അഡ്മിഷൻ തട്ടിപ്പുകേസിലെ പ്രതി റിമാൻഡിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 21, 2019

അഡ്മിഷൻ തട്ടിപ്പുകേസിലെ പ്രതി റിമാൻഡിൽ


കറുകച്ചാൽ 
അഡ്മിഷൻ തട്ടിപ്പുകേസിലെ പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. അന്യസംസ്ഥാനങ്ങളിലും വിദേശത്തും വിവിധ കോഴ്സുകൾക്ക് അഡ്മിഷൻ വാങ്ങിനൽകാം എന്നുപറഞ്ഞ് വിദ്യാർഥികളുടെ രക്ഷിതാക്കളിൽനിന്നും പണംവാങ്ങി തട്ടിപ്പുനടത്തിയെന്ന കേസിലെ പ്രതി കൊല്ലം പുനലൂർ ഇളമ്പൽ ചൂട്ടറ വീട്ടിൽ ഹരികൃഷ്ണ(22)നെയാണ് കറുകച്ചാൽ സർക്കിൾ ഇൻസ്പെക്ടർ സി കെ മനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ‌്തത്.

ചങ്ങനാശേരിയിൽനിന്നും ചൊവ്വാഴ്ച രാത്രിയിലാണ് പ്രതിയെ പിടികൂടിയത്. കറുകച്ചാൽ സ്വദേശിനിയിൽനിന്നും മാംഗ്ലൂർ എം ജെ ഷെട്ടി മെഡിക്കൽ കോളേജിൽ ബാച്ചിലർ ഓഫ് റെസ്പിരേറ്ററി തെറാപ്പി കോഴ്സിന് അഡ്മിഷൻ തരപ്പെടുത്തി കൊടുക്കാം എന്നുപറഞ്ഞ് 1,28,000 രൂപ തട്ടിയെടുത്ത കേസിലാണ് ഹരികൃഷ‌്ണൻ അറസ്റ്റിലായത്. ഈ കേസിൽ കൊല്ലം കുന്നിക്കോട‌് സ്വദേശി ശ്യാം എന്നൊരാളും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. യൂറോപ്യൻ രാജ്യമായ ഡെൻമാർക്കിലുള്ള ഹെർലി ഹോസ്പിറ്റൽ ഓഫ് നേഴ്സിങ‌് എന്ന സ്ഥാപനത്തിൽ ബിഎസ‌് സി നേഴ്സായി ജോലി വാങ്ങി നൽകാം എന്നും പറഞ്ഞ് കൊട്ടാരക്കര സ്വദേശികളായ രണ്ടുപേരിൽ നിന്നും 2,65,000 തട്ടിയെടുത്ത കേസിൽ ഇവർക്കെതിരെ കൊട്ടാരക്കര പൊലീസിലും കേസുണ്ട്. ബംഗളൂരു കേന്ദ്രമായി തട്ടിപ്പുനടത്തിയിരുന്ന ഇവർ സമാനമായ തട്ടിപ്പ് സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിലായി നടത്തിയിട്ടുള്ളതായി കറുകച്ചാൽ പൊലീസ് പറഞ്ഞു.

ഈ കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണ‌്. സിഐക്കുപുറമേ എസ്ഐ ഇ വി ഷിബു, എഎസ്ഐ സി ജി അജയഘോഷ്, എസ‌് സിപിഒമാരായ വി എൻ സുബാഷ്, കെ വി സഞ്ചോ, സിപിഒമാരായ ജി എസ് ഉണ്ണികൃഷ്ണൻനായർ, ലിജോ കെ ജോസഫ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത‌്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ‌്തു.



from Kerala || Deshabhimani ​Online ​News https://ift.tt/2U4BTEi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages