ശരണം വിളികളും വാദ്യമേളങ്ങളും ഉയർന്ന ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ശബരിമല ഉൽസവത്തിന് കൊടിയേറി. കൊടിക്കൂറ ആദ്യം ശ്രീകോവിലിനുള്ളിൽ കൊണ്ടു പോയി പൂജിച്ചു. പിന്നീട് കൊടിമരച്ചുവട്ടിലെത്തിച്ച് പൂജിച്ച ശേഷം കൊടിയേറ്റി. ചൊവ്വാഴ്ച്ച രാവിലെ 7 .30-ന‌് തന്ത്രി കണ്ഠര് രാജീവര്, മേൽശാന്തി വി എൻ വാസുദേവൻ നമ്പൂതിരി എന്നിവർ ചേർന്ന് കൊടിയേറ്റിയതോടെ പത്ത് നാളത്തെ ഉത്സവത്തിന് തുടക്കമായി
തുടർന്ന് ബിംബ ശുദ്ധി ക്രീയ , വൈകിട്ട് മുളയിടൽ, ശ്രീഭൂതബലി തുടങ്ങിയ ചടങ്ങുകളും നടന്നു. 13 മുതൽ 20 വരെ ഉച്ചയ്ക്ക് 12ന് ഉത്സവബലി നടക്കും.16 മുതൽ 20 വരെ രാത്രി 8 -ന് വിളക്കിനെഴുന്നെള്ളത്ത് ഉണ്ടാകും .
20-ന് രാത്രി 11 ന് ശരംകുത്തിയിൽ പള്ളിവേട്ട. 21-ന് രാവിലെ 9 ന് ആറാട്ടിനായി ദേവൻ പമ്പയിലേക്ക് എഴുന്നെള്ളും. 11ന‌് ആറാട്ട്. തുടർന്ന് പമ്പ ഗണപതി ക്ഷേത്രത്തിലെ മണ്ഡപത്തിൽ അയ്യപ്പനെ എഴുന്നള്ളിച്ചിരുത്തും. സന്ധ്യയ്ക്ക് സന്നിധാനത്തേക്ക് തിരിച്ചെഴുന്നള്ളും. സന്നിധാനത്തെത്തിയ ശേഷം കൊടിയിറക്കുന്നതോടെ ഉത്സവത്തിന് സമാപനമാകും. ഇതോടൊപ്പം മീനമാസ പൂജകളും നടക്കുന്നുവെന്ന പ്രത്യേകതയും ഉണ്ട്.
from Kerala || Deshabhimani Online News https://ift.tt/2J8fFNq
via IFTTT
No comments:
Post a Comment