കാത്തിരിപ്പ‌് കേന്ദ്രത്തിലാണ‌് പോസ്റ്റർ പതിച്ചത‌്. പ്രഭാതസവാരിക്കിറങ്ങിയ നാട്ടുകാരാണ് പോസ്റ്റർ ആദ്യം കണ്ടത്. സിപിഐ (മാവോയിസ്റ്റ്) ഭവാനി ദളത്തിന്റെ പേരിലുള്ള  പോസ്റ്ററുകൾ മണ്ണാർക്കാട് പൊലീസ് നീക്കി.  2018 നവംബറിലും ആനമൂളിയിൽ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2IZ7m6x
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages