വോട്ട് കച്ചവടം: ലീഗ‌് പ്രതിരോധത്തിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 21, 2019

വോട്ട് കച്ചവടം: ലീഗ‌് പ്രതിരോധത്തിൽ


മലപ്പുറം
കാലങ്ങളായി തുടരുന്ന വോട്ട് കച്ചവടം എസ‌്ഡിപിഐ‌ സ്ഥിരീകരിച്ചതോടെ മുസ‌്ലിംലീഗ‌് പ്രതിരോധത്തിൽ.  തീവ്രവാദ സംഘടനയെന്ന‌് ലീഗുതന്നെ പറയുന്ന എസ‌്ഡിപിഐയുടെ വോട്ട് വാങ്ങിയാണ‌് നേതാക്കളിൽ പലരും എംഎൽഎയായതെന്ന് എസ‌്ഡിപിഐ വെളിപ്പെടുത്തിയതോടെ മുസ‌്ലിംലീഗ‌് നേതൃത്വം  ജനങ്ങളോട്‌ മാപ്പുപറയണമെന്ന ആവശ്യവും ഉയരുന്നുണ്ട‌്. എസ‌്ഡിപിഐയുമായി വോട്ട് കച്ചവടം നടത്തി എംഎൽഎമാരായവർ ആരൊക്കെയാണെന്ന‌ ചർച്ചയും ഉയർന്നു. ഇതോടെ ലീഗ‌് നേതൃത്വത്തിന് മിണ്ടാട്ടംമുട്ടി.

2009ലും 2014ലും ഇ ടി മുഹമ്മദ്‌ ബഷീർ പൊന്നാനിയിൽ ജയിച്ചത്‌ എസ‌്ഡിപിഐ ഉൾപ്പെടെ തീവ്ര നിലപാടുകാരുടെ വോട്ട് നേടിയാണെന്നും ഇതോടെ വ്യക്തമായി.  2009ൽ പൊന്നാനിയിൽ തോൽവി ഭയന്ന ലീഗ‌് പോപ്പുലർ ഫ്രണ്ടിന്റെ സഹായംതേടിയിരുന്നു.  പോപ്പുലർ ഫ്രണ്ട‌് സ്വന്തം നിലയിൽ മുഹമ്മദ്‌ ബഷീറിന്റെ പ്രചാരണം ഏറ്റെടുത്ത‌് സ‌്ക്വാഡ‌് പ്രചാരണമടക്കം നടത്തി. യുഡിഎഫ‌് വിജയിച്ചപ്പോൾ  പോപ്പുലർ ഫ്രണ്ടുകാരാണ് ആദ്യം ആഹ്ലാദപ്രകടനം നടത്തിയത‌്.

  2014ൽ പൊന്നാനിയിൽ മത്സരിച്ച എസ‌്ഡിപിഐ ലക്ഷം വോട്ട് നേടുമെന്നാണ് അവകാശപ്പെട്ടത‌്. എന്നാൽ  26,640 വോട്ടേ നേടിയുള്ളു. ബിജെപി സ്ഥാനാർഥിപോലും 75,000 വോട്ട് നേടിയപ്പോഴാണ‌് എസ‌്ഡിപിഐയുടെ ഈ ദയനീയ പ്രകടനം. ജമാഅത്തെ  ഇസ്ലാമി പിന്തുണച്ച സ്ഥാനാർഥിയും നിസ്സാര വോട്ടേ പിടിച്ചുള്ളൂ. എൽഡിഎഫ‌് സ്വതന്ത്രൻ വി അബ്ദുറഹ‌്മാന്റെ മുന്നേറ്റത്തിൽ അപകടം മണത്തതോടെയാണ‌് വോട്ട്  കച്ചവടം. 25,410 വോട്ട‌ിന്റെ ചെറിയ ഭൂരിപക്ഷത്തിനാണ‌് അന്ന‌് മുഹമ്മദ‌് ബഷീർ കടന്നുകൂടിയത‌്.

എസ‌്ഡിപിഐയുടെ വോട്ട് വാങ്ങുന്നതിനേക്കൾ ഭേദം ലീഗിനെ പിരിച്ചുവിടുന്നതാണെന്ന‌്  പറഞ്ഞ‌് രഹസ്യ ചർച്ചക്കെതിരെ ആദ്യം രംഗത്തുവന്നത‌് എം കെ മുനീറാണ‌്. തുടർന്നാണ‌് ലീഗിൽ പലരും എംഎൽഎമാരായത‌് എസ‌്ഡിപിഐ വോട്ടിലാണെന്ന‌് അവർ തിരിച്ചടിച്ചത‌്. അതോടെ മുനീറും നാവടക്കി.  എതിർക്കുന്നതായി ഭാവിക്കുന്നവരടക്കം  പിന്തുണ നേടിയിട്ടുണ്ടെന്നും ഇനിയും തള്ളിപ്പറഞ്ഞാൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുണ്ടാകുമെന്നും എസ‌്ഡിപിഐ നേതൃത്വം പറയുന്നു.  ഇതോടെ ഒത്തുതീർപ്പ് ശ്രമവും ആരംഭിച്ചിട്ടുണ്ട‌്. എന്നാൽ വോട്ട് കച്ചവടത്തിനായി രാത്രി വിളിച്ചുവരുത്തിയിട്ട‌് പിടിക്കപ്പെട്ടപ്പോൾ തള്ളിപ്പറഞ്ഞ ലീഗിന‌് തിരിച്ചടി നൽകണമെന്ന് എസ‌്ഡിപിഐയിൽ അഭിപ്രായമുയർന്നിട്ടുണ്ട‌്. അതേസമയം എസ‌്ഡിപിഐ വോട്ട് വേണ്ടെന്നുപറയാൻ നേതൃത്വം ആർജവം കാണിക്കണമെന്ന അഭിപ്രായവും ലീഗിൽ ചിലർ ഉയർത്തുന്നുണ്ട‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2TZOk4o
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages