തിരുവനന്തപുരം
പത്തനംതിട്ട സീറ്റിലെ ബിജെപി സ്ഥാനാർഥി തീരുമാനം നീളുന്നതിനിടെ, പ്രമുഖ കോൺഗ്രസ‌് നേതാവും മുൻ രാജ്യസഭ ഉപാധ്യക്ഷനുമായ പി ജെ കുര്യനെ രംഗത്തിറക്കുമെന്ന‌് അഭ്യൂഹം. കുര്യനുമായി ബിജെപി അധ്യക്ഷൻ അമിത‌്ഷാ ഫോണിൽ സ്ഥാനാർഥിക്കാര്യം ചർച്ച ചെയ‌്തതായി ബിജെപി കേന്ദ്രങ്ങൾ സൂചന നൽകുന്നു.
രണ്ടാഴ‌്ച മുമ്പാണ‌് അമിത‌്ഷാ കുര്യനുമായി സംസാരിച്ചത‌്. എന്നാൽ പത്തനംതിട്ടയിൽ സ്ഥാനാർഥിയാകാൻ താൽപ്പര്യമില്ലെന്ന‌് കുര്യൻ മറുപടി നൽകി. ഗവർണർ പദം ഉൾപ്പെടെ മറ്റു പദവികളിൽ താൽപര്യം പ്രകടിപ്പിക്കുകയും ചെയ‌്തു.
തെരഞ്ഞെടുപ്പ‌് വേളയിൽ കോൺഗ്രസിനെതിരെ രംഗത്ത‌് വരാനുള്ള സന്നദ്ധതയും പിജെ കുര്യൻ അറിയിച്ചതായി പറയുന്നു. ഇതിന‌് ശേഷമാണ‌് തങ്ങളുടെ പട്ടികയിൽ ‘സർപ്രൈസ‌് ’ സ്ഥാനാർഥികൾ ഉണ്ടാകുമെന്ന‌് ബിജെപി കേന്ദ്രങ്ങൾ അവകാശപ്പെട്ടത‌്.
അമിത‌്ഷായുമായി നടത്തിയ ചർച്ച യെ തുടർന്ന‌് പി ജെ കുര്യനുമേൽ സ്ഥാനാർഥിയാകാൻ സമ്മർദ്ദം ഏറിയിട്ടുണ്ട‌്. രാജ്യസഭാ സീറ്റ‌് നിഷേധിച്ചതുമുതൽ കോൺഗ്രസ‌് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന കുര്യന‌് വേണ്ടി ബിജെപി വല വിരിച്ചിട്ട‌് കുറച്ചുകാലമായി.
കുമ്മനം രാജശേഖരൻ ഒഴിയുന്ന മുറയ‌്ക്ക‌് മിസോറാം ഗവർണർ പദവിയും വാഗ‌്ദാനം ചെയ‌്തിരുന്നു. അതേസമയം ബിജെപി ബാന്ധവത്തെക്കുറിച്ച‌് കുര്യൻ ഇതുവരെ മനസ‌് തുറന്നിട്ടില്ല.ഇതേക്കുറിച്ച‌് തങ്ങൾക്ക‌് സൂചനയൊന്നുമില്ലെന്നാണ‌് സംസ്ഥാന ബിജപിയിലെ പ്രമുഖർ പറയുന്നത‌്. കുര്യനെ പത്തനംതിട്ടയിൽ സ്ഥാനാർഥിയാക്കണമെന്ന‌് എൻഎസ‌്എസ‌് നേതൃത്വവും ബിജെപിയെ അറിയിച്ചതായാണ‌് വിവരം.
from Kerala || Deshabhimani Online News https://ift.tt/2CwFfWQ
via IFTTT
No comments:
Post a Comment