അന്താരാഷ്ട്ര വനിതാദിനാചരണം മുഖ്യമന്ത്രി ഉദ്ഘാടനംചെയ്തു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 9, 2019

അന്താരാഷ്ട്ര വനിതാദിനാചരണം മുഖ്യമന്ത്രി ഉദ്ഘാടനംചെയ്തു


തിരുവനന്തപുരം
സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാദിനത്തിന്റെ സംസ്ഥാന ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വെള്ളിയാഴ്ച വൈകിട്ട‌് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ അധ്യക്ഷയായി. നവോത്ഥാനമൂല്യങ്ങളും ലിംഗസമത്വവും ഉയർത്തിപ്പിടിച്ച‌് പുതുവർഷദിനത്തിൽ സംഘടിപ്പിച്ച വനിതാമതിലിന‌്‌ ലഭിച്ച അന്താരാഷ്ട്ര റെക്കോർഡുകളുടെ അംഗീകാരപത്രം മുഖ്യമന്ത്രി സംഘാടകർക്ക‌് സമ്മാനിച്ചു. അമേരിക്കൻ ബുക്ക് ഓഫ് റെക്കോർഡ്, ഒഫീഷ്യൽ വേൾഡ് റെക്കോർഡ്, വജ്ര വേൾഡ് റെക്കോർഡ് എന്നിവയുടെ അംഗീകാരപത്രമാണ‌് സംഘാടകരായ നവോത്ഥാനമൂല്യ സംരക്ഷണ സമിതിയുടെയും നവോത്ഥാന വനിതാസംഘടനകളുടെയും പ്രതിനിധികളായ അഡ്വ. സതീദേവിക്കും പുന്നല ശ്രീകുമാറിനും സമ്മാനിച്ചത‌്. ഐസിഡിഎസ് മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ജില്ലാ കലക്ടർക്കുള്ള പുരസ്കാരം എറണാകുളം കലക്ടർ കെ മുഹമ്മദ് വൈ സഫീറുള്ളയ്ക്കും മുഖ്യമന്ത്രി സമ്മാനിച്ചു.

ഭരണഘടന നൽകുന്ന സമത്വം നിലനിർത്തേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന‌് അധ്യക്ഷയായ ആരോഗ്യമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ പലഭാഗത്തും സ്ത്രീകൾ ഇന്നും ഒറ്റപ്പെടുത്തലുകളും പീഡനങ്ങളും അനുഭവിക്കുന്നു. ഇതിനെതിരെ സമൂഹം ഉണർന്നു പ്രവർത്തിക്കണം. മൺമറഞ്ഞ ദുരാചാരങ്ങൾ പുതുതലമുറയിലേക്ക‌് പടരുന്നത‌് ചെറുക്കണമെന്നും മന്ത്രി പറഞ്ഞു. മികച്ച ഐസിഡിഎസ് ഉദ്യോഗസ്ഥർ, അങ്കണവാടി പ്രവർത്തകർ, ജില്ലാ തലത്തിൽ മികച്ച അങ്കണവാടി എന്നിവയ്ക്കുള്ള അവാർഡുകൾ മന്ത്രി വിതരണം ചെയ്തു. പൊതുവേ സ്ത്രീകൾ അവഗണിക്കാറുള്ള രോഗങ്ങൾ, അനീമിയ എന്നിവ കണ്ടെത്താനായി എല്ലാ അങ്കണവാടി, ആശാ പ്രവർത്തകർ, ജെപിഎച്ച്എൻ, കുടുംബശ്രീ എഡിഎസ് പ്രവർത്തകർക്കായി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന മെഡിക്കൽ ചെക്കപ്പിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രിസിഡന്റ് വി കെ മധു, പ്ലാനിങ‌് ബോർഡ് അംഗം ഡോ. മൃദുൽ ഈപ്പൻ, സംസ്ഥാന ജെൻഡർ അഡ്വൈസർ ഡോ. ടി കെ  ആനന്ദി, വനിത ശിശുവികസന ഡയറക്ടർ ഷീബ ജോർജ്, വനിത വികസന കോർപറേഷൻ എംഡി വി സി ബിന്ദു, കെഎസ്എസ്എം എക്സി. ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ എന്നിവർ സംസാരിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2IZ9r2E
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages