തിരുവനന്തപുരം > പ്ലസ‌് ടു ഏകീകരണ വിഷയത്തിൽ അധ്യാപകർക്ക‌് ആശങ്ക വേണ്ടെന്ന‌് മന്ത്രി സി രവീന്ദ്രനാഥ‌് പറഞ്ഞു. പ്രൊഫ. എം എ ഖാദർ കമ്മിറ്റി റിപ്പോർട്ട‌് തത്വത്തിൽ അംഗീകരിച്ച സർക്കാർ, സമിതിയുടെ നിർദേശങ്ങൾ വിശദമായി പരിശോധിക്കുകയാണ‌്. ശുപാർശകൾ നടപ്പാക്കും മുമ്പ് സംഘടനകളുമായി ചർച്ച ചെയ്യുമെന്ന് സർക്കാർ നേരത്തെ തന്നെ അറിയിച്ചിരുന്നു. വസ്തുതകൾ മനസ്സിലാക്കാതെയുള്ള പ്രചാരണം ഗുണകരമല്ല.
അധ്യാപകരുടെ ശമ്പളവും പ്രമോഷൻ സാധ്യതയും കുറയുമെന്നുമുള്ള പ്രചാരണവും ശരിയല്ല. അധ്യാപക സംഘടനകളുടെ യോഗം ചേർന്ന് ചർച്ചയിലൂടെ ആശങ്കകൾ ദുരീകരിച്ചശേഷം മാത്രമേ റിപ്പോർട്ട‌് നടപ്പാക്കൂ. പ്ലസ‌് ടു ഏകീകരണത്തിൽ സർക്കാരിന് തുറന്ന മനസ്സാണുള്ളതെന്നും മന്ത്രി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2TAg4wi
via IFTTT
No comments:
Post a Comment