കടൽക്കോളിലും കൈത്താങ്ങായി സർക്കാർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 9, 2019

കടൽക്കോളിലും കൈത്താങ്ങായി സർക്കാർ

കാറ്റുകണ്ട‌് മത്സ്യത്തൊഴിലാളികൾ കടലിന്റെ സ്വഭാവം ഗണിച്ചിരുന്ന കാലത്തെക്കുറിച്ചാണ‌് ആലപ്പുഴ സ്വദേശിയായ അശോകന‌് പറയാനുള്ളത‌്. -വർഷങ്ങളായി കൊച്ചിയിലെ ഗോശ്രീ തുരുത്ത‌് ഫിഷ‌് ലാൻഡിങ് ഹാർബറിൽനിന്നാണ‌് അശോകൻ കടലിൽ പോകുന്നത‌്. 42 വർഷത്തെ കടലറിവുള്ളപ്പോഴും ഇന്ന‌് ഒന്നിനും ഒരു നിശ‌്ചയമില്ലെന്ന‌് അശോകൻ ആശങ്കപ്പെടുന്നു. കടലിന്റെ പുതിയ പ്രതിഭാസങ്ങൾ എല്ലാ മുന്നറിവുകൾക്കും അപ്പുറത്താകുകയാണെന്ന‌ു ചുരുക്കം. കാറ്റ‌ും തിരയും എപ്പോഴെന്ന‌്  നിശ‌്ചയമില്ലെന്ന പരാതി തന്നെയാണ‌് ആലപ്പുഴ സ്വദേശിയായ രാജേഷിനും. കാലാവസ്ഥ മാറിയതോടെ പരമ്പരാഗതമായി കിട്ടിയിരുന്ന മീനുകളും ലഭ്യമല്ലാതായി. സ്രാവ‌്, ആയിരംപല്ലി, പരവ, ഏട്ട തുടങ്ങിയ മീനുകളെ കാണാനേയില്ല. ചാള തീരെ കുറഞ്ഞു. 

അതേസമയം, ഒരു ലക്ഷംമുതൽ രണ്ടുകോടി രൂപവരെ വിലവരുന്ന ബോട്ടുകൾ ഗോശ്രീപുരത്തെ സ്വകാര്യ ഫിഷ‌് ലാൻഡിങ്‌ സെന്ററുകളിൽ അടുക്കുന്നുണ്ട‌്. ദിവസങ്ങളോളം മീൻ കേടുകൂടാതെ സൂക്ഷിക്കുന്ന ശീതീകരണ സംവിധാനമുള്ള ബോട്ടുകളാണിത‌്. ഗോശ്രീപുരത്ത‌് ചെറുതും വലുതുമായി അഞ്ഞൂറോളം ബോട്ടുകൾ ഉണ്ട‌്. ഒരു വള്ളത്തിൽ 60 തൊഴിലാളികൾ ഉണ്ടാകും. വലിയ ബോട്ട‌്, പന്നിവലയുമായി  ചെറിയ ബോട്ട‌്,  മീൻ കരയിലെത്തിക്കാൻ  കാരിയർ ബോട്ട‌് എന്നിവ  അടങ്ങുന്ന  സംഘം ഒരുമിച്ചാണ‌് പുലർച്ചെ കടലിലേക്ക‌് നീങ്ങുന്നത‌്. 20 മുതൽ 25 ലക്ഷം രൂപവരെ വിലവരുന്ന റോപ്പും റിങ്ങും ലെഡും അടങ്ങിയ ഒരു പ്രധാന വലയുണ്ടാകും. കടലിലെ ഉടക്കുകളിലും കടൽപ്പന്നിയുടെ ശല്യത്തിലുംപെട്ട‌് നശിച്ചില്ലെങ്കിൽ രണ്ടുവർഷം ഈ വല ഉപയോഗിക്കാം. അതത‌ു സമയങ്ങളിൽ അറ്റകുറ്റപ്പണികൾ ആവശ്യമായിവരും. 

എൽഡിഎഫ‌് സർക്കാർ അധികാരത്തിൽ വന്നതി‌ന‌ുശേഷം മത്സ്യഫെഡ‌് ഇതിനായി 20 ലക്ഷം മുതൽ 25 ലക്ഷം രൂപവരെ വാ‌യ‌്പ നൽകുന്നുണ്ട‌്. ഫിഷ‌് ലാൻഡിങ്‌ സെന്ററുകളിൽ മത്സ്യഫെഡ‌് ലേലക്കാരെ ചുമതലപ്പെടുത്തിയതും ഇടനിലക്കാരെ ഒഴിവാക്കാൻ സഹായിച്ചതായി ലേലക്കാരിൽ ഒരാളായ എ ആർ ചന്ദ്രബോസ‌് പറഞ്ഞു. മത്സ്യഫെഡ‌് സ്വന്തം ഫാക്ടറിയിൽ നിർമിക്കുന്ന ഗുണനിലവാരമുള്ള വലകളാണ‌് മത്സ്യത്തൊഴിലാളികൾക്ക‌് സബ‌്സിഡിയോടെ നൽകുന്നത‌്.  മുൻകാലങ്ങളിൽ ആഴക്കടലിലെ മത്സ്യബന്ധനം കഴിഞ്ഞാൽ കാരിയർ ബോട്ടുകൾ രണ്ടു മൂന്നും തവണ കരയിലെത്തുമായിരുന്നു. ഇത‌് ഒരുതവണയായി കുറച്ചു. തണ്ട‌ു വലിക്കുന്ന വള്ളത്തിനേക്കാൾ ചെലവ‌്  യന്ത്രവൽക്കരണത്തിനുള്ളതും മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞത‌ും മേഖലയ‌്ക്ക‌് തിരിച്ചടിയായി.

