സി- എൻ- ജയദേവൻ ഇറങ്ങി-പ്പോ-യെന്ന വാർ-ത്തകൾ- അസം-ബന്ധം- ; എൽ-ഡി-എഫി-നെതി-രെ മാ-ധ്യ-മഗൂ-ഢാ-ലോ-ചന - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 13, 2019

സി- എൻ- ജയദേവൻ ഇറങ്ങി-പ്പോ-യെന്ന വാർ-ത്തകൾ- അസം-ബന്ധം- ; എൽ-ഡി-എഫി-നെതി-രെ മാ-ധ്യ-മഗൂ-ഢാ-ലോ-ചന


തൃശൂർ
തൃശൂരിൽ എൽഡിഎഫ്ന വിജയവിളംബരമായി മാറിയ ലോക്സഭാ എൽഡിഎഫ് കൺവൻഷനെ ഇകഴ്ത്തിക്കാട്ടാൻ പിന്തിരിപ്പൻ മാധ്യമങ്ങളുടെ ഗൂഢാലോചന. തെരഞ്ഞെടുപ്പു കൺവൻഷനിൽ പ്രസംഗിക്കാൻ അവസരം നൽകാത്തതിൽ പ്രതിഷേധിച്ച് സിപിഐ നേതാവ് സി എൻ ജയദേവൻ എംപി  ഇറങ്ങിപ്പോയെന്നാണ് ഏതാനും പത്രങ്ങൾ ആസൂത്രിതമായി വാർത്ത പടച്ചത്.

"എൽഡിഎഫ് തെരഞ്ഞെടുപ്പു കൺവൻഷനിൽ തുടക്കംമുതൽ  അവസാനം വരെ  താനുണ്ടായിരുന്നതായി സി എൻ ജയദേവൻ പറഞ്ഞു. ലോക്സഭാ മണ്ഡലം കമ്മിറ്റി ഭാരവാഹികളേയും അതു കഴിഞ്ഞ് തൃശൂർ മണ്ഡലം കൺവൻഷനിൽ കമ്മിറ്റി ഭാരവാഹികളേയും നിശ്ചയിക്കുമ്പോഴും ഉണ്ടായി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രസംഗിച്ച സമ്മേളനത്തിൽ എംപി പ്രസംഗിക്കുന്നതിൽ പ്രസക്തിയില്ല. എൽഡിഎഫിന്റെ നിരവധി പ്രതിനിധികളും സ്ഥാനാർഥിയും പ്രസംഗിച്ചിരുന്നു. യോഗത്തിനിടയിൽ വെള്ളമെടുക്കാനായി കസേരയിൽ നിന്ന് എഴുന്നേറ്റ സമയത്താണ് ചിലർ ചിത്രമെടുത്ത് ഇറങ്ങിപ്പോക്ക് നടത്തിയെന്ന വിധത്തിൽ വാർത്ത കൊടുത്തത്. ഇത് അസംബന്ധവും ആസൂത്രിതവുമാണെന്ന്റ സി എൻ ജയദേവൻ പറഞ്ഞു.

സിപിഐ സംസ്ഥാന കൗൺസിലിൽ രാജാജി മാത്യു തോമസിന്റെ പേര് നിർദേശിച്ചതുതന്നെ താനാണെന്നും അദ്ദേഹം പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2J7Opif
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages