ഹിന്ദുത്വം സങ്കുചിത ദേശീയതയെ തീപിടിപ്പിക്കുന്നു: ഡോ. സുനിൽ പി ഇളയിടം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 23, 2019

ഹിന്ദുത്വം സങ്കുചിത ദേശീയതയെ തീപിടിപ്പിക്കുന്നു: ഡോ. സുനിൽ പി ഇളയിടം


കൊച്ചി
സമരോത്സുകമായ ചരിത്രത്തെ പാഠപുസ്തകങ്ങളിൽനിന്ന് നീക്കുന്ന കേന്ദ്രസർക്കാർ സാമ്രാജ്യത്വവിരുദ്ധ  ദേശീയതയുടെ ഓർമകളെ  ഇല്ലാതാക്കുകയാണെന്ന‌് ഡോ. സുനിൽ പി ഇളയിടം.

ഭ്രമാത്മക ദേശീയത വളർത്തിയാണ‌്  സംഘപരിവാർ രാജ്യം ഭരിക്കുന്നത‌്.  ഇന്ത്യ വൈവിധ്യത്തെ ഉൾക്കൊണ്ടാണ‌് രാജ്യം നിർമിച്ചത്. ഹിന്ദുത്വം രാജ്യസ്നേഹമെന്ന ലേബലിൽ    സങ്കുചിത ദേശീയതയെയാണ‌് തീപിടിപ്പിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എകെജിസിടി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിദ്യാഭ്യാസ സമ്മേളനം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു സുനിൽ പി ഇളയിടം. 

വിദ്യാഭ്യാസം നൈപുണ്യം വളർത്തൽ മാത്രമാണെന്നു പഠിപ്പിച്ച  കമ്പോള വിദ്യാഭ്യാസത്തിന്  കുടപിടിക്കുന്നവരാണ് കാവി ദേശീയതാവാദികൾ. കേവലം വിവരം പകരലല്ല ഉന്നത വിദ്യാഭ്യാസംകൊണ്ട്  ഉദ്ദേശിക്കുന്നത്. വിദ്യാർഥികളിൽ വിമർശാവബോധം സൃഷ്ടിക്കുന്നതിനു  കൂടിയാണ്. രാജ്യം ഒന്നടങ്കം  അഭിമുഖീകരിക്കുന്ന വിഷയമാണ്  തീവ്ര വലതുപക്ഷവൽക്കരണം. ഉന്നത  വിദ്യാഭ്യാസം സമൂഹത്തെ  മാറ്റുന്നതാകണം. എന്നാൽ, മോഡി  സർക്കാർ നിയോ ലിബറൽ  അജൻഡയുടെ വെളിച്ചത്തിൽ  മാത്രമാണ് പ്രവർത്തിക്കുന്നത്. കോർപറേറ്റുകളുടെ ഏജന്റ് മാത്രമാണ്  ഈ സർക്കാർ. എന്നാൽ, ഇന്ന്  നവലിബറൽ നയങ്ങൾതന്നെ വലിയ  പ്രതിസന്ധിയിലാണെന്നതാണ‌് മോഡി  അഭിമുഖീകരിക്കുന്ന പ്രശ‌്നമെന്നും സുനിൽ പി ഇളയിടം പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2UPNSD7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages