ഓഖിയിൽ കാണാതായ കപ്പൽ പൂന്തുറ ഉൾക്കടലിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 9, 2019

ഓഖിയിൽ കാണാതായ കപ്പൽ പൂന്തുറ ഉൾക്കടലിൽ


തിരുവനന്തപുരം
ഓഖി ചുഴലിക്കൊടുങ്കാറ്റിൽപ്പെട്ട‌് കടലിൽ മുങ്ങിയ ഇറാൻ ചരക്ക‌് കപ്പലിന്റെ അവശിഷ്ടം പൂന്തുറയ‌്ക്ക‌ു സമീപം ഉൾക്കടലിൽ കണ്ടെത്തി. കരയിൽനിന്ന‌് രണ്ടര കിലോമീറ്റർ അകലെ 30 മീറ്റർ താഴ‌്ചയിൽ ഉറച്ച നിലയിലാണ‌് കണ്ടെത്തിയത‌്. ഫ്രണ്ട‌്സ‌് ഓഫ‌് മറൈൻ ലൈഫിലെയും സ‌്കൂബാ കൊച്ചിനിലെയും സ‌്കൂബാ ഡൈവർമാരാണ‌് വെള്ളിയാഴ‌്ച രാവിലെ കപ്പൽ കണ്ടെത്തിയത‌്. ഈ മേഖലയിൽ മത്സ്യബന്ധനത്തിന‌് പോകുന്ന തൊഴിലാളികളാണ‌് ഇതു സംബന്ധിച്ച സൂചന നൽകിയത‌്.

ആഴക്കടൽ മത്സ്യബന്ധനത്തിന‌് ഉപയോഗിക്കുന്ന വലയും മറ്റും  ഇവിടെ എന്തിലോ തട്ടി നശിക്കുന്നത‌് പതിവായിരുന്നു. ഈ മേഖലയിൽ പതിവായി മത്സ്യങ്ങൾ കൂട്ടമായി കാണുന്നതും സംശയം ബലപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ‌് സ‌്കൂബാ ഡൈവർമാർ പരിശോധന നടത്തിയത‌്. പടിഞ്ഞാറോട്ട‌് അൽപ്പം ചരിഞ്ഞുകിടക്കുന്ന കപ്പലിന്റെ കൊടിമരം അഞ്ചുമീറ്ററിലധികം ഉയർന്ന‌് നിൽപ്പുണ്ട‌്. വലകളും ചെളിയും കടൽച്ചെടികളും നിറഞ്ഞിരിക്കുന്ന കപ്പൽ കടൽജീവികളുടെ കേന്ദ്രമാണ‌്. വിഴിഞ്ഞത്തിന‌ു സമീപമാണ‌് 2017ൽ കപ്പൽ ചുഴലിക്കാറ്റിൽപെട്ടത‌്. കപ്പലിലെ ജീവനക്കാരെ തീരദേശസേന അന്ന‌് രക്ഷപ്പെടുത്തിയിരുന്നു. വിഴിഞ്ഞത്ത‌് മുങ്ങിയ കപ്പൽ അടിയൊഴുക്കിൽപ്പെട്ട‌് പൂന്തുറയ‌്ക്ക‌ു സമീപം എത്തിയതായാണ‌് വിലയിരുത്തൽ. അന്ന‌് കപ്പൽ കണ്ടെത്താനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു.

തിരുവനന്തപുരം തീരത്ത‌് ഫ്രണ്ട‌്സ‌് ഓഫ‌് മറൈൻ ലൈഫ‌് കണ്ടെത്തുന്ന മൂന്നാമത്തെ കപ്പാലാണിത‌്. അഞ്ചുതെങ്ങിൽ നൂറ്റാണ്ടുകൾക്ക‌ുമുമ്പ‌് മുങ്ങിയ ഡച്ച‌് കപ്പൽ, 1968ൽ ശംഖുംമുഖത്ത‌് മുങ്ങിയ ഗ്രീക്ക‌് കപ്പൽ എന്നിവയാണ‌് നേരത്തെ കണ്ടെത്തിയത‌്. റോബർട്ട‌് പനിപ്പിള്ള, അരുൺ അലോഷ്യസ‌്, ഒലാങ‌് എന്നീ സ‌്കൂബാ ഡൈവർമാരാണ‌് സാഹസികമായി പൂന്തുറ കടലിൽ  കപ്പലിനെ കണ്ടെത്തിയ‌ത‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2TEpIy2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages