എംപിമാർ നഷ്ടപ്പെടുത്തിയത‌് കോടികൾ; ഒരുരൂപപോലും ചെലവഴിക്കാതെ ജോയി എബ്രഹാം , ഫണ്ട‌് ഇല്ലാതാക്കി ജോസ‌് കെ മാണി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 22, 2019

എംപിമാർ നഷ്ടപ്പെടുത്തിയത‌് കോടികൾ; ഒരുരൂപപോലും ചെലവഴിക്കാതെ ജോയി എബ്രഹാം , ഫണ്ട‌് ഇല്ലാതാക്കി ജോസ‌് കെ മാണി


കോട്ടയം
കേരള കോൺഗ്രസിന്റെ രണ്ട‌് എംപിമാർ കേരളത്തിന‌് നഷ്ടപ്പെടുത്തിയത‌് കോടികളുടെ എംപി ഫണ്ട‌് –- ജോയി എബ്രഹാമും ജോസ‌് കെ മാണിയും. ജോസ‌് കെ മാണി ലോക‌്സഭ വിട്ട‌് രാജ്യസഭയിലേക്ക‌് പോയതിനാൽ അവസാന വർഷത്തെ ലോക‌്സഭാ എംപി ഫണ്ട‌് കോട്ടയത്തിന‌് കിട്ടിയില്ല. എംപിക്ക‌് വർഷം അഞ്ചു കോടി രൂപയാണ‌് ഫണ്ട‌്. രാജ്യസഭാ എംപിയുടെ വിഹിതമായി ലഭിച്ച തുക കോട്ടയം മണ്ഡലത്തിനായി ചെലവഴിച്ചെന്ന‌്  ജോസ‌് കെ മാണി അവകാശപ്പെടുന്നു. എന്നാൽ മറ്റൊരാളാണ‌് രാജ്യസഭയിൽ എത്തിയിരുന്നതെങ്കിൽ ഈ വർഷത്തെ രാജ്യസഭാ, ലോക‌്സഭാ എംപിമാരുടെ തുകയായ പത്തു കോടി ലഭിക്കുമായിരുന്നു. ഇപ്പോൾ ലഭിച്ചത‌് പകുതി മാത്രം.

  ജോസ‌് കെ മാണിയുടെ ഫണ്ടിൽ 16 ശതമാനം തുകക്കുള്ള പ്രവൃത്തി ഇനിയും പൂർത്തിയാകാനുണ്ട‌്. എംപി തൽസ്ഥാനത്തുണ്ടായിരുന്നെങ്കിൽ ഇവ നേരത്തേ പൂർത്തീകരിക്കാമായിരുന്നു. ഫണ്ട‌് ചെലവഴിക്കലിൽ വൻ പരാജയമായത‌് ജോയി എബ്രഹാമാണ‌്. കഴിഞ്ഞവർഷം രാജ്യസഭയിലെ കാലാവധി പൂർത്തിയായ അദ്ദേഹം മൂന്നുവർഷമായി ഒരുരൂപയുടെ പദ്ധതി രേഖ പോലും സമർപ്പിച്ചിരുന്നില്ല. സ്ഥാനമൊഴിയുന്നതിനു തൊട്ടുമുമ്പ‌് മൂന്നു വർഷത്തെ പദ്ധതികൾ കൂട്ടത്തോടെ സമർപ്പിച്ചു. നിശ‌്ചിത തുക ഓരോ വർഷത്തെ ഫണ്ടിൽനിന്നും പൂർത്തിയാക്കിയാലേ അടുത്തവർഷത്തെ ഫണ്ട‌് കിട്ടൂ. മൂന്നു വർഷത്തെ പദ്ധതികൾ ഇനി ഘട്ടംഘട്ടമായി പൂർത്തിയാക്കി മുഴുവൻ പണവും കേന്ദ്രത്തിൽ നിന്ന‌് വാങ്ങിച്ചെടുക്കുക അസാധ്യം. ഭൂരിഭാഗവും ലാപ‌്സാകുമെന്ന‌് ഉറപ്പായി. എംപിയുടെ പിടിപ്പുകേടു മൂലം കേരളത്തിന‌് നഷ്ടമായത‌് ഏകദേശം 17 കോടി രൂപയുടെ വികസനമാണ‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2U0YmSL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages