മലപ്പുറത്ത്‌ കുഞ്ഞാലിക്കുട്ടി, പൊന്നാന്നിയിൽ ഇ ടി മുഹമ്മദ്‌ ബഷീർ ; ലീഗ്‌ സ്‌ഥാനാർത്ഥികളെ പ്രഖ്യാപിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 9, 2019

മലപ്പുറത്ത്‌ കുഞ്ഞാലിക്കുട്ടി, പൊന്നാന്നിയിൽ ഇ ടി മുഹമ്മദ്‌ ബഷീർ ; ലീഗ്‌ സ്‌ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കോഴിക്കോട്‌> മലപ്പറം മണ്‌ഡലത്തിൽ പി കെ കുഞ്ഞാലിക്കുട്ടിയും പൊന്നാന്നിയിൽ ഇ ടി മുഹമ്മദ്‌ ബഷീറും മൽസരിക്കുമെന്ന്‌ മുസ്‌ലീംലീഗ്‌ സംസ്‌ഥാന അധ്യക്ഷൻ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങൾ പ്രഖ്യാപിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിനായി യുഡിഎഫിൽ ലീഗ്‌ മൂന്ന്‌ സീറ്റ്‌ ആവശ്യപ്പെട്ടെങ്കിലും  നിലവിലെ സാഹചര്യത്തിൽ രണ്ട്‌ സീറ്റ്‌ മാത്രമാണ്‌ ലഭിച്ചത്‌.ബിജെപിക്കെതിരെ ഒറ്റകക്ഷിയാകാൻ കോൺഗ്രസിന്‌ കൂടുതൽ സീറ്റിൽ മൽസരിക്കേണ്ടി വരുന്നതിനാൽ ആണിത്‌.  എന്നാൽ രാജ്യസഭയിൽ പാർടിക്കുണ്ടായിരുന്ന രണ്ട്‌ സ്‌ഥാനങ്ങൾ ഒഴിവ്‌ വരുന്ന മുറയ്‌ക്ക്‌ നൽകാമെന്ന്‌  കോൺഗ്രസ്‌ സമ്മതിച്ചിട്ടുണ്ടെന്നും തങ്ങൾ അറിയിച്ചു. മിഴ്‌നാട്‌ രാമനാഥപുരം മണ്‌ഡലത്തിൽ ലീഗ്‌ സ്‌ഥാനാർത്ഥിയായി നവാസ്‌ ഗനി മൽസരിക്കുമെന്നും പ്രഖ്യാപിച്ചു.

പൊന്നാന്നി മണഡ്‌ലത്തിൽ ഇ ടി മുഹമ്മദ്‌ ബഷീറിനെ മാറ്റി പി കെ കുഞ്ഞാലിക്കുട്ടിയെ മൽസരിപ്പിക്കണമെന്ന്‌ പ്രാദേശിക ലീഗ്‌ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാൽ മലപ്പുറം വിട്ട്‌ വിജയസാധ്യത കുറഞ്ഞ പൊന്നാന്നിയിൽ മൽസരിക്കാൻ കുഞ്ഞാലിക്കുട്ടി തയ്യാറാകാതിരുന്നതാണ്‌ സ്‌ഥാനാർത്ഥി പ്രഖ്യാപനം വൈകിപ്പിച്ചത്‌.
 



from Kerala || Deshabhimani ​Online ​News https://ift.tt/2HkhDrw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages