സംസ്ഥാനത്ത‌് പ്രൊഫഷണൽ ബിരുദ കോഴ‌്സുകളിലേക്ക‌് പ്രവേശനത്തിനുള്ള കീം 2019 പരീക്ഷയ്‌ക്ക് ്അപേക്ഷിച്ചത് 1,42921 പേർ. കഴിഞ്ഞ വർഷത്തെക്കാൾ 12282 അപേക്ഷകർ കുറവാണ‌്. ഇത്തവണ എൻജിനിയറിങ‌് പ്രവേശനപരീക്ഷയ‌്ക്ക‌് 93467 അപേക്ഷകരാണുള്ളത‌്. നീറ്റ‌് റാങ്ക‌് ലിസ‌്റ്റിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോഴ‌്സുകളിലേക്ക‌് പ്രവേശനം ആഗ്രഹിച്ച അപേക്ഷകർ 96726 പേരാണ‌്.
ബിഫാം കോഴ‌്സുകളിലേക്ക‌് പ്രവേശനത്തിന‌് എൻജിനിയറിങ‌് പ്രവേശനപരീക്ഷയുടെ ആദ്യപേപ്പർ എഴുതാൻ 64289 അപേക്ഷകരുണ്ട‌്. നാറ്റ‌് സ‌്കോറും പ്ലസ‌്ടു കോഴ‌്സിന്റെ (തത്തുല്യം) യോഗ്യതാമാർക്കും അടിസ്ഥാനപ്പെടുത്തി തയ്യാറാക്കുന്ന ആർകിടെക‌്ചർ ലിസ‌്റ്റിൽ ഇടം നേടാൻ 23998 അപേക്ഷകരുണ്ട‌്. ഇവർക്ക‌്അനുബന്ധരേഖകൾ മാർച്ച‌് 31 അപ‌്‌ലോഡ‌് ചെയ്യാം.
എൻജി. പ്രവേശനപരീക്ഷ ഏപ്രിൽ 23 , 24ന് 14 ജില്ലകളിലും മുംബൈ , ന്യൂഡൽഹി , ദുബായ് എന്നിവിടങ്ങളിലും നടത്തും. എൻജിനിയറിങ് യോഗ്യത നേടുന്നതിന് ഒരു പരീക്ഷാർഥി പ്രവേശനപരീക്ഷയുടെ രണ്ട് പേപ്പറും ( പേപ്പർ ഒന്നും പേപ്പർ രണ്ടും ) എഴുതി ഓരോപേപ്പറിലും കുറഞ്ഞത് 10 മാർക്ക് നേടണം .
എസ‌്സി / എസ‌്ടി വിഭാഗങ്ങൾക്ക് കുറഞ്ഞ മാർക്ക് നിബന്ധനയില്ല. ഇവർ പ്രവേശനപരീക്ഷയുടെ രണ്ടുപേപ്പറും എഴുതി ഓരോപേപ്പറിലും കുറഞ്ഞത് ഒരു ചോദ്യത്തിനെങ്കിലും ഉത്തരം രേഖപ്പെടുത്തണം.
from Kerala || Deshabhimani Online News https://ift.tt/2TAg1R8
via IFTTT
No comments:
Post a Comment