ബിഎസ‌്എൻഎൽ സുരക്ഷാ ജീവനക്കാരെ പിരിച്ചുവിടുന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 28, 2019

ബിഎസ‌്എൻഎൽ സുരക്ഷാ ജീവനക്കാരെ പിരിച്ചുവിടുന്നു

സാമ്പത്തിക പ്രതിസന്ധിപറഞ്ഞ‌്  ബിഎസ‌്എൻഎല്ലിൽനിന്ന‌് സുരക്ഷാ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. 56 വയസിന‌് മുകളിലുള്ളവർക്ക‌് ജോലി നൽകേണ്ടന്ന പുതിയ ഉത്തരവ‌് കേരള സർക്കിൾ ജനറൽ മാനേജർ എല്ലാ ജില്ലാ സർക്കിളുകളിലേക്കും നൽകി. കോഴിക്കോട‌് സർക്കിളിലാണ‌് ആദ്യം നടപ്പാക്കുന്നത‌്. ഇവിടെയുള്ള 274 പേരിൽ 220 പേർക്കും 31ന‌് ശേഷം കരാർ നീട്ടിനൽകില്ല. തുടർന്ന‌് സംസ്ഥാനമാകെ  നടപ്പാക്കും. 

ബിഎസ‌്എൻഎൽ സ്വകാര്യവൽക്കണത്തിന്റെ ഭാഗമായി ജീവനക്കാരെ കുറയ‌്ക്കുകയാണ‌് ലക്ഷ്യം. 10 ശതമാനം ജീവനക്കാരെ കുറയ‌്ക്കണമെന്നാണ‌് ഉത്തരവ‌്.  2010ലും  സുരക്ഷാ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. കോഴിക്കോട‌് സർക്കിളിന‌് കീഴിലാണ‌്  കൂടുതൽപേർ വഴിയാധാരമാകുന്നത‌്. ഇവരിൽ 54 പേർക്ക‌് മാത്രം കരാർ നീട്ടിനൽകിയിട്ടുണ്ട‌്. ബാക്കിയുള്ള 220 പേരുടെ തൊഴിൽ നഷ്ടപ്പെടും. ഇവർക്ക‌് നാലുമാസമായി ശമ്പളവുമില്ല. ജീവനക്കാർ ഒഴിവാക്കപ്പെടുന്ന സ്ഥലങ്ങളിൽ കാഷ്വൽ ജീവനക്കാരെ ചുമതല ഏൽപ്പിക്കാനാണ‌് നീക്കം. 2000 മുതൽ കേന്ദ്ര സർക്കാർ  സുരക്ഷാ ജോലി വിമുക്ത ഭടന്മാർക്കായി സംവരണം ചെയ‌്തിരിക്കുകയാണ‌്. തുച്ഛമായ ശമ്പളമാണ‌് സുരക്ഷാ ജീവനക്കാർക്ക‌് ലഭിക്കുന്നത‌്. 

നേരത്തെ 60 വയസ്സുവരെ സുരക്ഷാ ജീവനക്കാർക്ക‌് തൊഴിലെടുക്കാമെന്നായിരുന്നു ഡിജിആർ നിഷ‌്കർഷിച്ചിരുന്നത‌്. എന്നാൽ  56 വയസ്സുവരെയുള്ളവർക്ക‌് തൊഴിൽ നൽകിയാൽ മതിയെന്നാണ‌്   മാനേജ‌്മെന്റിന്റെ പുതിയ നിലപാട‌്. 

ഹൈക്കോടതിയെ സമീപിച്ചതിനെതുടർന്ന‌് സെൻട്രൽ ലേബർ കമീഷണർ ഇടപെടണമെന്നും വിമുക്ത ഭടന്മാർക്ക‌് പരിഗണന നൽകണമെന്നും ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല.  2010ൽ സുരക്ഷാ ജീവനക്കാരെ പിരിച്ചുവിട്ടപ്പോൾ  അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ‌്ണൻ ഇടപെട്ട‌് ഇവർക്ക‌് ഹോം ഗാർഡായി ജോലിനൽകി.  പിരിച്ചുവിടൽ നീക്കത്തിനെതെിരെ ബിഎസ‌്എൻഎൽ സെക്യൂരിറ്റി സ‌്റ്റാഫ‌് അസോസിയേഷൻ കേരള സർക്കിൾ ( എക‌്സ‌് സർവീസ‌്മെൻ ) സമര രംഗത്തുണ്ട‌്.  ശനിയാഴ‌്ച മുതൽ അനിശ്ചിതകാല നിരാഹാരസമരം നടത്തുമെന്ന‌് സംസ്ഥാന സമിതി അംഗം എ സി ബാലൻ പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2V5u7rn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages