ബിജെപി 13 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു ; പത്തനംതിട്ടയിൽ അടി തീർന്നില്ല - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 22, 2019

ബിജെപി 13 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു ; പത്തനംതിട്ടയിൽ അടി തീർന്നില്ല

ന്യൂഡൽഹി
സീറ്റിനായി നേതാക്കൾ ചേരിതിരിഞ്ഞ‌് തമ്മിലടിക്കുന്ന പത്തനംതിട്ടയിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കാനാകാതെ ബിജെപി. പത്തനംതിട്ട ഒഴിച്ചിട്ട‌് ബാക്കി 13 മണ്ഡലത്തിലെയും സ്ഥാനാർഥികളെ കേന്ദ്ര തെരഞ്ഞെടുപ്പ‌് സമിതി പ്രഖ്യാപിച്ചു. സംസ്ഥാന പ്രസിഡന്റ‌് പി ‌എസ‌് ശ്രീധരൻപിള്ളയും ജനറൽ സെക്രട്ടറി കെ സുരേന്ദ്രനും പത്തനംതിട്ടയ‌്ക്കുള്ള പിടിവലി തുടരുകയാണ‌്. 

മിസോറം ഗവർണർ സ്ഥാനം രാജിവച്ചെത്തിയ കുമ്മനം രാജശേഖരൻ തിരുവനന്തപുരത്ത‌് മത്സരിക്കും. ശോഭ സുരേന്ദ്രൻ (ആറ്റിങ്ങൽ), കെ എസ‌് രാധാകൃഷ‌്ണൻ (ആലപ്പുഴ), കെ വി സാബു (കൊല്ലം), അൽഫോൺസ‌് കണ്ണന്താനം (എറണാകുളം), എ എൻ രാധാകൃഷ‌്ണൻ (ചാലക്കുടി), സി കൃഷ‌്ണകുമാർ (പാലക്കാട‌്), വി ടി രമ (പൊന്നാനി),  ഉണ്ണിക്കൃഷ‌്ണൻ മാസ്റ്റർ (മലപ്പുറം), വി കെ പ്രകാശ‌്ബാബു (കോഴിക്കോട‌്), വി കെ സജീവൻ (വടകര), സി കെ പത്മനാഭൻ (കണ്ണൂർ), രവീശ തന്ത്രി കുണ്ടാർ (കാസർകോട‌്) എന്നിവരാണ‌് സ്ഥാനാർഥികൾ.

സംസ്ഥാന നേതൃത്വത്തിലെ തർക്കം പൊട്ടിത്തെറിയിലേക്ക‌് എത്തിയതോടെ അമിത‌് ഷാ ഇടപെട്ടെങ്കിലും പരിഹാരമുണ്ടായില്ല. പത്തതനംതിട്ടയിൽ കെ സുരേന്ദ്രനുവേണ്ടി ആർഎസ‌്എസിന്റെ നിർദേശപ്രകാരം ബിജെപി കേന്ദ്രനേതൃത്വം പിടിമുറുക്കിയിരുന്നു. ഇതിനെതിരെ കടുത്ത അതൃപ‌്തിയാണ‌് ശ്രീധരൻപിള്ള അറിയിച്ചത‌്. പരസ്യഭിന്നിപ്പിലേക്ക‌് കാര്യങ്ങൾ നീങ്ങിയതോടെയാണ‌് പത്തനംതിട്ട ഒഴിച്ചിട്ട‌് ബാക്കി സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചത‌്. ടോം വടക്കന‌് സീറ്റില്ല.



from Kerala || Deshabhimani ​Online ​News https://ift.tt/2HMKwgw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages