കൊല്ലം > കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന‌് വിളവ‌് കുറഞ്ഞതിനാൽ വിപണിയിൽ ചക്കയ‌്ക്ക‌് റെക്കോഡ‌് വില. കമ്പോളത്തിൽ കൂഴച്ചക്കയ‌്ക്ക‌് കിലോ 14 മുതൽ 18 രൂപ വരെയാണ‌് വില. വരിക്കയ‌്ക്ക‌് 20 മുതൽ 25 രൂപ വരെയുണ്ട‌്. കർഷകന‌് ശരാശരി ഒരു കൂഴച്ചക്കയ‌്ക്ക‌് 25 മുതൽ 50 രൂപ വരെ ലഭിക്കുന്നുണ്ട‌്. വരിക്കയ‌്ക്ക‌് ഇത‌് 50 മുതൽ 100 രൂപ വരെയാണ‌്.
പ്രമേഹരോഗികൾ ഉൾപ്പെടെ ചക്ക വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയതും വില വർധിക്കാൻ കാരണമായി. സംസ്ഥാന ഫലമെന്ന പദവി ലഭിച്ചതിനെ തുടർന്നുണ്ടായ ഡിമാൻഡും മൂല്യവർധിത ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനം വർധിച്ചതും കർഷകർക്ക‌് തുണയായി.
ഇക്കുറി ഇടിച്ചക്കയ‌്ക്കാണ‌് ആവശ്യക്കാർ കൂടുതൽ. പ്രമേഹപ്രതിരോധത്തിന‌് പച്ചച്ചക്ക ഫലപ്രദമാണെന്ന‌് തെളിഞ്ഞതോടെയാണ‌് ഇടിച്ചക്കയ‌്ക്ക‌് ആവശ്യക്കാർ ഏറിയത‌്. ഡിസംബർ മുതൽ മെയ‌് വരെയാണ‌് ചക്കയുടെ സീസൺ. ഒന്നും രണ്ടും വിളവാണ‌് സാധാരണ ലഭിക്കാറുള്ളത‌്. എന്നാൽ, ഇക്കുറി രണ്ടാം വിളവും ഇല്ലാത്ത സ്ഥിതിയാണ‌്. കാലാവസ്ഥാ വ്യതിയാനമാണ‌് കാരണമെന്ന‌് കൃഷി ഉദ്യോഗസ്ഥർ പറയുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന‌് ദിനംപ്രതി 25 ടണ്ണിന്റെ ഓർഡർ ലഭിക്കുന്നുണ്ടെങ്കിലും കൊടുക്കാൻ ഇല്ല. കഴിഞ്ഞ വർഷം ദിനംപ്രതി 10 മുതൽ -40 ലോഡ‌് വരെ പോയിരുന്നു. ഇപ്പോൾ ഒരു ലോഡ‌് നിറയാൻ രണ്ടും മൂന്നും ദിവസം വേണം.
from Kerala || Deshabhimani Online News https://ift.tt/2TNlnZt
via IFTTT
No comments:
Post a Comment