ഇ എം എസ് –- എ കെ ജി ദിനം സമുചിതം ആചരിക്കുക: സിപിഐ എം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 17, 2019

ഇ എം എസ് –- എ കെ ജി ദിനം സമുചിതം ആചരിക്കുക: സിപിഐ എം

തിരുവനന്തപുരം > ഇ എം എസ്–- എ കെ ജി ദിനങ്ങൾ 19 മുതൽ 22 വരെ വിപുലമായി ആചരിക്കാൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ആഹ്വാനം ചെയ്തു. ഈ ദിവസങ്ങളിൽ ലോക്കൽ–-ബൂത്ത് കേന്ദ്രങ്ങളിൽ വിപുലമായ കുടുംബസംഗമങ്ങൾ ചേരും. 19 ഇ എം എസിന്റെയും 22 -എ കെ ജിയുടെയും ചരമവാർഷിക ദിനങ്ങളാണ്. 

പാർടിയുടെ സ്ഥാപക നേതാക്കളായ ഇ എം എസിന്റെയും എ കെ ജിയുടെയും സ്മരണ തലമുറകൾക്ക് ഊർജമാണ‌്. രാജ്യം ലോക‌്സഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഘട്ടത്തിലാണ് ദിനാചരണങ്ങൾ നടക്കുന്നത്. മോഡി സർക്കാരിന്റെ ദുർഭരണംമൂലം രാജ്യത്തെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ജീവിതം ദുസ്സഹമായിരിക്കുന്നു. വലതുപക്ഷ  സ്വേച്ഛാധിപത്യ വർഗീയ ആക്രമണങ്ങളാണെങ്ങും. ജനാധിപത്യ മതനിരപേക്ഷ ചട്ടക്കൂടിന് ഭീഷണി ഉയർത്തി, ന്യൂനപക്ഷങ്ങൾക്കും ദളിതർക്കുമെതിരെയുള്ള അക്രമം ശക്തിപ്പെടുത്തിയ അഞ്ചുവർഷമാണ് കടന്നുപോയത്. പൊള്ളയായ വാഗ്ദാനം നൽകി ജനങ്ങളെ പറ്റിക്കുകയായിരുന്നു കേന്ദ്ര സർക്കാർ. കാർഷികമേഖലയുടെ തകർച്ചമൂലം കർഷക ആത്മഹത്യകൾ  വർധിച്ചു. വിവിധ ഭാഗങ്ങളിൽ കർഷകർ തെരുവിലിറങ്ങി. തൊഴിലില്ലായ്മ വർധിച്ചു. കേന്ദ്രസർക്കാരിന്റെ നവലിബറൽനയങ്ങൾമൂലം എല്ലാ മേഖലയിലും ജനം പ്രയാസപ്പെടുന്നു. ഇതിനെതിരായ വിധിയെഴുത്താകും തെരഞ്ഞെടുപ്പിലുണ്ടാവുക.

നൽകിയ വാഗ്ദാനങ്ങൾ ഓരോന്നായി നടപ്പാക്കിക്കൊണ്ട് കേരളത്തിലെ എൽഡിഎഫ് സർക്കാർ  രാജ്യത്തിന് മാതൃകയാവുകയാണ‌്. ചുരുങ്ങിയ കാലംകൊണ്ട് ഒട്ടേറെ ക്ഷേമപ്രവർത്തനങ്ങൾ സർക്കാർ നടത്തി. ഈ നേട്ടങ്ങൾ  തെരഞ്ഞെടുപ്പിൽ എൽഡിഎഫിന‌് ശക്തിപകരും.  2004ൽ 18 എംപിമാരെ എൽഡിഎഫ് കേരളത്തിൽനിന്ന് പാർലമെന്റിലേക്ക് അയച്ചു. ഇക്കുറിയും അത് ആവർത്തിക്കും.നിശ്ചയദാർഢ്യത്തോടെയുള്ള പ്രവർത്തനമാണ് എൽഡിഎഫ് നടത്തുന്നത്. ഈ പ്രവർത്തനങ്ങൾക്ക് സ്മരണ കരുത്തേകും. അനുസ്മരണ പരിപാടികൾ വൻ വിജയമാക്കണമെന്നും സംസ്ഥാന സെക്രട്ടറിയറ്റ‌് അഭ്യർഥിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2JiEW7X
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages