എൽപി സ‌്കൂൾ അസി‌സ‌്റ്റന്റ‌്: 4500 പേർക്ക‌് ഉടൻ നിയമനം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 9, 2019

എൽപി സ‌്കൂൾ അസി‌സ‌്റ്റന്റ‌്: 4500 പേർക്ക‌് ഉടൻ നിയമനം


ദിലീപ്‌ മലയാലപ്പുഴ
എൽപി സ‌്കൂൾ അസിസ്റ്റന്റ‌് ത‌സ‌്തികയിലേക്ക‌് 4500 പേർക്ക‌് പിഎസ‌്സി ഉടൻ നിയമനം നൽകും. കഴിഞ്ഞവർഷം 14 ജില്ലയിലും നിലവിൽവന്ന റാങ്ക‌് ലിസ്റ്റുകളുടെ അടിസ്ഥാനത്തിലാണ‌് നിയമനം. കോടതിവ്യവഹാരം കാരണം നിയമനം നൽകാൻ കഴിഞ്ഞില്ല. ഇപ്പോൾ നിയമന ശുപാർശ നൽകാമെന്നുള്ള കാറ്റഗറി നമ്പർ 387 ആയി 2014ൽ ആണ‌് അപേക്ഷ ക്ഷണിച്ചത്. എന്നാൽ, കഴിഞ്ഞ യുഡിഎഫ‌് സർക്കാർ ഒരു ഒഴിവും റിപ്പോർട്ട് ചെയ്യാത്തതിനാൽ പരീക്ഷാ വിജ്ഞാപനം പുറപ്പെടുവിക്കാനായില്ല.

എൽഡിഎഫ‌് സർക്കാർ അധികാരത്തിൽ വന്നശേഷം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എല്ലാ ജില്ലയിലുമായി എൽപി, യുപി വിഭാഗത്തിലായി ഏഴായിരത്തോളം ഒഴിവ‌് റിപ്പോർട്ട‌് ചെയ‌്തു. പരീക്ഷയും അഭിമുഖവും നടത്തി റാങ്ക‌് ലിസ്റ്റ‌് പ്രസിദ്ധീകരിച്ചു. കെ ടെറ്റ‌്  യോഗ്യതയുമായി ബന്ധപ്പെട്ട് കോടതിയിൽ കേസ‌് വന്നതിനെത്തുടർന്ന‌് തുടർനടപടി സ്വീകരിക്കാനായില്ല. ഇപ്പോൾ അനുകൂല നിലപാട് വന്നു.
യുപി സ‌്കൂൾ അസിസ്റ്റന്റ‌് തസ‌്തികയിലേക്കുള്ള നിയമനത്തിന്റെ കോടതി വ്യവഹാര നടപടി പൂർത്തിയായാൽ ഈ തസ‌്തികയിൽ 2500 പേർക്ക‌് നിയമന ശുപാർശ നൽകാനാകുമെന്ന‌ പ്രതീക്ഷയിലാണ‌് പിഎസ‌്സി.



from Kerala || Deshabhimani ​Online ​News https://ift.tt/2IZ9s6I
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages