സിദ്ദിഖ‌് വയനാട്ടിൽ വേണ്ടെന്ന‌് ഹൈക്കമാൻഡിന‌് ഇ മെയിൽ പ്രവാഹം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 22, 2019

സിദ്ദിഖ‌് വയനാട്ടിൽ വേണ്ടെന്ന‌് ഹൈക്കമാൻഡിന‌് ഇ മെയിൽ പ്രവാഹം

മലപ്പുറം> വയനാട‌്  മണ്ഡലത്തിൽ നിന്നും ടി സിദ്ദിഖിനെ മാറ്റണമെന്നാവശ്യപ്പെട്ട‌് കോൺഗ്രസ‌് ഹൈക്കമാൻഡിന‌് ഇ മെയിൽ പ്രവാഹം. രാഹുൽഗാന്ധിക്കും കെപിസിസി പ്രസിഡന്റിനുമാണ‌് ഈ ആവശ്യമുന്നയിച്ച‌് മെയിൽ പ്രവഹിക്കുന്നത‌്.

ഐ ഗ്രൂപ്പിന്റെ പൂർണ പിന്തുണയോടെയാണ‌് സിദ്ദിഖിനെതിരായ പടയൊരുക്കം. ഭൂമി ഇടപാടിൽ മധ്യസ്ഥനായിനിന്ന‌് സിദ്ധിഖ‌് സാമ്പത്തിക വെട്ടിപ്പ‌് നടത്തിയെന്നും കത്തിൽ പറയുന്നു.
വടകര, വയനാട‌് മണ്ഡലങ്ങളിലെ കോൺഗ്രസ‌് സ്ഥാനാർഥികളെ ഹൈക്കമാൻഡ‌് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

രാഹുൽ ഗാന്ധി പര്യടനത്തിലായതാണ‌് കാരണമായി പറയുന്നത‌്. എന്നാൽ, സിദ്ദിഖിനെതിരായ പരാതി ഹൈക്കമാൻഡിന്റെ മുന്നിലുള്ളതാണ‌് ലിസ‌്റ്റ‌് വൈകാൻ കാരണമെന്നും സൂചനയുണ്ട‌്. കോൺഗ്രസിൽ പ്രഖ്യാപിച്ച സ്ഥാനാർഥിയെപ്പോലും പിൻവലിച്ച ചരിത്രമുണ്ടെന്ന‌് ഐ വിഭാഗം നേതാക്കൾ ഓർമിപ്പിക്കുന്നു.

ഐ ഗ്രൂപ്പിന്റെ പരമ്പരാഗത സീറ്റ‌് ഉമ്മൻചാണ്ടിയുടെ പിടിവാശിയിൽ സിദ്ദിഖ‌് തട്ടിയെടുത്തതിനെതിരെ ശക്തമായ വികാരമാണുള്ളത‌്. മലപ്പുറം ഡിസിസി പ്രസിഡന്റ‌് വി വി പ്രകാശ‌്, കെപിസിസി സെക്രട്ടറി കെ പി അബ്ദുൾ മജീദ‌് എന്നിവരെ വയനാട‌് മണ്ഡലത്തിലേക്ക‌് കോൺഗ്രസ‌് പരിഗണിച്ചിരുന്നു. ഇവരെ തള്ളിയാണ‌് സിദ്ദിഖിനെ അടിച്ചേൽപ്പിച്ചത‌്. മലപ്പുറം ജില്ലയിലെ പ്രവർത്തകർ സിദ്ദിഖിനെ കെട്ടിയിറക്കിയതിൽ കടുത്ത അമർഷത്തിലാണ‌്. ജില്ലയിലെ പല നേതാക്കളും സിദ്ദിഖിന്റെ സ്ഥാനാർഥിത്വം അംഗീകരിക്കില്ലെന്ന നിലപാടിലാണ‌്.

കോഴിക്കോട്ട‌് ഐ ഗ്രൂപ്പുകാർ വ്യാഴാഴ‌്ച യോഗം വിളിച്ചുചേർത്തിരുന്നു. യോഗത്തിൽ സിദ്ദിഖിനെതിരെ കടുത്ത രോഷമാണ‌് അലയടിച്ചത‌്. സമാനമായ യോഗം മലപ്പുറത്തും വിളിച്ചുചേർക്കാനാണ‌് ഐ ഗ്രൂപ്പ‌് നീക്കം.



from Kerala || Deshabhimani ​Online ​News https://ift.tt/2CwyOmC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages