തിരുവനന്തപുരം
വിദ്യാർഥികളുടെ ഗവേഷണത്തിൽ കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയം അടിച്ചേൽപ്പിക്കുന്ന സർക്കുലർ പിൻവലിക്കില്ലെന്ന് കാസർകോട് കേന്ദ്ര സർവകലാശാല. കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരം പുറത്തിറക്കിയ ദേശീയതാൽപ്പര്യം മുൻനിർത്തിമാത്രം ഗവേഷണം നടത്തിയാൽ മതിയെന്ന സർക്കുലറിൽ മാറ്റംവരുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് സർവകലാശാലാ അധികൃതരുടെ നിലപാട്. വിദ്യാഭ്യാസമേഖലയിലെ ജനാധിപത്യവും വിദ്യാർഥികളുടെ താൽപ്പര്യങ്ങളും ഹനിക്കുന്ന സർക്കുലറിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്. സർവകലാശാലയുടെ നടപടിയിൽ പ്രതിഷേധിച്ച് സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസിൽനിന്ന് ഡോ. മീന ടി പിള്ള രാജി വച്ചിരുന്നു. സർവകലാശാല കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയതാൽപ്പര്യത്തിനുവേണ്ടി നടത്തിയ നീക്കത്തിൽ ഉറച്ച് നിൽക്കുമെന്നാണ് അധികൃതരുടെ നടപടി സൂചിപ്പിക്കുന്നത്. സർക്കുലറിനെ ന്യായീകരിക്കാനായി അക്കാദമിക് മേഖലയുടെ പുരോഗതിയെന്ന ലക്ഷ്യംവച്ചാണ് നടപടിയെന്നാണ്
ഇപ്പോൾ നൽകുന്ന വിശദീകരണം. നികുതിപ്പണം ഉപയോഗിച്ചാണ് സർവകലാശാല പ്രവർത്തിക്കുന്നത്. ഇത് എങ്ങനെ ഉപയോഗിക്കണമെന്ന് സർക്കാരിന് തീരുമാനിക്കാമെന്നും അധികൃതരുടെ നിലപാട്. അക്കാദമിക് മികവിനുവേണ്ടിയാണ് സർക്കുലർ എന്ന് പറയുന്ന അധികൃതർ, എന്താണ് ദേശീയതാൽപ്പര്യത്തിലെ അക്കാദമിക് മികവെന്നതിൽ വ്യക്തത വരുത്താനും തയ്യാറാകുന്നില്ല. സർക്കുലറിൽ ഉപയോഗിച്ച വാക്കുകളിൽ പ്രശ്നങ്ങളുണ്ടെന്ന് സർവകലാശാലാ അധികൃതർതന്നെ പറയുമ്പോഴും സർക്കുലറിൽ മാറ്റം ആവശ്യമില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നു.
സർക്കുലറിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ അവഗണിച്ച് ഗവേഷണങ്ങൾ ഫലപ്രദമായി നടത്താൻവേണ്ടിയാണ് സർക്കുലറെന്നും അധികൃതർ വിശദീകരിക്കുന്നു. ഗവേഷണം നടത്താനുള്ള വിഷയങ്ങളുടെ പട്ടിക തയ്യാറാക്കുമെന്നും അതിൽനിന്ന് ഗവേഷണം നടത്തണമെന്നുമാണ് സർക്കുലറിൽ പറയുന്നത്. സർക്കുലർ ഗവേഷണ മേഖലയെ തകർക്കാനുള്ള നീക്കമായാണ് വിലയിരുത്തുന്നത്. വിദ്യാഭ്യാസമേഖലയിൽ കേന്ദ്രസർക്കാർ നടത്തുന്ന ഇടപെടലുകളുടെ ഭാഗമായി തയ്യാറാക്കുന്ന പട്ടികയിൽനിന്ന് ഗവേഷണം നടത്തേണ്ടി വരുന്നതോടെ ഗവേഷകരുടെ എല്ലാവിധ അവകാശങ്ങളും നഷ്ടമാകുമെന്നാണ് വിലയിരുത്തുന്നത്. സർക്കുലർ വിവാദമായ സാഹചര്യത്തിൽ ദേശീയതാൽപ്പര്യമെന്നത് രാജ്യത്തിന്റെ പുരോഗതിയെന്ന വ്യാഖ്യാനം നൽകി രക്ഷപ്പെടാനാണ് സർവകലാശാലയുടെ ഇപ്പോഴത്തെ ശ്രമം. ഗവേഷകരുടെ എല്ലാവിധ അവകാശങ്ങളും നഷ്ടമാകുമെന്നാണ് വിലയിരുത്തുന്നത്. സർക്കുലർ വിവാദമായ സാഹചര്യത്തിൽ ദേശീയതാൽപ്പര്യമെന്നത് രാജ്യത്തിന്റെ പുരോഗതിയെന്ന വ്യാഖ്യാനം നൽകി രക്ഷപ്പെടാനാണ് സർവകലാശാലയുടെ ഇപ്പോഴത്തെ ശ്രമം.
from Kerala || Deshabhimani Online News https://ift.tt/2CylE8G
via IFTTT
No comments:
Post a Comment