എകെജിസിടി സംസ്ഥാന സമ്മേളനത്തിന‌് ഉജ്വല തുടക്കം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 23, 2019

എകെജിസിടി സംസ്ഥാന സമ്മേളനത്തിന‌് ഉജ്വല തുടക്കം


കൊച്ചി
അസോസിയേഷൻ ഓഫ‌് കേരള ഗവ. കോളേജ‌് ടീച്ചേഴ‌്സ‌് (എകെജിസിടി) 61–-ാം സംസ്ഥാന സമ്മേളനം മഹാരാജാസ‌് കോളേജ‌് സെന്റിനറി ഓഡിറ്റോറിയത്തിൽ തുടങ്ങി. മന്ത്രി കെ ടി ജലീൽ ഉദ‌്ഘാടനം ചെയ‌്തു.  ഞായറാഴ‌്ച സമാപിക്കും.

സമ്മേളനത്തിനു തുടക്കംകുറിച്ച‌് സംസ്ഥാന പ്രസിഡന്റ‌് ഡോ. എൻ മനോജ‌് പതാക ഉയർത്തി. പ്രതിനിധികൾ രക്തസാക്ഷിമണ്ഡപത്തിൽ പുഷ‌്പാർച്ചന നടത്തി. തുടർന്ന‌് ചേർന്ന ഉദ‌്ഘാടനസമ്മേളനത്തിൽ ഡോ. എൻ മനോജ‌് അധ്യക്ഷനായി. സംസ്ഥാന ട്രഷറർ ഗീത നമ്പ്യാർ രക്തസാക്ഷിപ്രമേയവും വൈസ‌് പ്രസിഡന്റ‌് ഡോ. ബി കേരളവർമ അനുശോചനപ്രമേയവും അവതരിപ്പിച്ചു.

സ്വാഗതസംഘം ചെയർമാൻ സി എൻ മോഹനൻ, എൻ കൃഷ‌്ണപ്രസാദ‌്, കെ സി ഹരികൃഷ‌്ണൻ, ടി എസ‌് രഘുലാൽ, ഡോ. സി പത്മനാഭൻ, ഡോ. പസ‌്‌ലിത്തിൽ, പി വി രാജേന്ദ്രൻ, കെ എൻ അശോക‌്കുമാർ, പുനലൂർ വിജയൻ, പി ഉഷാദേവി, പി എസ‌് മധുകുമാർ, ഹരിലാൽ, കെ കുഞ്ഞുമോൻ, ഡോ. കെ കെ ദാമോദരൻ എന്നിവർ സംസാരിച്ചു.

ഉച്ചയ‌്ക്കുശേഷം ചേർന്ന വിദ്യാഭ്യാസ സമ്മേളനം ഡോ. സുനിൽ പി ഇളയിടം ഉദ‌്ഘാടനം ചെയ‌്തു. ഉന്നതവിദ്യാഭ്യാസത്തിന്റെ വലതുപക്ഷവൽക്കരണം എന്ന വിഷയത്തിൽ പ്രൊഫ. സുരാജിത‌് മസുംദാർ മുഖ്യപ്രഭാഷണം നടത്തി. സംഘശബ‌്ദം സാഹിത്യമത്സരത്തിലെ വിജയികൾക്ക‌് ഡോ. സുനിൽ പി ഇളയിടം സമ്മാനം വിതരണം ചെയ‌്തു. ഡോ. ബി കേരളവർമ അധ്യക്ഷനായി. ഡോ. ടി മുഹമ്മദ‌് റഫ‌ീഖ‌്, സന്തോഷ‌് ടി വർഗീസ‌് എന്നിവർ സംസാരിച്ചു.

വൈകിട്ട‌് രാജേന്ദ്രമൈതാനത്ത‌് ചേർന്ന പൊതുസമ്മേളനം ദേശാഭിമാനി ചീഫ‌് എഡിറ്റർ പി രാജീവ‌് ഉദ‌്ഘാടനം ചെയ‌്തു. എൻ മനോജ‌് അധ്യക്ഷനായി. എം സ്വരാജ‌് എംഎൽഎ, ഡോ. കെ കെ ദാമോദരൻ, ഡോ. എം കെ ഗീത നമ്പ്യാർ എന്നിവർ സംസാരിച്ചു. ആർഎൽവി കോളേജ‌് സംഘം ‘നളചരിതം രണ്ടാംദിവസം’ കഥകളി അവതരിപ്പിച്ചു.  ശനിയാഴ‌്ച രാവിലെ ഒമ്പതിന‌് പ്രതിനിധി സമ്മേളനം. ഉച്ചയ‌്ക്ക‌ുശേഷം രണ്ടിന‌് ചേരുന്ന യാത്രയയപ്പ‌ുസമ്മേളനം ഡോ. മീര വേലായുധൻ ഉദ‌്ഘാടനം ചെയ്യും. തുടർന്ന‌് വയലിൻ ഫ്യൂഷൻ.  ഞായറാഴ‌്ച  ഭാരവാഹികളുടെ തെരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും.

ഡോ. കെ കെ ദാമോദരൻ, ഡോ. എൻ മനോജ‌്, ഡോ. എം കെ ഗീത നമ്പ്യാർ, ബി കേരളവർമ, വി ടി സുനിൽ, എം സത്യൻ, സന്തോഷ‌് ടി വർഗീസ‌്, ചന്ദ്രമോഹൻ, സുമി ജോയി ഓലിയപ്പുറം എന്നിവരടങ്ങുന്ന പ്രസീഡിയമാണ‌് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത‌്.
 



from Kerala || Deshabhimani ​Online ​News https://ift.tt/2USdQ8K
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages