സർവർ തകരാറിൽ പാളം തെറ്റി റെയിൽവേ മെഗാ റിക്രൂട്ട‌്മെന്റ‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 21, 2019

സർവർ തകരാറിൽ പാളം തെറ്റി റെയിൽവേ മെഗാ റിക്രൂട്ട‌്മെന്റ‌്

കൊച്ചി
സർവർ തകരാർമൂലം റെയിൽവേയുടെ മെഗാ റിക്രൂട്ട‌്മെന്റ‌ിന‌് അപേക്ഷ സമർപ്പിക്കാനാകാതെ ഉദ്യോഗാർഥികൾ. പലരുടെയും അപേക്ഷ തള്ളിപ്പോവുകയാണ‌്. ഓൺലൈനായി അടയ‌്ക്കുന്ന പരീക്ഷാഫീസും നഷ‌്ടപ്പെടുന്നു. 1,30,000 ഒഴിവുകളിലേക്ക‌് റെയിൽവേ നടത്തുന്ന മെഗാറിക്രൂട്ട‌്മെന്റിന്റെ ഭാഗമായി ഫെബ്രുവരി 28നാണ‌് തിരുവനന്തപുരം ആർആർബി പരസ്യം നൽകിയത‌്.

ജൂനിയർ ക്ലർക്ക‌് കം ടൈപ്പിസ‌്റ്റ‌്, അക്കൗണ്ട‌്സ‌് ക്ലർക്ക‌് കം ടൈപ്പിസ‌്റ്റ‌്, ജൂനിയർ ടൈം കീപ്പർ, ട്രെയിൻസ‌് ക്ലർക്ക‌്, കമേഴ‌്സ്യൽ കം ടിക്കറ്റ‌് ക്ലർക്ക‌്, ട്രാഫിക‌് അസ‌ിസ‌്റ്റന്റ‌്, ഗുഡ‌്സ‌് ഗാർഡ‌്, സീനിയർ കമേഴ‌്സ്യൽ കം ടിക്കറ്റ‌് ക്ലർക്ക‌്, സീനിയർ ക്ലർക്ക‌് കം ടൈപ്പിസ‌്റ്റ‌്, ജൂനിയർ അക്കൗണ്ട‌്സ‌് അസിസ‌്റ്റന്റ‌് കം ടൈപ്പിസ‌്റ്റ‌്, സീനിയർ ടൈം
കീപ്പർ, കമേഴ‌്സ്യൽ അപ്രന്റിസ‌്, സ‌്റ്റേഷൻ മാസ‌്റ്റർ തുടങ്ങിയ തസ‌്തികകളിലേക്കാണ‌് അപേക്ഷ ക്ഷണിച്ചത‌്. ഓൺലൈനിലാണ‌് അപേക്ഷയും ഫീസും സമർപ്പിക്കേണ്ടത‌്.

സർവറുകൾ പണിമുടക്കുന്നതുമൂലം കൃത്യമായി അപേക്ഷിക്കാനാകുന്നില്ലെന്ന‌് ഉദ്യോഗാർഥികൾ പറഞ്ഞു. ഫീസ‌് അടയ‌്ക്കുന്നതിനിടെ തടസമുണ്ടായാൽ പണം നഷ‌്ടമാകുന്നു. ഇങ്ങനെ നഷ‌്ടപ്പെടുന്ന പണം റെയിൽവേ തിരികെ നൽകില്ലെന്ന‌് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട‌്.

മെഗാ റിക്രൂട്ട‌്മെന്റിൽ ഉദ്യോഗാർഥികളുടെ തള്ളിക്കയറ്റമാണ‌്. ഇതിന‌് അനുസൃതമായി സർവർ ശേഷി വർധിപ്പിക്കാത്തതാണ‌് അപേക്ഷ സമർപ്പിക്കൽ തകിടം മറിയാൻ കാരണം. തിരുവനന്തപുരം ആർആർബിയുടെ ഹെൽപ്പ‌് ഡെസ‌്കു‌ം പ്രവർത്തിക്കുന്നില്ലെന്ന‌് പരാതിയുണ്ട‌്. ആറുമാസംമുമ്പ‌് നടത്തിയ പരീക്ഷയുടെ ഫലം പ്രഖ്യാപിക്കാതെ പുതിയ മെഗാറിക്രൂട്ട‌്മെന്റ‌് വിജ്ഞാപനം പുറപ്പെടുവിച്ചത‌് തെരഞ്ഞെടുപ്പ‌് ലക്ഷ്യമിട്ടാണെന്ന‌് ആക്ഷേപമുണ്ട‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2TXZiHK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages