കൊച്ചി
കോൺഗ്രസിൽ ബാക്കിയുള്ളവർ ബിജെപിയിൽ പോകാത്തത‌് നല്ല വില കിട്ടാത്തതുകൊണ്ടാണെന്ന‌് മന്ത്രി കെ ടി ജലീൽ. അവരുടെ ബുദ്ധികേന്ദ്രമായിരുന്ന ഡോ. കെ എസ‌് രാധാകൃഷ‌്ണൻവരെ ബിജെപിയിൽ പോയി. കോൺഗ്രസ‌് നേതാക്കളെയും അണികളെയും മതേതരത്വവും ജനാധിപത്യവും പഠിപ്പിച്ചിട്ടില്ല. അതിന്റെ ദുരിതമാണ‌് അവർ അനുഭവിക്കുന്നതെന്ന‌് കെ ടി ജലീൽ പറഞ്ഞു. അസോസിയേഷൻ ഓഫ‌് കേരള ഗവ. കോളേജ‌് ടീച്ചേഴ‌്സ‌് (എകെജിസിടി) സംസ്ഥാന സമ്മേളനം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രളയത്തിൽനിന്നു കരകയറാൻ സംസ്ഥാനത്തിന‌് ഒരുകൈ സഹായം വേണമെന്ന‌് പറഞ്ഞപ്പോൾ കോളേജ‌് അധ്യാപകർ പിശുക്കു കാട്ടിയെങ്കിലും എകെജിസിടി നന്നായി സംഭാവന നൽകി. യുജിസിയുടെ ഏഴാം ശമ്പള കമീഷൻ ശുപാർശകൾ നടപ്പാക്കുമ്പോൾ സംസ്ഥാന സർക്കാരിന‌് 750 കോടി രൂപ അധികബാധ്യതയുണ്ടാകും. എങ്കിലും ഇത‌് നടപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണ‌്.
അടുത്ത അധ്യയനവർഷംമുതൽ കോഴ‌്സുകൾ അനുവദിക്കുമ്പോൾ ന്യൂജെൻ കോഴ‌്സുകൾക്ക‌് പ്രാധാന്യം നൽകും. സർവകലാശാലകളിൽ വൈസ‌് ചാൻസലർക്കും പ്രോ വൈസ‌് ചാൻസലർക്കുമൊക്കെ കാലാവധിയുണ്ട‌്. എന്നാൽ, രജിസ‌്ട്രാർ, പരീക്ഷാ കൺട്രോളർ തുടങ്ങിയവർക്ക‌് ഇതില്ല എന്നതായിരുന്നു സ്ഥിതി. അതു മാറ്റാൻ തീരുമാനമെടുത്തു–- മന്ത്രി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2CwuTGm
via IFTTT
No comments:
Post a Comment