ബഷീറിനെ കാണാൻ സ്വന്തം ഫോട്ടോഗ്രാഫറെത്തി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 21, 2019

ബഷീറിനെ കാണാൻ സ്വന്തം ഫോട്ടോഗ്രാഫറെത്തി


തേഞ്ഞിപ്പലം
വൈക്കം മുഹമ്മദ് ബഷീറിന്റെ സ്വന്തം ഫോട്ടോഗ്രാഫർ ആ ഫോട്ടോകൾക്കുമുന്നിൽ ഏറെ നേരം നിന്നു. അവ അദ്ദേഹത്തെ ഓർമകളിലേക്ക‌് പടിയിറക്കി. കലിക്കറ്റ് യൂണിവേഴ്സിറ്റി വൈക്കം മുഹമ്മദ‌് ബഷീർ  ചെയറിലെ ബഷീർ മ്യൂസിയത്തിലാണ‌് മലയാള സാഹിത്യത്തിന്റെ ചരിത്രം കൊത്തിവച്ച ചിത്രങ്ങളുള്ളത‌്. ഈ ചിത്രങ്ങൾ കാണാനാണ‌് പുനലൂർ രാജനെത്തിയത്. ബഷീറിന്റെ ജീവിതത്തിലുടനീളം സഞ്ചരിച്ച് രാജൻ  പകർത്തിയ ഈ ഫോട്ടോകൾ കേരള സാഹിത്യ ചരിത്രത്തിലെ ഒരു കാലഘട്ടത്തിന്റെ കഥ പറയുന്നവയാണ്.

ബഷീർ മ്യൂസിയത്തിനായി കൈമാറിയ ചിത്രങ്ങൾ നേരിട്ട‌് കാണാനെത്തിയതായിരുന്നു രാജൻ. ബഷീറും സാഹിത്യ തറവാട്ടിലെ മൺമറഞ്ഞ അതികായൻമാരും  ബഷീർ മ്യൂസിയത്തിൽ ജീവൻ തുടിക്കുന്ന ചിത്രങ്ങളായി നില്‍ക്കുന്നു. ബഷീറിന്റെ വൈലാലിലെ വീട്ടിലെ സാഹിത്യ വിശേഷങ്ങളും വിവിധ ജീവിത മുഹൂർത്തങ്ങളും ഫോട്ടോകളിലുണ്ട‌്. കോഴിക്കോട് ബീച്ചടക്കമുള്ള വിവിധ പ്രദേശങ്ങളിലെ സാഹിത്യ ചർച്ചകളും  ചിത്രങ്ങളിലുണ്ട‌്.

1500ലേറെ ഫോട്ടോകളാണ് ബഷീറിന്റെ ജീവിതത്തിൽനിന്നും രാജൻ പകർത്തിയത്. ഇതിൽ കുറച്ച് മാത്രമെ മ്യൂസിയത്തിലുള്ളൂ. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഫോട്ടോഗ്രാഫറായിരുന്ന രാജൻ ബഷീറിന്റെ ജീവിതത്തിനൊപ്പം നടന്ന് പകർത്തിയ ഫോട്ടോകൾ കോഴിക്കോട്ടെ ഒരു സ്റ്റുഡിയോയിലാണ് സൂക്ഷിച്ചിരിക്കുന്നത്.



from Kerala || Deshabhimani ​Online ​News https://ift.tt/2JscOPA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages