സംസ്ഥാനത്തെ പുഴകളിൽ ജലനിരപ്പ‌് താഴുന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 28, 2019

സംസ്ഥാനത്തെ പുഴകളിൽ ജലനിരപ്പ‌് താഴുന്നു



സംസ്ഥാനത്തെ പുഴകളിൽ നീരൊഴുക്കും ജലനിരപ്പ‌ും ക്രമാതീതമായി താഴുന്നു. മുൻവർഷത്തേക്കാൾ പുഴകളിലെ ജലനിരപ്പ‌് താഴ‌്ന്നതായാണ‌് ജലസേചന വകുപ്പിന‌് കീഴിലെ ഫീൽഡ‌് സ‌്റ്റഡി സർക്കിളിന്റെ റിപ്പോർട്ട‌്.

നീരൊഴുക്ക‌് നിരീക്ഷണ കേന്ദ്രങ്ങളിലെ താരമത്യപഠനത്തിലാണ‌് ജലനിരപ്പ‌് മുൻവർഷത്തേതിൽ നിന്ന‌് താഴ‌്ന്നതായി കണ്ടെത്തിയത‌്. റിപ്പോർട്ടനുസരിച്ച‌് ഭൂരിഭാഗം പുഴകളിലും  കഴിഞ്ഞ മാർച്ചിൽ ഉണ്ടായതിനേക്കാൾ ജലനിരപ്പ‌് താഴ‌്ന്നു. ചില  പുഴകൾ വറ്റിത്തുടങ്ങി.   വടക്കൻ ജില്ലകളിലാണ‌് സ്ഥിതി രൂക്ഷം. കാസർകോട്ടെ ഉപ്പള, ഷിരിയ, പയസ്വിനി, മൊഗ്രാൽ,  പാലക്കാട‌് ജില്ലയിലെ തൂതപ്പുഴ എന്നിവയുടെ നിരീക്ഷണകേന്ദ്രങ്ങളിൽ ഒഴുക്ക‌് നിലച്ചു.

തിരുവനന്തപുരം കരമന, വാമനപുരം  പുഴകളിൽ ഒഴുക്കുകുറഞ്ഞു.  പെരിയാർ അടക്കമുള്ള നദികളുടെ ചിലഭാഗങ്ങളിൽ മുൻവർഷത്തേക്കാൾ ചെറിയ അളവിൽ ജലനിരപ്പിൽ വർധനയുണ്ട‌്. പ്രളയത്തെത്തുടർന്ന‌് എക്കൽ അടിഞ്ഞതാണ‌്  ജലനിരപ്പ‌് ഉയരാൻ കാരണമായതെന്നാണ‌് പ്രാഥമിക നിഗമനം. ഭൂഗർഭ ജലത്തിലെ കുറവാണ‌്  പുഴകളെ പ്രതികൂലമായി ബാധിച്ചത‌്. 

ആഗസ‌്തിലുണ്ടായ പ്രളയവും വേനൽമഴക്കുറവുമാണ‌് കാരണം. വെള്ളം സംഭരിച്ച‌് ഭൂഗർഭജലമാക്കി മാറ്റാൻ സഹായിക്കുന്ന  പുഴകളുടെ അടിത്തട്ടിലുള്ള ആവരണം പ്രളയത്തിൽ നഷ്ടമായിരുന്നു. ഇതിന‌് പുറമെ വെള്ളത്തെ സ്വാംശീകരിക്കാനുള്ള മണ്ണിന്റെ ശേഷിയും നഷ്ടപ്പെട്ടിരുന്നു. ചിലഭാഗങ്ങളിൽ ഭൂഗർഭജലവിതാനം രണ്ടടിയാണ‌് താഴ‌്ന്നത‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2TYCjgg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages