മലപ്പുറം
വയനാട‌് ലോക‌്സഭാ മണ്ഡലത്തിൽ ടി സിദ്ദിഖിനെ സ്ഥാനാർഥിയാക്കിയതിൽ കോൺഗ്രസിൽ പ്രതിഷേധം. ഭൂമി ഇടപാടിൽ മധ്യസ്ഥനായിനിന്ന‌് സാമ്പത്തിക വെട്ടിപ്പ‌് നടത്തിയയാളെ സ്ഥാനാർഥിയാക്കരുതെന്ന‌് കോൺഗ്രസിലെ പ്രബല വിഭാഗം നേതൃത്വത്തോട‌് ആവശ്യപ്പെട്ടിരുന്നു. ഇത‌് കണക്കിലെടുക്കാതെ ഐ ഗ്രൂപ്പിന്റെ പരമ്പരാഗത സീറ്റ‌് ഉമ്മൻ ചാണ്ടിയുടെ പിടിവാശിയിൽ സിദ്ദിഖ‌് തട്ടിയെടുത്തതാണ‌് കോൺഗ്രസിൽ പുതിയ ചേരിതിരിവുണ്ടാക്കിയത‌്.
മലപ്പുറം, കോഴിക്കോട‌് ജില്ലകളിലെ കോൺഗ്രസ‌് പ്രവർത്തകർ സിദ്ദിഖ‌് ഉൾപ്പെട്ട ഭൂമി ഇടപാടിനെപ്പറ്റി കെപിസിസിക്കും എഐസിസിക്കും പരാതി നൽകും. നേതാക്കളെ ഫോണിൽ വിളിച്ച‌് ഇതിനകം പരാതി നൽകിക്കഴിഞ്ഞു. രേഖാമൂലമുള്ള പരാതി താമസിയാതെ നൽകും. ഭൂമി തട്ടിപ്പ് പരാതിയിൽ സിദ്ദിഖിനെതിരെ കേസെടുത്ത‌് അന്വേഷിക്കണമെന്നാണ‌് കോൺഗ്രസുകാരുടെ ആവശ്യം. ഇതിന‌് പിന്തുണതേടാൻ മലപ്പുറം, കോഴിക്കോട‌് ജില്ലയിലെ പ്രധാന പ്രവർത്തകർ കൂടിക്കാഴ‌്ച
നടത്തി. അടുത്ത ദിവസം സിദ്ദിഖ‌് വിരുദ്ധ കോൺഗ്രസ‌് പ്രവർത്തകരുടെ യോഗം രഹസ്യമായി വിളിക്കാനും ആലോചനയുണ്ട‌്.
താമരശേരിയിൽ റിട്ട. മജിസ‌്ട്രേട്ടിന്റെ 22. 44 ഏക്കർ ട്രസ‌്റ്റ‌് ഭൂമി ടി സിദ്ദിഖിന്റെ നേതൃത്വത്തിൽ തട്ടിയെടുക്കുകയും കോടികളുടെ സാമ്പത്തിക നേട്ടമുണ്ടാക്കുകയും ചെയ‌്തതാണ‌് വിവാദമായത‌്. ഇതുസംബന്ധിച്ച‌് കോൺഗ്രസ‌് പ്രവർത്തകർ മുഖ്യമന്ത്രി, ഡിജിപി എന്നിവർക്ക‌് പരാതി നൽകിയത‌് നേതൃത്വത്തെ അങ്കലാപ്പിലാക്കി. 2011ൽ അന്തരിച്ച റിട്ട. മജിസ‌്ട്രേട്ടിന്റെ ഭൂമി അദ്ദേഹത്തിന്റെ സഹോദരന്റെ പേരിലാക്കുന്നതിന‌് ഇടനിലക്കാരനായിനിന്ന‌്
സിദ്ദിഖ‌് വെട്ടിപ്പ് നടത്തിയെന്നാണ‌് കോൺഗ്രസുകാരുടെ പരാതി.
ഏക്കർകണക്കിന‌് ഭൂമി എഴുതിവാങ്ങാൻ സഹായിച്ചതിന‌് പ്രത്യുപകാരമായി മജിസ‌്ട്രേട്ടിന്റെ സഹോദരനിൽനിന്ന‌് സിദ്ദിഖ‌് ഉൾപ്പെടെയുള്ള മൂന്ന‌് കോൺഗ്രസ‌് നേതാക്കൾ 1.05 ഏക്കർ സ്ഥലം രജിസ‌്റ്റർചെയ‌്തുവാങ്ങി. ഇതിനുപുറമെ ഓരോരുത്തർക്കും മൂന്നുകോടി രൂപവീതവും ലഭിച്ചു. 2015 സെപ‌്തംബർ 22നാണ‌് സംഭവം. ഇന്ത്യൻ ശിക്ഷാനിയമമനുസരിച്ച‌് കുറ്റകരവും ശിക്ഷാർഹവുമാണ‌് സിദ്ദിഖിന്റെ നടപടിയെന്ന‌് കോൺഗ്രസുകാർ പറ
യുന്നു.
from Kerala || Deshabhimani Online News https://ift.tt/2JsuHhr
via IFTTT
No comments:
Post a Comment