സോളാർ പീഡനക്കേസ്‌: അന്വേഷണച്ചുമതല ഡിവൈഎസ‌്‌‌പിമാർക്ക‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 17, 2019

സോളാർ പീഡനക്കേസ്‌: അന്വേഷണച്ചുമതല ഡിവൈഎസ‌്‌‌പിമാർക്ക‌്

തിരുവനന്തപുരം > സോളാർ  ഇടപാടുമായി ബന്ധപ്പെട്ട‌് എംഎൽഎമാരായ അടൂർ പ്രകാശ‌്, എ പി അനിൽകുമാർ, ഹൈബി ഈഡൻ എന്നവിർക്കെതിരായ ലൈംഗിക പീഡന കേസ‌് അന്വേഷിക്കാൻ ക്രൈംബ്രാഞ്ച‌് ഡിവൈഎസ‌്പിമാർക്ക‌് ചുമതല കൈമാറി. ഹൈബി ഈഡനെതിരായ കേസ‌് ക്രൈംബ്രാഞ്ച‌് തിരുവനന്തപുരം ഡിവൈഎസ‌്പി ജ്യോതിഷും അടൂർ പ്രകാശിനെതിരായ കേസ‌് ക്രൈംബ്രാഞ്ച‌് കൊല്ലം ഡിവൈഎസ‌്പി രാധാകൃഷ‌്ണനും എ പി അനിൽകുമാറിനെതിരായ കേസ‌് എറണാകുളം ഡിവൈഎസ‌്പി ജോസി ചെറിയാനും അന്വേഷിക്കും.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായ കേസ‌് അന്വേഷിക്കാൻ രൂപീകരിച്ച എസ‌് പി യു അബ‌്ദുൾ കരീമിന്റെ നേത്യത്വത്തിലുള്ള പ്രത്യേക സംഘവും അന്വേഷണത്തിൽ സഹകരിക്കും.

യുഡിഎഫ‌് സർക്കാരിന്റെ കാലത്ത‌് സോളാർ ഇടപാടിന്റെ മറവിൽ വനിതാ വ്യവസായിയെ മന്ത്രിയായിരിക്കെ അടൂർ പ്രകാശും എ പി അനിൽകുമാറും എംഎൽഎ ഹൈബി ഈഡനും  ലൈംഗികമായി പീഡിപ്പിച്ചുവെന്നതാണ‌് കേസ‌്.  സോളാർ തട്ടിപ്പ‌് അന്വേഷിച്ച ജസ‌്റ്റീസ‌് ശിവരാജൻ കമ്മീഷൻ ഇവർക്കെതിരെ അന്വേഷണം നടത്തണമെന്ന‌് ശുപാർശ ചെയ‌്തിരുന്നു. പീഡനത്തിനിരയായ യുവതിയും ക്രൈംബ്രാഞ്ചിന‌് പരാതി നൽകിയിരുന്നു. തുടർന്ന‌് നിയമോപദേശം തേടിയാണ‌് കഴിഞ്ഞ ദിവസം മൂന്നുപേർക്കെതിരെയും ക്രൈംബ്രാഞ്ച‌് എഫ‌്ഐആർ രജിസ‌്റ്റർ ചെയ‌്ത‌് കോടതിയിൽ സമർപ്പിച്ചത‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2Jk4DF3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages