കൊച്ചി> കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അംഗമായി നിയമിക്കാൻ തന്റെ ഫയൽ സുപ്രിംകോടതി ചീഫ്ജസ്റ്റീസിന് കൈമാറാൻ കേന്ദ്ര പഴ്സണൽ മന്ത്രാലയത്തിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് മുൻ ഡിജിപിയും ശബരിമല കർമ സമിതി നേതാവുമായ ടി പി സെൻകുമാർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.
സെൻകുമാറിനെ നിയമിക്കുന്ന കാര്യത്തിൽ തങ്ങൾക്ക് പരിമിതമായ അധികാരം മാത്രമാണുള്ളതെന്ന് കേന്ദ്ര സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
ഐസ്ആർഒ ഉദ്യോഗസ്ഥനായിരുന്ന നമ്പി നാരായണനെ വ്യാജ കേസിൽ കുടുക്കാൻ ശ്രമിച്ചു എന്ന പരാതിയിൽ സെൻകുമാറിനെതിരെ അന്വേഷണം നടക്കുകയാണെന്ന് സംസ്ഥാന സർക്കാരും കോടതിയെ അറിയിച്ചിരുന്നു.
തന്റെ നിയമനം തടസപ്പെടുത്താൻ സംസ്ഥാന സർക്കാർ നിരന്തരം കേസെടുത്ത് അപമാനിക്കുകയാണെന്നും നഷ്ടപരിഹാരമായി 15 ലക്ഷം രൂപ നൽകാൻ നിർദേശിക്കണമെന്നും സെൻകുമാർ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
from Kerala || Deshabhimani Online News https://ift.tt/2Tpx8Rs
via IFTTT
No comments:
Post a Comment