പിനാകി ചന്ദ്രഘോഷ‌് ലോക‌്പാൽ ചെയർമാനാകും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 18, 2019

പിനാകി ചന്ദ്രഘോഷ‌് ലോക‌്പാൽ ചെയർമാനാകും


ന്യൂഡൽഹി
സുപ്രീംകോടതി മുൻ ജഡ‌്ജി  പിനാകി ചന്ദ്രഘോഷിനെ ലോക‌്പാൽ അധ്യക്ഷനായി നിയമിക്കാൻ ധാരണ. രാജ്യത്തെ ആദ്യ ലോക‌്പാലിനെ നിയമിച്ചുള്ള ഉത്തരവ‌് തിങ്കളാഴ‌്ച പുറത്തിറങ്ങിയേക്കും.   തെരഞ്ഞെടുപ്പ‌് പ്രഖ്യാപിച്ച ശേഷമുള്ള ലോക‌്പാൽ നിയമനം കൈയടി നേടുന്നതിനുള്ള തന്ത്രം മാത്രമാണെന്ന‌് ആരോപണമുയർന്നു. 2017ൽ സൂപ്രീംകോടതി ജഡ‌്ജിയായി വിരമിച്ചയാളാണ‌് പിനാകി ചന്ദ്ര ഘോഷ‌്.

നിലവിൽ ദേശീയ മനുഷ്യാവകാശ കമീഷൻ അംഗമാണ‌്. പ്രധാനമന്ത്രി അധ്യക്ഷനായ ലോക‌്പാൽ തെരഞ്ഞെടുപ്പ‌് പാനൽ യോഗം കോൺഗ്രസ‌് നേതാവ‌് മല്ലികാർജുന ഖാർഗെ വെള്ളിയാഴ‌്ച ബഹിഷ‌്കരിച്ചിരുന്നു.

നിയമം പാസായി ഏഴുവർഷത്തിനുശേഷമാണ‌് ആദ്യ ലോക‌്പാലിനെ നിയമിക്കുന്നത‌്. ലോക‌്പാൽ നിയമനം വൈകുന്നത‌് സുപ്രീം കോടതിയുടെ കടുത്ത വിമർശനത്തിന‌് വഴിവച്ചിരുന്നു. 2011ൽ പാസായ ലോക‌്പാൽ–-ലോകായുക്ത നിയമമനുസരിച്ച‌് പല സംസ്ഥാനങ്ങളിലും ലോകായുക്ത നിലവിൽ വന്നിരുന്നുവെങ്കിലും പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ അന്വേഷണ പരിധിയിൽ വരുന്ന ലോക‌്പാലിന‌് രൂപം നൽകാൻ കേന്ദ്രസർക്കാർ തയ്യാറായില്ല. ചീഫ‌് ജസ‌്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌് അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച‌് ലോക‌്പാൽ നടപ്പാക്കാൻ കർശന നിർദേശം നൽകിയിരുന്നു.

എന്താണ‌് ലോക‌്പാൽ
പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ഭരണ നേതൃത്വത്തിന്റെയും സർക്കാർ ഓഫീസുകളിലെയും അഴിമതി അന്വേഷിക്കുന്നതിനുള്ള സ്വതന്ത്ര ഭരണഘടനാ സ്ഥാപനമാണ‌് ലോക‌്പാൽ. 2013ൽ ലോക‌്സഭ പാസാക്കിയ ലോക‌്പാൽ നിയമം ഏഴുവർഷത്തിനുശേഷമാണ‌് നടപ്പാക്കുന്നത‌്. ഒരു ചെയർ പെഴ‌്സണും പരമാവധി എട്ട‌് അംഗങ്ങളുമാണ‌് ലോക‌്പാലിന്റെ ഘടന. ഇതിൽ 50 ശതമാനം ജുഡീഷ്യൽ അംഗങ്ങളാവണം.  പൊതുജനങ്ങളിൽനിന്ന‌ും വിദേശത്തുനിന്നും ഫണ്ട‌് ശേഖരിക്കുന്ന ട്ര‌സ‌്റ്റുകളും സൊസൈറ്റികളും ലോക‌്പാലിന്റെ പരിധിയിൽ വരും. പരാതി ലഭിച്ച‌് 60 ദിവസത്തിനകം പരിഗണിക്കുകയും ആറുമാസത്തിനകം അന്വേഷണം പൂർത്തിയാക്കുകയുംവേണം. കുറ്റം തെളിയിക്കപ്പെട്ടാൽ 10 വർഷം വരെ തടവ‌് ലഭിക്കും.

വ്യാജപരാതിയാണെങ്കിൽ പരാതിക്കാരന‌് ഒരുവർഷം വരെ തടവും ഒരുലക്ഷം പിഴയും ലഭിക്കും. വ്യാജ പരാതിക്കാരൻ സർക്കാർ ഉദ്യോഗസ്ഥനാണെങ്കിൽ ഏഴുവർഷം വരെ ശിക്ഷ ലഭിക്കാം.



from Kerala || Deshabhimani ​Online ​News https://ift.tt/2TU088j
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages