കോട്ടയം
കെഎസ‌്ആർടിസി പെൻഷൻ സർക്കാർ നേരിട്ട‌് നൽകണമെന്ന‌് കെഎസ്ആർടി പെൻഷനേഴ്സ് ഓർഗനൈസേഷൻ 39–-ാംസംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. കെഎസ‌്ആർടിസി പെൻഷൻകാരിൽനിന്നും മുൻ എംഡി പിടിച്ചെടുത്ത ക്ഷാമബത്ത മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് നൽകുക, സർവീസ‌് പെൻഷൻകാരെപ്പോലെ കെഎസ‌്ആർടിസി പെൻഷൻകാർക്കും മെഡിക്കൽ ഇൻഷുറൻസ‌് ഏർപ്പെടുത്തുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം പാസക്കി.
കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് കെ ജോൺ പതാക ഉയർത്തി. തുടർന്ന‌് ചേർന്ന പ്രതിനിധി സമ്മേളനം സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനംചെയ്തു. കെ ജോൺ അധ്യക്ഷനായി. കെഎസ‌്ആർടിഇഎ ജനറൽ സെക്രട്ടറി സി കെ ഹരികൃഷ‌്ണൻ, ലേബർ യൂണിയൻ ജനറൽ സെക്രട്ടറി തകിടി കൃഷ്ണൻനായർ എന്നിവർ സംസാരിച്ചു. പി രാധാകൃഷ‌്ണൻ അനുശോചനപ്രമേയം അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ് അഷ‌്റഫ് റിപ്പോർട്ടും, ട്രഷറർ എ സെയ്നുലാബ്ദീൻ കണക്കും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ സി എൻ സത്യനേശൻ സ്വാഗതവും, ജനറൽ കൺവീനർ കെ ടി പൊന്നൻ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി കെ ജോൺ(പ്രസിഡന്റ‌്), അഡ്വ. പി മുഹമ്മദ‌് അഷ‌്റഫ‌്(ജന. സെക്രട്ടറി), എ സെയ‌്നുലാബ്ദീൻ(ട്രഷറർ) എന്നിവരടങ്ങുന്ന കമിറ്റിയേയും തെരഞ്ഞെടുത്തു.
from Kerala || Deshabhimani Online News https://ift.tt/2OxtYtW
via IFTTT
No comments:
Post a Comment