അറിയണം അൻവറിനെ; നെഹ‌്റു വിരുന്നെത്തിയ ആ വീട്ടുമുറ്റത്തെ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 22, 2019

അറിയണം അൻവറിനെ; നെഹ‌്റു വിരുന്നെത്തിയ ആ വീട്ടുമുറ്റത്തെ

മലപ്പുറം > പൊന്നാനിയിലെ എൽഡിഎഫ‌് സ്ഥാനാർഥി  പി വി അൻവറിന്റെ എടവണ്ണ ഒതായിയിലെ 80 വർഷം പഴക്കമുള്ള പുത്തൻവീട്ടിൽ തറവാടിന‌് മഹത്തായ പാരമ്പര്യമുണ്ട‌്. ദേശീയബോധവും മതസൗഹാർദവും വെളിച്ചമേകിയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഈറ്റില്ലമാണത‌്. ഇ മൊയ‌്തു മൗലവിയ‌്ക്കും അബ്ദുറഹ‌്മാൻ സാഹിബിനും കുട്ടിമാളു അമ്മയ‌്ക്കും കെ മാധവമേനോനും  ഇടംനൽകിയ ആ കുടുംബത്തിലെ  ഇളമുറക്കാരനാണ് അൻവർ.
 
ഖിലാഫത്ത് പ്രസ്ഥാനത്തിന‌് ഏറനാടിന്റെ മണ്ണിൽ നേതൃത്വം നൽകിയ പി വി മുഹമ്മദ്‌ ഹാജിയുടെ ചെറുമകൻ. നെഹ‌്റുവിന്റെ സഹപ്രവർത്തകനും എഐസിസി അംഗവും  അഖിലേന്ത്യാ ശരീഅത്ത‌് ബോർഡ്‌ ചെയർമാനുമായിരുന്ന പി വി ഷൗക്കത്തലിയുടെ മകൻ. നെഹ‌്റുവിയൻ യുഗത്തിൽ എഐസിസി അംഗമായിരുന്നു അദ്ദേഹം. നെഹ‌്റുവിന്റെ പ്രസംഗ പരിഭാഷകനും.
 
ദേശീയ നേതാക്കൾക്ക്‌ അഭയം നൽകിയ അൻവറിന്റെ എടവണ്ണയിലെ വീട്‌
 
ഒരിക്കൽ  മലമ്പുഴ ഡാം കാണാൻ എത്തിയ നെഹ‌്റു വിശ്രമിക്കാനെത്തിയത‌് ഷൗക്കത്തലിയുടെ വീട്ടിലാണ‌്. രാഹുൽ ഗാന്ധിയുടെ മുതുമുത്തച്ഛനാണ‌് മഹാത്മാഗാന്ധിയെന്നു പഠിച്ച യൂത്ത് ലീഗുകാർ അതറിയണമെന്നില്ല. കോൺഗ്രസിലാകുമ്പോൾ അൻവർ തൊഴിലാളിയും എൽഡിഎഫിലാകുമ്പോൾ മുതലാളിയുമെന്ന‌് തട്ടിവിടുന്ന മാധ്യമങ്ങൾക്ക‌് അതറിയാഞ്ഞിട്ടുമല്ല. പക്ഷേ, അവരത് പറയില്ലല്ലോ.
 
1921ൽ ബ്രിട്ടീഷുകാരന്റെ നിറതോക്കിനെ വെല്ലുവിളിച്ച ഏറനാടൻ കർഷക വീറിന്റെ പടപ്പാട്ടുകൾ മുഴങ്ങിയ നടുമുറ്റത്താണ‌് അൻവർ പിച്ചവച്ചത‌്. വൈദേശികാധിപത്യത്തോടേറ്റ ആ രണധാരയെ ഒറ്റുകൊടുക്കുകയും വിഭജനവിഷം കലർത്തി ദുർബലപ്പെടുത്താൻ ശ്രമിക്കുകയും ചെയ‌്തവരെ  ചെറുത്ത‌് ദേശീയബോധത്തിൽ ഉറപ്പിച്ച മഹാരഥരുടെ  പിൻമുറക്കാരനാണ‌് അദ്ദേഹം. ഏറനാടിന്റെ ആ പോരാട്ടവീറ‌് കയ്യൂരിന്റെയും പുന്നപ്ര–-വയലാറിന്റെയും ഐതിഹാസികമായ സാമ്രാജ്യത്വ വിരുദ്ധ സമര പൈതൃകവുമായി ചേരുംപടി ചേരുമ്പോൾ ആരാണ‌് അസ്വസ്ഥരാകുന്നത‌്.  മാധ്യമ പരിലാളനകളിൽ എത്ര മൂടിവച്ചാലും ചെമ്പു തെളിയുംപോലെ വർഗീയതയുടെ തീവ്ര നിറം പച്ചയായി  സിസിടിവിയിലൂടെ പുറത്താകുമ്പോൾ പൊന്നാനിയുടെ സൗഹൃദതീരത്ത്  അൻവറും അദ്ദേഹത്തെ പിന്തുണയ‌്ക്കുന്ന പ്രസ്ഥാനവും ഉയർത്തുന്ന മതനിരപേക്ഷ ബദലിന‌് പ്രസക്തിയേറുകയാണ‌്. 
 
‘അധ്വാനിച്ചുണ്ടാക്കിയ സമ്പത്തിൽനിന്ന് ഒരു വിഹിതം കാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കി വയ‌്ക്കാതിരിക്കാനാവില്ല. ഖിലാഫത്ത‌് നായകനായ വല്യുപ്പയും ഗാന്ധിയനായ പിതാവും പകർന്ന പാഠമാണത‌്--‘–-  പി വി അൻവർ ഇതു വെറുതെ പറയുന്നതല്ല. സക്കാത്തിന്റെ വിശ്വാസമൂല്യങ്ങളും മറ്റൊന്നല്ലല്ലോ. ‘‘ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറയ‌്ക്കാൻ പ്രയത‌്നിക്കുന്ന ഇടതുപക്ഷ ആശയങ്ങളുമായല്ലാതെ മറ്റെന്തിനോടാണ്‌ എനിക്ക‌് യോജിക്കാനാകുക‘? വളർന്ന കുടുംബസാഹചര്യവും പഠിപ്പിച്ച അനുഭവങ്ങളും കാഴ‌്ചപ്പാടിൽ വരുത്തിയ പരിവർത്തനങ്ങളെ അദ്ദേഹം അങ്ങനെയാണ് സ്വാംശീകരിക്കുന്നത‌്. നിലമ്പൂരിലെ ജനങ്ങൾക്ക‌് മുന്നിൽ അവതരിപ്പിച്ച‌് അംഗീകാരം നേടിയ നിലപാടുതറയാണത്.
 
വല്യുപ്പ ഖിലാഫത്ത് നായകൻ
 
എടവണ്ണപ്പെരുമയുടെ പേജുകളിൽ ഒഴിവാക്കാൻ പറ്റാത്ത പേരാണ‌് അൻവറിന്റെ വല്യുപ്പ പി വി മുഹമ്മദ് ഹാജിയുടേത‌്. മഹാത്മജിയുടെയും അലി സഹോദരന്മാരുടെയും അബ്ദുറഹ‌്മാൻ സാഹിബിന്റെയും ആവേശകരമായ സ്വാതന്ത്ര്യസമര പോരാട്ടത്തിൽ ആകൃഷ്ടനായി പൊതുപ്രവർത്തനത്തിന് ഇറങ്ങിത്തിരിച്ച മഹാനുഭാവൻ.
 
 
സ‌്ത്രീകൾക്കും കുട്ടികൾക്കും പരിശീലനം നൽകാൻ സ്വന്തം കെട്ടിടത്തിൽ 28 ചർക്കകൾ സ്ഥാപിച്ച് അദ്ദേഹം നൂൽനൂൽപ്പ് കേന്ദ്രമാരംഭിച്ചു. 
ദേശീയ ഭാഷ  പ്രചരിപ്പിക്കാനായി ഹിന്ദി വിദ്യാലയം തുറന്നു.  സ്വന്തം ചെലവിൽ ഒരധ്യാപകനെയും നിയമിച്ചു. മലയാളം ആര്യനെഴുത്തും നരകത്തിലെ ഭാഷയുമായി കരുതിയ കാലത്ത‌്  ജനങ്ങളെ അക്ഷരവെളിച്ചത്തിലേക്കാനയിക്കാൻ 1924ൽ ഒതായിയിൽ ഏകാധ്യാപക വിദ്യാലയവും ആരംഭിച്ചു. 1926ൽ മൂന്ന് അധ്യാപകരെ നിയമിച്ച് വിദ്യാലയം വികസിപ്പിച്ചു.
 
1927ലെ താലൂക്ക് ബോർഡ് തെരഞ്ഞെടുപ്പിൽ ഒതായി ഉൾപ്പെടുന്ന കാരക്കുന്ന‌് ഫർക്കയിലെ സ്ഥാനാർഥിയായി മത്സരിച്ച‌് ജയിച്ച മുഹമ്മദ് ഹാജിയാണ് എടവണ്ണയിലെ പ്രഥമ ജനപ്രതിനിധി. താലൂക്ക് ബോർഡ് പ്രസിഡ​ന്റ് വല്ലാഞ്ചിറ കുഞ്ഞുമോയിൻ ഹാജിയുമായുള്ള സൗഹൃദം ഒതായിയുടെ വിദ്യാഭ്യാസപരമായ ഉയർച്ചയ്ക്ക് നിമിത്തമായി. 1928ൽ ഒതായി സ്കൂളിന് അംഗീകാരം ലഭിച്ചു. പുതുക്കിപ്പണിത സ്കൂളും അമ്പത്തിരണ്ടേക്കർ സ്ഥലവും വഖഫ് ചെയ്ത് അദ്ദേഹം മാതൃക കാണിച്ചു.
 
പിതാവ‌് നെഹ‌്റുവിന്റെ തോഴൻ
 
എടവണ്ണയിലെ രാഷ്ട്രീയ നഭോമണ്ഡലത്തിലെ താരശോഭയാണ‌് പി വി ഷൗക്കത്തലി. അദ്ദേഹത്തിന്റെ ശ്രമഫലമായാണ് എടവണ്ണ പ്രാഥമികാരോഗ്യ കേന്ദ്രം അനുവദിച്ചുകിട്ടിയത്. മേത്തലങ്ങാടിയിലെ ഒരു കെട്ടിടത്തിലാണ് ആശുപത്രി ആദ്യം പ്രവർത്തിച്ചത്.  ആശുപത്രിക്ക് സ്വന്തം കെട്ടിടം നിർമിക്കാൻ സ്ഥലം വിട്ടുകിട്ടാനും പരിശ്രമിച്ചു. എടവണ്ണ ഇഡി പോസ്റ്റോഫീസാക്കി ഉയർത്തുന്നതിലും  എടവണ്ണ ടെലിഫോൺ എക‌്സ‌്ചേഞ്ച്, - ആയുർവേദ ആശുപത്രി, മൃഗാശുപത്രി,  സഹകരണ ബാങ്ക് എന്നിവ സ്ഥാപിക്കുന്നതിലും അദ്ദേഹത്തിന്റെ കൈയൊപ്പുണ്ട‌്.
 
 
1962-ൽ മഞ്ചേരി പാർലമെന്റ്  മണ്ഡലത്തിൽ ലീഗിന്റെ സ്ഥാപക നേതാവായ ഖായിദെ മില്ലത്ത‌് ഇസ‌്മയിൽ സാഹിബിനെതിരെ  കോൺഗ്രസിന്റെ അഭിമാനപ്പോരാട്ടത്തിനിറങ്ങി മത്സരിച്ചു. സീതിഹാജിയെ കെട്ടിവച്ച കാശില്ലാതെ തോൽപ്പിച്ച ചരിത്രവുമുണ്ട‌്. ആ പോരാട്ട വീര്യമാണല്ലോ അൻവറിന്റെ സിരകളിലും. കോഴിക്കോട് ഭൂപണയ ബാങ്ക് പ്രസിഡന്റ‌്, സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്ക് ഡയറക്ടർ, ഏറനാട് താലൂക്ക് സഹകരണ യൂണിയൻ ചെയർമാൻ, അഖിലേന്ത്യാ ശരീഅത്ത് ബോർഡ് ചെയർമാൻ, എടവണ്ണ സർവീസ് സഹ. ബാങ്ക് പ്രസിഡന്റ‌്, എടവണ്ണ പഞ്ചായത്ത് പ്രസിഡന്റ‌് എന്നീ സ്ഥാനങ്ങളും അലങ്കരിച്ചു. 1980–-84ൽ കോൺഗ്രസ‌് എസ‌് സംസ്ഥാന ട്രഷററായിരുന്നു.

 

 

 



from Kerala || Deshabhimani ​Online ​News https://ift.tt/2HwPxu4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages