ചിന്നാർ വനമേഖലയിൽ മാവോയിസ്റ്റ്- സാന്നിധ്യമെന്ന‌് സംശയം : തമിഴ്-നാട്- നക്-സൽ ഓപ്പറേഷൻ പൊലീസ്- പരിശോധന - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 13, 2019

ചിന്നാർ വനമേഖലയിൽ മാവോയിസ്റ്റ്- സാന്നിധ്യമെന്ന‌് സംശയം : തമിഴ്-നാട്- നക്-സൽ ഓപ്പറേഷൻ പൊലീസ്- പരിശോധന


മറയൂർ
മറയൂർ–ചിന്നാർ വനമേഖലയുമായി അതിർത്തി പങ്കിടുന്ന ആനമല കടുവ സങ്കേതത്തിലെ തമിഴ്-നാട്- ഭാഗത്ത‌് മാവോയിസ്റ്റ്- സാന്നിധ്യം സംശയിച്ച‌് തമിഴ്-നാട്- പൊലീസ്- സംഘം പരിശോധന ആരംഭിച്ചു.

ആനമല കടുവ സങ്കേതത്തിലെ ഉദുമലപേട്ട‐ അമരാവതി റേ-ഞ്ചുകളിൽ ആയുധധാരികളായ സംഘത്തെ കണ്ടതായി ആദിവാസികൾ നൽകിയ വിവരത്തെ തുടർന്നാണ് തമിഴ്നാട് വനംവകുപ്പ്-, പൊലീസ്-, തമിഴ്-നാട്- നക്-സൽ ഓപ്പറേഷൻ പൊലീസ്- വിങ‌്-, റാപ്പിഡ്- ആക്ഷൻ ഫോഴ്-സ്- എന്നിവയുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ട്- ദിവസമായി വനമേഖല അരിച്ചുപെറുക്കി തെരച്ചിൽ നടത്തുന്നത്-.

പൊലീസ്- നടത്തിയ പരിശോധനയിൽ അമരാവതി മുതലവളർത്തൽ കേന്ദ്രത്തിന് സമീപത്തു-നിന്ന് സംശയാസ്-പദമായി മഹാരാഷ്-ട്ര സ്വദേശി ശംഭു(21) എന്ന യുവാവിനെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ പക്കൽനിന്നും തലയോട്ടിയോടുകൂടിയ കലമാനിന്റെ കൊമ്പ്- കണ്ടെത്തി. പരസ്-പര വിരുദ്ധമായ കാര്യങ്ങൾ പറയുന്നതിനെ തുടർന്ന് വിശദമായി ചോദ്യം ചെയ്-തുവരുന്നു. ചുങ്കം തളിഞ്ചി മേഖലയിൽകൂടി ഒഴുകുന്ന തേനാറിന് സമീപം കാട്ടുതീ തടയുന്നതിനായി ഫയർ ലൈൻ തെളിച്ചുകൊണ്ടിരുന്ന ആദിവാസികളാണ് ആറിന് അക്കരെ പത്തഗം സംഘം ട്രാവൽ ബാഗും ആയുധങ്ങളുമായി കടന്നുപോകുന്നത്- കണ്ടത്-. വളരെപ്പെട്ടെന്ന് ഇവർ വനമേഖലയിലേക്ക്- പോയതായും പറയുന്നു.

വിവിധ അന്വേഷണ സംഘങ്ങൾക്ക്- പുറമെ ദളി സിഐ ശ്രീരാമചന്ദ്രൻ, എസ്ഐമാരായ ശരവണ കുമാർ ബാലാജി എന്നിവരുടെ നേതൃത്വത്തിൽ അതിർത്തി മേഖലയിൽ വാഹന പരിശോധനയും വനാതിർത്തികളിൽ പട്രോളിങ്ങും നടത്തിവരുന്നു. അതിർത്തി വനമേഖലയായ മറയൂർ, ചിന്നാർ വനമേഖലയിലെ ചന്ദനമരങ്ങൾ ലക്ഷ്യംവച്ചെത്തിയ ചന്ദനമോഷണം സംഘമാകാനും സാധ്യതയുണ്ടെന്ന് വിലയിരുത്തുന്നതായി പൊലീസ്- പറയുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2TJ3RW1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages