വി എ‌ൻ വാസവന്റെ പൊതു പര്യടനത്തിന‌് ഇന്ന‌് തുടക്കം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 28, 2019

വി എ‌ൻ വാസവന്റെ പൊതു പര്യടനത്തിന‌് ഇന്ന‌് തുടക്കം

കോട്ടയം
എൽഡിഎഫ‌് സ്ഥാനാർഥി വി എ‌ൻ വാസവന്റെ  പൊതുപര്യടനത്തിന‌് വ്യാഴാഴ‌്ച തുടക്കമാകും. രാവിലെ എട്ടിന‌് കൈപ്പുഴമുട്ടിൽ  സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം വൈക്കം വിശ്വൻ ഉദ‌്ഘാടനം ചെയ്യും. തുടർന്ന‌് വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർഥി പര്യടനം നടത്തും. 29 ന‌് പിറവം, 30 ന‌് കടുത്തുരുത്തി, 31 ഏറ്റുമാനൂർ, ഏപ്രിൽ മൂന്നിന‌് പാലാ,  നാലിന‌് കോട്ടയം,  അഞ്ചിന‌് പുതുപ്പള്ളി എന്നിങ്ങനെയാണ‌് മറ്റ‌് മണ്ഡലങ്ങളിലെ പര്യടനങ്ങൾ നടക്കുക.

 

ജനകീയ പ്രശ‌്നങ്ങൾ പരിഹരിച്ചുള്ള വികസനം ലക്ഷ്യം: വി എൻ വാസവൻ
കോട്ടയം
ജനപ്രതിനിധി ആയാൽ കോട്ടയത്തിന്റെ ജനകീയ പ്രശ‌്നങ്ങൾ അതിവേഗം പരിഹരിച്ചുകൊണ്ടുള്ള വികസനമാകും ലക്ഷ്യമെന്ന‌് എൽഡിഎഫ‌് കോട്ടയം മണ്ഡലം സ്ഥാനാർഥി വി എൻ വാസവൻ പറഞ്ഞു‌. കോട്ടയം പ്രസ‌് ക്ലബ‌് സംഘടിപ്പിച്ച "ബാറ്റിൽ 2019' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.വികസനത്തിന‌് നിരവധി സാധ്യതകളുള്ള കോട്ടയത്ത‌് അത‌് പരമാവധി ഉപയോഗപ്പെടുത്തും. മുമ്പത്തെ ജനപ്രതിനിധി ജനങ്ങൾ അർപ്പിച്ച വിശ്വാസം തകർത്ത‌് രാജ്യസഭയിലേക്ക‌് ചേക്കേറി. കോട്ടയത്തെ ജനങ്ങളെ അപമാനിക്കുകയാണ‌് അദ്ദേഹം ചെയ‌്തത‌്. കേന്ദ്രാവിഷ‌്കൃത പദ്ധതികളുടെ പുരോഗതി ഇതുമൂലം മുടങ്ങി. പ്രാദേശിക വികസന ഫണ്ട‌് നഷ്ടമായി. ജനങ്ങളുടെ പ്രശ‌്നങ്ങൾ സഭയിൽ അവതരിപ്പിക്കാൻ ആളില്ലാതായി.

  യുഡിഎഫിൽ നിന്ന‌് കോട്ടയത്തെ ജനങ്ങൾക്ക‌് ലഭിച്ച വാഗ‌്ദാനങ്ങളൊന്നും നടപ്പായില്ല. റെയിൽവേ സ‌്റ്റേഷൻ അന്താരാഷ‌്ട്ര നിലവാരത്തിലേക്ക‌് ഉയർത്തുക, പാത ഇരട്ടിപ്പിക്കുക എന്നിവയൊന്നും നടപ്പായില്ല. മൊബിലിറ്റി ഹബ‌് പാഴ‌് വാഗ‌്ദാനമായി. കുമരകം, ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കൽകല്ല‌് തുടങ്ങിയ ടുറിസം കേന്ദ്രങ്ങളുടെ വികസനം മുടങ്ങി. റബർ മേഖല തകർന്നു. ഇതിൽ നിന്നെല്ലാമുള്ള പുനർജീവനാണ‌് കോട്ടയത്തിനു വേണ്ടത‌്.   മതനിരപേക്ഷ ബദൽ ദേശീയ തലത്തിൽ കെട്ടിപ്പടുക്കുകയാണ‌് ഇടതുപക്ഷത്തിന്റെ ലക്ഷ്യം. ഇനിയൊരിക്കൽ കൂടി ബിജെപി സർക്കാർ അധികാരത്തിലെത്തിയാൽ ജനാധിപത്യ പ്രക്രിയ തന്നെ ഇല്ലാതാക്കുമെന്ന‌് ബിജെപി നേതാക്കൾ പ്രഖ്യാപിക്കുന്നു.   എംപി ആയാൽ പരമാവധി കേന്ദ്രാവിഷ‌്കൃത പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കും. ഫണ്ടിന്റെ കൃത്യമായ വിനിയോഗം, റെയിൽപാത ഇരട്ടിപ്പിക്കൽ പൂർത്തീകരണം, കോട്ടയം റെയിൽവേ സ‌്റ്റേഷൻ അന്താരാഷ‌്ട്ര നിലവാരത്തിലേക്ക‌് ഉയർത്തൽ എന്നിവ പ്രഥമ ലക്ഷ്യങ്ങളാണ‌്. എരുമേലി, അൽഫോൺസാമ്മയുടെ കബറിടം, മാന്നാനം ചാവറയച്ചന്റെ തീർഥാടന കേന്ദ്രം, താഴത്തങ്ങാടി പള്ളി തുടങ്ങി എല്ലാ തീർഥാടന കേന്ദ്രങ്ങളിലും കൂടുതൽ സൗകര്യങ്ങളൊരുക്കും. റെയിൽവേ ഓവർ ബ്രിഡ‌്ജുകളുടെ നിർമാണം, റബർ മേഖലയ‌്ക്കും നെൽകൃഷിക്കാർക്കും പുതിയ പദ്ധതി എന്നിവ അനിവാര്യമാണ‌്. കായികതാരങ്ങളുടെ ഉന്നമനത്തിന‌് സിന്തറ്റിക‌് ട്രാക്ക‌് അടങ്ങുന്ന പുതിയ പ്രോജക്ട‌്, നെടുമ്പാശ്ശേരി – -കുമരകം അതിവേഗ കോറിഡോർ, നാട്ടകം തുറമുഖ വിസനം എന്നിവയെല്ലാം കാലവിളംബമില്ലാതെ നടപ്പാക്കും.

  കോട്ടയം ലോക‌്സഭാ മണ്ഡലത്തിൽ മുമ്പും എൽഡിഎഫ‌് ചരിത്രം കുറിച്ചിട്ടുണ്ട‌്. അത‌് ഇത്തവണയും ആവർത്തിക്കുമെന്ന‌് വി എൻ വാസവൻ പറഞ്ഞു. പരിപാടിയിൽ പ്രസ‌് ക്ലബ‌് പ്രസിഡന്റ‌് സാനു ജോർജ‌് തോമസ‌് സ്വാഗതവും ട്രഷറർ റെജി ജോസഫ‌് നന്ദിയും പറഞ്ഞു.   

തൊഴിലാളി നേതാവ്‌
കോട്ടയം
വടവാതൂർ എംആർഎഫിൽ നൂറുകണക്കിന‌് തൊഴിലാളികൾ കോട്ടയം മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി വി എൻ വാസവന‌്  ആവേശകരമായ സ്വീകരണമൊരുക്കി. തൊഴിലാളികളുടെ ആവശ്യങ്ങൾക്ക‌് എക്കാലവും കൂടെയുണ്ടായിരുന്ന പ്രിയ സ്ഥാനാർഥിയെ വരവേൽക്കാൻ തൊഴിലാളികൾ ഒന്നടങ്കം എത്തി. ബുധനാഴ‌്ച പകൽ 2.30–-ഓടെയായിരുന്നു എംആർഎഫ‌് അങ്കണത്തിൽ വി എൻ വാസവൻ എത്തിയത‌്. എംആർഎഫ‌് എംപ്ലോയീസ‌് യൂണിയൻ നേതൃത്വത്തിൽ അദ്ദേഹത്തെ മാലയിട്ട‌് സ്വീകരിച്ചു. മുദ്രാവാക്യം വിളികളോടെ യോഗസ്ഥലത്തേക്ക‌് ആനയിച്ചു.

എംആർഎഫിലെ തൊഴിലാളികൾക്ക‌് പല അവശ്യഘട്ടങ്ങളിലും വി എൻ വാസവൻ ഇടപെട്ട‌് ചെയ‌്ത സഹായങ്ങൾ തൊഴിലാളി നേതാക്കൾ അനുസ‌്മരിച്ചു. അധ്വാനിക്കുന്നവന്റെ വയറ്റത്തടിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കുള്ള മറുപടിയാകും വി എൻ വാസവന്റെ വിജയമെന്ന‌് പ്രഖ്യാപിക്കുന്നതായിരുന്നു സ്വീകരണത്തിലെ ആവേശം.

യോഗത്തിൽ രാജ്യത്തെ തൊഴിലാളി പ്രക്ഷോഭങ്ങൾ ഓർമിപ്പിച്ചു കൊണ്ട‌് സ്ഥാനാർഥിയുടെ ലഘുപ്രസംഗം. ഇന്ത്യൻ തൊഴിലാളി വർഗം സടകുടഞ്ഞ‌് എഴുന്നേറ്റ കാലമാണിതെന്ന‌് വി എൻ വാസവൻ പറഞ്ഞു‌. അധ്വാനിക്കുന്ന വർഗത്തിന്റെ വികാര വിചാരങ്ങൾ പ്രതിഫലിപ്പിക്കാൻ ഇടതുപക്ഷത്തിനുമാത്രമേ കഴിയൂ.സ്ഥാനാർഥിക്ക‌് കെട്ടിവയ‌്ക്കാൻ യൂണിയൻ സ്വരൂപിച്ച പണം യൂണിയൻ പ്രസിഡന്റ‌് കെ എൻ മനോജ‌് വി എൻ വാസവന‌് നൽകി. യോഗത്തിൽ അഡ്വ. റജി സഖറിയ, എ കെ ആലിച്ചൻ എന്നിവർ സംസാരിച്ചു‌.



from Kerala || Deshabhimani ​Online ​News https://ift.tt/2HHplNv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages