മൗലികാവകാശം തകർക്കാൻ ആർഎസ‌്എസിനൊപ്പം കോൺഗ്രസും: ബൃന്ദ കാരാട്ട‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 13, 2019

മൗലികാവകാശം തകർക്കാൻ ആർഎസ‌്എസിനൊപ്പം കോൺഗ്രസും: ബൃന്ദ കാരാട്ട‌്

പാലക്കാട്‌ > ജനങ്ങളുടെ മൗലികാവകാശങ്ങൾ തകർക്കാൻ ബിജെപിക്കും ആർഎസ‌്എസ്സിനും ഒപ്പം കോൺഗ്രസും കൈകോര്‍ത്ത‌് പ്രവർത്തിക്കുന്നത‌്   നാണക്കേടാണെന്ന‌് സിപിഐ എം പൊളിറ്റ‌് ബ്യൂറോ അംഗം ബൃന്ദ കാരാട്ട‌്. 

മതേതരത്വവും തുല്യതയും മുറുകെ പിടിക്കേണ്ട കേന്ദ്രസർക്കാർ ഭരണഘടനയല്ല മനുസ‌്മൃതിയാണ‌് വേണ്ടതെന്ന് പറയുന്നു. ഇന്ത്യയെ രക്ഷിക്കാൻ ബിജെപിയുടെയും ആർഎസ‌്എസ്സിന്റെയും ഭരണം അവസാനിപ്പിക്കണം. ബിജെപിയെ പിന്തുടരുകയാണ‌് കോൺഗ്രസ‌്. മൃദുഹിന്ദുത്വം പറയുന്നതിന‌് കോൺഗ്രസിന‌് ഒരു മടിയുമില്ല. മതേതരത്വം സംരക്ഷിക്കാന്‍ എന്തുനിലപാടാണ‌് സ്വീകരിച്ചതെന്ന‌് പറയാൻ കോൺഗ്രസിനെ വെല്ലുവിളിക്കുകയാണ‌്. സിപിഐ എമ്മിന്റെ പുരോഗമന ആശയങ്ങളെ തകർക്കാൻ കേരളത്തിൽ കോൺഗ്രസും ബിജെപിയും ഒറ്റകെട്ടാണ‌്. പാലക്കാട‌് ടൗൺഹാളിൽ വനിതാ പാർലമെന്റ‌് ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അവർ.

എല്ലാ മതത്തിലെയും സ‌്ത്രീകള്‍  അവരുടെ അവകാശങ്ങൾക്കുവേണ്ടി മുന്നോട്ടു വരുന്നുണ്ട‌്. കേന്ദ്ര സർക്കാർ അവർക്ക് ഒരു പിന്തുണയും നൽകുന്നില്ല. മുത്തലാഖ‌് ബിൽ അവതരിപ്പിച്ച‌് അതിനെ ക്രിമിനൽ കുറ്റമാക്കുകയാണ‌് സർക്കാർ ചെയ‌്തത‌്. ബിൽ പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ പി കെ കുഞ്ഞാലിക്കുട്ടിയെ പാർലമെന്റിൽ കണ്ടില്ല. ഇടത‌് എംപിമാർ മാത്രമാണ‌് അവിടെ ജനങ്ങൾക്കുവേണ്ടി ശബ്ദമുയർത്തിയത‌്. മുത്തലാഖ‌ിനെ ക്രിമിനൽ കുറ്റമാക്കുന്നതിനെതിരാണ‌് ഇടതുപാർടികൾ.

50,000 കർഷകരാണ‌് കടക്കെണിമൂലം രാജ്യത്ത‌് ആത്മഹത്യ ചെയ‌്തത‌്. എന്നിട്ടും മോഡി സർക്കാർ തിരിഞ്ഞുനോക്കിയില്ല. കേരളത്തിലും പ്രളയത്തിനുശേഷം കർഷകർക്കു നിരവധി പ്രശ‌്നങ്ങളുണ്ടായി. എൽഡിഎഫ‌് സർക്കാർ ധീരമായ നിലപാടാണ‌് സ്വീകരിച്ചത‌്. കർഷകരുടെ കടങ്ങൾ എഴുതിത്തള്ളി. കേരളവും കേന്ദ്രവും തമ്മിലുള്ള വ്യത്യാസം ഇതാണ‌്‌ ബൃന്ദ കാരാട്ട‌് പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2J9iKNx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages