സ്വന്തം ലേഖകൻ
കനത്ത ചൂടിനെ തുടർന്ന‌് സംസ്ഥാനത്ത‌് വൈദ്യുതി ഉപയോഗം ദിവസംതോറും വർധിക്കുന്നു. ചൊവ്വാഴ‌്ച 85.85 ദശലക്ഷം യൂണിറ്റാണ‌് ഉപയോഗിച്ചത‌്. പകൽ വൈദ്യുതി ആവശ്യകത 3725 മെഗാവാട്ടും രാത്രി ആവശ്യകത 4219 മെഗാവാട്ടുമായി ഉയർന്നു. കെഎസ്ഇബി മാർച്ചിൽ പ്രതീക്ഷിച്ചത് പ്രതിദിനം ശരാശരി 77.90 ദശലക്ഷം യൂണിറ്റ് മാത്രമാണ്.
കൊടുംചൂടിനു പുറമെ പരീക്ഷാക്കാലം, തെരഞ്ഞെടുപ്പ‌്, ഐപിഎൽ മത്സരം, ഉത്സവകാലം ഇവയെല്ലാം ഉപയോഗം വർധിക്കാൻ കാരണമായി. ആഭ്യന്തര ഉൽപ്പാദനം ക്രമീകരിച്ചും പുറത്തുനിന്നുള്ള വൈദ്യുതി കൃത്യമായി എത്തിച്ചുമാണ‌് അസാധാരണ സ്ഥിതിവിശേഷത്തെ വൈദ്യുതി ബോർഡ‌് നേരിടുന്നത‌്. ഒരുകാരണവശാലും വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ലെന്ന‌് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട‌്.
from Kerala || Deshabhimani Online News https://ift.tt/2U5Aj6h
via IFTTT
No comments:
Post a Comment