തിരുവനന്തപുരം > പൂട്ടിപ്പോയ മൂന്ന‌് സ്വാശ്രയ എൻജിനിയറിങ് കോളേജ‌് വീണ്ടും തുറക്കാൻ സാങ്കേതിക സർവകലാശാലാ സിൻഡിക്കറ്റ‌് യോഗം അനുമതി നൽകി. ട്രാവൻകൂർ എൻജിനിയറിങ് കോളേജ‌് ഓയൂർ, പി എ അസീസ് കോളേ ജ് ഓഫ് എൻജിനിയറിങ് ആൻ ഡ് ടെക്നോളജി തിരുവനന്തപുരം, കെ വി എം എൻജിനിയറിങ് കോളേജ‌് ചേർത്തല എന്നിവയാണ് വീണ്ടും തുറക്കാൻ അനുമതി തേടിയത്. പുതിയ കോളേജുകൾ എന്ന നിലയിൽ അഫിലിയേഷൻ പൂർത്തിയാക്കിവേണം തുറക്കാൻ. അടിസ്ഥാന സൗകര്യവും അധ്യാപകരുമുണ്ടോയെന്ന‌് സിൻഡിക്കറ്റിന്റെ നാലംഗ ഉപസമിതി പരിശോധിച്ച‌് വിലയിരുത്തുകയും ചെയ്യും.
ഇപ്പോൾ പ്രവർത്തിക്കുന്ന രണ്ട‌് സ്വാശ്രയ എൻജിനിയറിങ് കോളേജ‌് അടച്ചുപൂട്ടാൻ അനുമതി തേടിയത‌് യോഗം പരിഗണിച്ചില്ല. ഈ വർഷം പുതിയ കോഴ്സുകൾ അനുവദിക്കുന്നതിന് കോളേജുകളിൽനിന്ന് അപേക്ഷ സ്വീകരിക്കാനും തീരുമാനിച്ചു.
ബാച്ചിലർ ഓഫ‌് ഡിസൈൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ‌് തുടങ്ങിയ ഏതുതരം കോഴ‌്സും ആരംഭിക്കാനുള്ള അപേക്ഷ കോളേജുകളിൽനിന്ന‌് സ്വീകരിക്കാനും തീരുമാനിച്ചു.
സർവകലാശാലാ ബജറ്റും സിൻഡിക്കറ്റ് യോഗം പാസാക്കി. ഡിപ്പാർട‌്മെന്റുകൾ തുടങ്ങുന്നതിനു മുന്നോടിയായി ഈ വർഷം ഏതാനും സെന്ററുകൾ തുടങ്ങുമെന്ന‌് ബജറ്റിൽ പറയുന്നു. കാലാവധി പൂർത്തിയായ പരീക്ഷാ കൺട്രോളർ ഡോ. എസ‌് ഷാബു പിരിഞ്ഞു. പകരം റിസർച്ച് ഡീൻ ഡോ. വൃന്ദ വി നായർക്ക‌് പരീക്ഷാ കൺട്രോളറുടെ ചുമതല നൽകി. ഹൈക്കോടതിയിൽ സർവകലാശാലയുടെ സ്റ്റാൻഡിങ് കോൺസലായി എൽവിൻ പീറ്ററിനെ നിയമിക്കാനും തീരുമാനിച്ചു.
from Kerala || Deshabhimani Online News https://ift.tt/2J1uGk6
via IFTTT
No comments:
Post a Comment