വടക്കഞ്ചേരി > നോട്ട‌്നിരോധനം സാമ്പത്തികരംഗം തകർക്കുമെന്ന‌് റിസർവ‌് ബാങ്ക‌് മുന്നറിയിപ്പ‌് നൽകിയിട്ടും ആരുടെ ഉപദേശം സ്വീകരിച്ചാണ‌് നിരോധനം നടപ്പാക്കിയതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ആലത്തൂർ ലോക‌്സഭാ മണ്ഡലം എൽഡിഎഫ‌് തെരഞ്ഞെടുപ്പ‌് കൺവൻഷൻ ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മന്ത്രിസഭയില്‍ ആലോചിച്ചില്ല, നടപടിക്രമം കൃത്യമായി പാലിച്ചുമില്ല. നടപടി രാജ്യത്തിന്റെ വളർച്ചയെത്തന്നെ മുരടിപ്പിച്ചു. അതിന്റെ മറവിൽ കേരളത്തിലെ സഹകരണമേഖലയെ തകർക്കാനും ശ്രമിച്ചു. നോട്ടുനിരോധന നടപടി തെറ്റാണെന്നും അത‌് നടപ്പാക്കരുതെന്ന‌് റിസർവ‌് ബാങ്ക‌് പറഞ്ഞിട്ടും നടപ്പാക്കുകയായിരുന്നു.
സാമ്പത്തികരംഗത്ത‌് കോൺഗ്രസിന്റെ അതേ നയംതന്നെയാണ‌് മോഡിയും പിന്തുടരുന്നത‌്. ബിജെപിയുടെ തൊഴിൽനയം തന്നെയാണ‌് കോൺഗ്രസിനുമുള്ളത‌്. കാർഷികനയത്തിലും ഇരുപാർടിക്കും ഒരേ നിലപാടാണ‌്. ആകെക്കൂടിയുള്ള വ്യത്യാസം, മതനിരപേക്ഷമാണെന്നും വലിയ തോതിൽ വർഗീയത വളർത്താൻ ശ്രമിക്കുന്നവരിൽനിന്നും വ്യത്യസ‌്തമാണെന്നും പരസ്യമായി പറയുന്നതാണ‌്.
എന്നാൽ പശുരാഷ്ട്രീയം ബിജെപിയേക്കാൾ കൂടുതൽ പ്രയോഗിക്കുന്നത‌് കോൺഗ്രസാണ‌്. തങ്ങളാണ‌് ഗോവധം നിരോധിച്ച‌് നിയമം കൊണ്ടുവന്നതെന്ന‌് അവര്‍ പറയുന്നു. അത‌് അക്രമികൾക്ക‌് പ്രോത്സാഹനവുമാകുന്നു. ബാബറി മസ‌്ജിദ‌് കേസിൽ സുപ്രീംകോടതിയെ പരസ്യമായി വെല്ലുവിളിക്കാനും കോൺഗ്രസ‌് മന്ത്രിമാരും രംഗത്തുവരുന്നു. അയോധ്യയിൽ ക്ഷേത്രം തങ്ങൾ നിർമിക്കുമെന്ന‌് പറയുന്ന കോൺഗ്രസ‌് ഏതു പക്ഷത്താണ‌് നിൽക്കുന്നത‌്. സംഘപരിവാറിനെ തടയിടാൻ കോൺഗ്രസിനാകില്ലെന്ന‌് ഇതിലൂടെ വ്യക്തം. മതനിരപേക്ഷതയ‌്ക്ക‌് കരുത്തു പകരുന്ന ഒരു പ്രസ്ഥാനമല്ല കോൺഗ്രസ‌്. വിശ്വസിക്കാവുന്ന ഒരു പ്രസ്ഥാനം ഇടതുപക്ഷം മാത്രമാണ‌്. ഇടതുപക്ഷത്തിന്റെ അംഗബലം എന്തിനാണ‌് വർധിപ്പിക്കുന്നതെന്ന‌് ചോദിക്കുന്നവർ ഇടതുപക്ഷത്തെ വല്ലാതെ ഭയപ്പെടുന്നു. വലിയ ശക്തിയായിട്ടില്ലെങ്കിലും പ്രശ‌്നങ്ങളിൽ ഇടപെടുന്നതിൽ മുന്നിൽനിൽക്കുന്നത‌് ഇടതുപക്ഷം മാത്രമാണ‌്. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ ഭരിച്ച ഒന്നാം യുപിഎ സർക്കാരിന്റ കാലത്താണ‌് ഏറ്റവും മികച്ച ജനക്ഷേമ നടപടി ആരംഭിച്ചതെന്നും പിണറായി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2TFh2HJ
via IFTTT
No comments:
Post a Comment