കർഷകരുടെ വായ്പക്കുള്ള മൊറട്ടോറിയം സംബന്ധിച്ച‌് ആശയക്കുഴപ്പമുണ്ടാക്കാൻ വീണ്ടും മാധ്യമശ്രമം. കഴിഞ്ഞവർഷം ഒക്ടോബറിൽ പ്രഖ്യാപിച്ച മൊറട്ടോറിയത്തിന്റെ കാലാവധി ഈ വർഷം ഒക്ടോബർ 11 വരെ നിലനിൽക്കുന്നുണ്ട‌്. ഇത‌് മറച്ചുവച്ചാാണ‌് ചില മാധ്യമങ്ങൾ മൊറട്ടോറിയം പ്രതിസന്ധിയിലായെന്ന പ്രചാരണം നടത്തുന്നത‌്. പ്രതിപക്ഷവും ഈ വ്യാജപ്രചാരണം ഏറ്റുപിടിച്ചു.
മൊറട്ടോറിയം ഡിസംബർ 31 വരെ നീട്ടാൻ അടുത്തിടെ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. തെരഞ്ഞെടുപ്പ‌് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ഈ തീരുമാനത്തിൽ തുടർനടപടികൾക്കായി കമീഷന്റെ അനുമതി തേടി.ഇതുസംബന്ധിച്ച ചില വിശദീകരണങ്ങൾകൂടി നൽകാൻ സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ‌് ഓഫീസർ ചീഫ‌്സെക്രട്ടറിയോട‌് ആവശ്യപ്പെട്ടിട്ടുണ്ട‌്.
ഇത‌് ഒക്ടോബർവരെ നിലവിലുള്ള മൊറട്ടോറിയം നടപടികളെ ബാധിക്കില്ലെന്ന‌് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ബാങ്കുകൾ ഉൾപ്പെടെയുള്ള വിവിധ ധനസ്ഥാപനങ്ങളിൽനിന്ന‌് സംസ്ഥാനത്തെ കർഷകർ എടുത്ത കാർഷികവായ്പ, വിദ്യാഭ്യാസ വായ്പ എന്നിവ ഉൾപ്പെടെയുള്ള എല്ലാവിധ വായ്പകളിലുമുള്ള ജപ്തിനടപടികൾക്ക് മൊറട്ടോറിയം അനുവദിച്ച് കഴിഞ്ഞ ഒക്ടോബറിലാണ‌് സർക്കാർ ഉത്തരവ‌് പുറപ്പെടുവിച്ചത്.
സ്വാഭാവിക നടപടി മാത്രം: തെരഞ്ഞെടുപ്പ‌് ഓഫീസർ
സ്വന്തം ലേഖകൻ
കാർഷികകടങ്ങളിലുള്ള മൊറട്ടോറിയം ഡിസംബർ വരെ നീട്ടാൻ അനുമതി നൽകണമെന്ന ഫയലിൽ തെരഞ്ഞെടുപ്പു കമീഷൻ കൂടുതൽ വിശദീകരണം ആവശ്യപ്പെട്ടത‌് വിവാദമാക്കേണ്ടതില്ലെന്ന‌് മുഖ്യതെരഞ്ഞെടുപ്പ‌് ഓഫീസർ ടിക്കാറാം മീണ. പെരുമാറ്റചട്ടം നിലനിൽക്കുന്ന സാഹചര്യത്തിലുള്ള സ്വാഭാവിക നടപടിയാണിത‌്. വിശദീകരണം ലഭിച്ചാൽ തുടർ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2UUr597
via IFTTT
No comments:
Post a Comment