കാലാവസ്ഥാവ്യതിയാനം അടക്കമുള്ള കെടുതികളിൽ   സർക്കാർ നടപടികളാണ‌് മത്സ്യത്തൊഴിലാളികൾക്ക‌് ആശ്വാസം. ‘കടലിൽ പോകുന്ന എല്ലാ വള്ളങ്ങൾക്കും ഇപ്പോൾ എക്കോ സൗണ്ടർ ഉണ്ട‌്. മത്സ്യത്തിന്റെ സാന്നിധ്യം തിരിച്ചറിയാം’–- 20 വർഷമായി ബോട്ടിന്റെ തലയ‌്ക്കൽ കയറുന്ന ചെല്ലാനം കടപ്പുറത്തെ ജോസഫ‌് കുരിശിങ്കലിന‌്  പറയാനുള്ളത‌് സാങ്കേതികവിദ്യയുടെ വളർച്ചയെക്കുറിച്ചാണ‌്. കടൽപ്പന്നികളും പ്ലാസ‌്റ്റിക്കും  ഭീഷണിയാണ‌്. കടൽപ്പന്നി വലകൾ കടിച്ച‌ുനശിപ്പിക്കും. മത്സ്യഫെഡ‌് ഫാക്ടറികളിൽത്തന്നെ കടലാമയെയും കടൽപ്പന്നിയെയും പിടിക്കാനുള്ള പ്രത്യേകം വലകൾ ഉൽപ്പാദിപ്പിക്കുന്നുണ്ട‌്. ഇവ വാങ്ങാനും മത്സ്യഫെഡ‌് വായ‌്പകൾ നൽകും. ജോസഫിനെപ്പോലെ നിരവധി തൊഴിലാളികൾ ഇത‌് പ്രയോജനപ്പെടുത്തിയാണ‌് ബോട്ടും വലയും വാങ്ങിയത‌്. ദേശീയ സഹകരണ വികസന കോർപറേഷന്റെ ധനസഹായത്തോടെ സംയോജിത മത്സ്യവികസനപദ്ധതി, മത്സ്യത്തൊഴിലാളി വനിതകൾക്കുള്ള പലിശരഹിതവായ‌്പ, സ്വയംസഹായ ഗ്രൂപ്പുകൾവഴി മൈക്രോഫിനാൻസ‌് വായ‌്പ, സൂക്ഷ‌്മസംരംഭ വായ‌്പ, വലകൾക്ക‌് സബ‌്സിഡി, കടാശ്വാസ പദ്ധതി, ഉൽപ്പാദന ബോണസ‌് എന്നിവയെല്ലാം കെടുതിയുടെ രൂക്ഷത കുറയ‌്ക്കുന്നു.
എറണാകുളത്തും കണ്ണൂരും തിരുവനന്തപുരത്തുമുള്ള  ഫാക്ടറികളിലാണ‌് വല നിർമിക്കുന്നത‌്. തിരുവനന്തപുരം വലനിർമാണ ഫാക്ടറിയിൽ ഓഖി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളിലെ സ‌്ത്രീകൾക്ക‌് തൊഴിൽ നൽകി. പത്താം ക്ലാസിൽ താഴെ വിദ്യാഭ്യാസമുള്ള 42 പേർക്കാണ‌് ജോലി നൽകിയത‌്.   

വില്ലൻ ആഗോളതാപനം..!
ആഗോളതാപനവും സമുദ്രനിരപ്പിലുണ്ടാകുന്ന ഉയർച്ചയും കേരളത്തിന്റെ മത്സ്യമേഖലയിൽ വിത‌യ‌്ക്കുന്ന കെടുതി ചെറുതല്ല.  ആഗോളതാപനത്തിന്റെ ഭാഗമായി കടലിൽ ചൂടുകൂടുകയാണ‌്. കടലിലെ സ്വാഭാവിക പരിസ്ഥിതിയും ആവാസവ്യവസ്ഥയും സമൂലം മാറാൻ ഇത‌് ഇടയാക്കുന്നു. നിലവിലുള്ള നീരൊഴുക്കുകളുടെയും കടൽ ജലപ്രവാഹങ്ങളുടെയും ഗതി മാറുന്നതായി ശാസ‌്ത്രസമൂഹം മുന്നറിയിപ്പു നൽകുന്നു. കാലം തെറ്റിയെത്തുന്ന മഴ, കടലോരത്തെ കാറ്റിന്റെ ഗതിമാറ്റം, കടലാക്രമണത്തിന്റെ രൗദ്രത, കുടിവെള്ളക്ഷാമം ഇവയും കാലാവസ്ഥാ മാറ്റത്തിന്റെ ഫലങ്ങളാണ‌്. തീരപ്രദേശത്തെ പ്രധാന ആവാസ വ്യവസ്ഥകളിലൊന്നായ കണ്ടൽക്കാടുകളും നാശത്തിന്റെ വക്കിലാണ‌്. തീരവനങ്ങളും പൂർണമായി നശിച്ചു.

                                                                                                                                   
(അവസാനിച്ചു)



from Kerala || Deshabhimani ​Online ​News https://ift.tt/2TBN9rx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages